
ഒമാനിൽ ആദ്യമായി ബ്രൈഡ്സ് തിമിംഗലത്തെ കണ്ടെത്തി
മുസന്ദം ഗവർണറേറ്റിൽ ആദ്യമായി ബ്രൈഡ്സ് തിമിംഗലത്തെ കണ്ടതായി പരിസ്ഥിതി അതോറിറ്റി (ഇ.എ) സ്ഥിരീകരിച്ചു. 2023ൽ ആരംഭിച്ച് അഞ്ചു വ്യത്യസ്ത ഘട്ടങ്ങളിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമുദ്ര സസ്തനി സ്പീഷീസ് സർവേ പദ്ധതിയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് തിമിംഗലത്തെ കണ്ടത്. ഉഷ്ണമേഖലയിൽ കാണുന്ന തിമിംഗിലമാണ് ബ്രൈഡ്‌സ്. പുകയുടെ ചാരനിരമോ തവിട്ടോ നിറമുള്ളതും അടിവശം നീല കലർന്ന ചാരനിരമോ കരിച്ചുവപ്പോ മഞ്ഞനിറഞ്ഞ ചാരനിരമോ ആയിരിക്കും. തലയിൽ മൂന്നു വരമ്പുകൾ ഉയർന്നുനിൽകുന്നത് ഈ തിമിംഗിലങ്ങൾക്ക് മാത്രമാണ്.സാധാരണയായി ചൂടുവെള്ളത്തിൽ കാണപ്പെടുന്ന ഇവ, ചെറിയ മത്സ്യങ്ങളെയും പ്ലവകങ്ങളെയും ആണ്…