
കുറുപ്പുംപടി പീഡനം; സഹോദരിമാരെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടുകൂടി
പെരുമ്പാവൂർ കുറുപ്പംപടിയിൽ അമ്മയുടെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്10ഉം 12ഉം വയസുള്ള കുട്ടികൾക്ക് അമ്മയും സുഹൃത്തായ ധനേഷും ചേർന്ന് നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിച്ചതെന്നാണ് പുതിയ വിവരം. പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചയി പെൺകുട്ടികൾ മൊഴി നൽകി. ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായുള്ള വിവരവും പുറത്തുവന്നിരുന്നു. കൂട്ടുകാരിയെ കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂട്ടുകാരിക്ക് പെൺകുട്ടി കൈമാറിയ കത്ത് ക്ലാസ് ടീച്ചർക്ക് ലഭിക്കുകയായിരുന്നു. തുടർന്നാണ്…