
നടിമാർക്ക് സെറ്റിൽ ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്തം നിർമാതാക്കൾക്ക്; സജി ചെറിയാൻ
നടിമാർക്ക് സെറ്റിൽ ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്തം സിനിമ നിർമാതാക്കൾക്കാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കും. സിനിമ സെറ്റിൽ ഭയമില്ലാതെ പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കും. സിനിമ സാങ്കേതിക രംഗത്തേക്ക് കൂടുതൽ വനിതകളെ കൊണ്ടുവരും. അതിന് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും സാംസ്‌കാരികമന്ത്രി വ്യക്തമാക്കി. സിനിമാരംഗത്തെ പുരുഷമേധാവിത്വം അവസാനിപ്പിക്കും. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം ഉറപ്പുവരുത്തും. സിനിമ സാംസ്‌കാരിക വകുപ്പും ചില പരിശോധനകൾ നടത്തുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിനെ…