
ജുമേയ്‌റ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലേക്കുള്ള പുതിയ പാലം തുറന്നു
ദുബായ് ജുമേയ്‌റ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലേക്കുള്ള പുതിയ പാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2025 ഏപ്രിൽ 19-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇൻഫിനിറ്റി ബ്രിഡ്ജിന്റെ ദിശയിൽ ജുമേയ്‌റ സ്ട്രീറ്റിനെയും അൽ മിനാ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. 985 മീറ്റർ നീളമുള്ള ഈ രണ്ട് വരി പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതാണ്. ജുമേയ്‌റ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലൂടെ ഇൻഫിനിറ്റി ബ്രിഡ്ജിലേക്ക്…