മ്യാ​ന്മ​ർ ഭൂ​ക​മ്പ മേ​ഖ​ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ​വു​മാ​യി യു.​എ.​ഇ

എമിറേറ്റ്‌സ് സെർച് ആൻഡ് റെസ്‌ക്യൂ ടീം മ്യാന്മറിലെ ഭൂകമ്പ ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുന്നു. മ്യാന്മറിലെ ആറു പ്രദേശങ്ങളിലാണ് യു.എ.ഇ സംഘത്തിൻറെ ദൗത്യം. അബൂദബി സിവിൽ ഡിഫൻസ്, അബൂദബി പൊലീസ്, യു.എ.ഇ എൻ.ജി.ഒ എന്നിവയിൽ നിന്നുള്ള അംഗങ്ങളാണ് മ്യാന്മറിൽ രക്ഷാപ്രവർത്തനം തുടരുന്നത്. മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനവും സംഘം തുടരുന്നുണ്ട്. പ്രകൃതി ദുരന്തം ബാധിച്ച രാജ്യങ്ങളെ പിന്തുണക്കുന്നതിൽ യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാവുന്നത്.

Read More

മ്യാൻമർ ഭൂകമ്പം: ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി യുഎഇ

മ്യാൻമർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇ.  അബുദാബി പൊലീസ്, നാഷനൽ ഗാർഡ്, ജോയിന്റ് ഓപറേഷൻസ് കമാൻഡ് എന്നിവരുൾപ്പെടെയുള്ള തിരച്ചിൽ, രക്ഷാ സംഘത്തെ മ്യാന്മറിലേക്ക് അയച്ചു. ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായി, ലോകത്തെങ്ങുമുള്ള പ്രകൃതിദുരന്തങ്ങളാൽ ബാധിക്കപ്പെട്ട സമൂഹങ്ങൾക്ക് ഉടനടി ആശ്വാസം നൽകുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. പ്രകൃതിദുരന്തബാധിതർക്ക് അടിയന്തര മാനുഷിക പ്രതികരണങ്ങളിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളിൽ യുഎഇയും ഉൾപ്പെടുന്നു.

Read More

മ്യാൻമർ ഭൂചലനം; മരിച്ചവരുടെ എണ്ണം 1644 ആയി

മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് വിവരം. മാത്രമല്ല 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. ഭൂചലനത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന മ്യാൻമാറിന് സഹായം എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാ​ഗമായി ദുരിതാശ്വാസ സാമിഗ്രികളുമായി രണ്ട് വിമാനങ്ങൾ കൂടി ലാൻഡ്…

Read More

മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിന് 80 അംഗ എൻഡിആർഎഫ് സംഘത്തെ ഇന്ത്യയിൽ നിന്ന് അയക്കും

ഭൂകമ്പം തകർത്ത മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും സഹായം നൽകുന്നതിനായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സംഘത്തെ ഇന്ത്യയിൽ നിന്ന് അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഘാംഗങ്ങൾ ഒത്തുചേരുകയും ഉപകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു. ഉടൻ തന്നെ അവർ മ്യാൻമറിലേക്ക് പറക്കും. രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും സംഘം കൊണ്ടുപോകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Read More

തായ്‌ലൻഡിനെയും മ്യാന്മറിനെയും പിടിച്ചുകുലുക്കിയ ഭൂചലനം: മരണ സംഖ്യ 1000 കടന്നു

തായ്‌ലൻഡിനെയും മ്യാന്മറിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണ സംഖ്യ 1000 കടന്നു. 2500ലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. കൂടുതൽപ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നു. മരണം സംഖ്യ ഉയരുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1002 മൃതദേഹങ്ങൾ കണ്ടെടുത്തതായി സർക്കാർ അറിയിച്ചു. 2376 പേർക്കു പരിക്കു പറ്റിയതായാണ് ഔദ്യോഗിക കണക്കുകൾ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച…

Read More

മ്യാന്‍മര്‍, തായ്‌ലന്റ് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ, ദുരിതാശ്വാസത്തിന് 15 ടൺ സാധനങ്ങൾ

ഭൂചലനമുണ്ടായ മ്യാന്‍മറിലേക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. സൈനിക ഗതാഗത വിമാനത്തില്‍ ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ മ്യാന്‍മറിലേക്ക് അയയ്ക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ C130J വിമാനമാണ് അയയ്ക്കുക. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുക. തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നേരത്തെ തുറന്നിരുന്നു. തായ്‌ലന്റിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ +66…

Read More

മ്യാൻമാറിലെ ഭൂചലനം; നൂറുകണക്കിന് പേർ മരിച്ചു

മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ നൂറുകണക്കിന് പേർ മരിച്ചതായി സ്ഥിരീകരണം. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് റുപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആറ് പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സുപ്രധാന ദേശീയ പാതകൾ പലതും മുറിഞ്ഞു മാറിയതായും റിപ്പോർട്ടുകളുണ്ട്. റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമാറിലുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്….

Read More

മ്യാൻമർ ഭൂചലനത്തിൽ കനത്ത നാശനഷ്ടം; 20 മരണം, 43 പേരെ കാണാനില്ല

മ്യാൻമാരിൽ തുടർച്ചയായി ഉണ്ടായ രണ്ട് ഭൂചലനത്തിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ട് ഉള്ളത്. 20 പേർ മരിച്ചതായും 43 പേരെ കാണാനില്ലഎന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 ന് മധ്യ മ്യാൻമറിലാണ് 7.7, 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയിൽ ഒരു പള്ളി തകർന്നുവീണ്…

Read More

മ്യാൻമറിലെ രഖൈൻ മേഖലയിലേക്ക് പോകരുത്; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

മ്യാൻമറിലെ രഖൈൻ മേഖലയിലേക്ക് ഇന്ത്യാക്കാർ പോകരുതെന്ന അടിയന്തര മുന്നറിയിപ്പുമായി കേന്ദ്രം. രഖൈനലേക്ക് പോയവർ അടിയന്തിരമായി അവിടം വിടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കി. ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന മ്യാൻമറിലെ രഖൈനിൽ ആശയ വിനിമയ സംവിധാനങ്ങൾ പോലും തകരാറിലാണെന്നും അവശ്യ സാധനങ്ങൾ കിട്ടാനില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ജാ​ഗ്രത നിർദേശത്തിൽ പറയുന്നു.

Read More

ഇന്ത്യയെ മ്യാന്‍മാറും തായ്‌ലാന്‍ഡുമായി ബന്ധിപ്പിക്കുന്ന പാതയുടെ 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി

ഇന്ത്യയെ മ്യാന്‍മാറും തായ്‌ലാന്‍ഡുമായി റോഡുമാര്‍ഗം ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര പാതയുടെ 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. മണിപ്പുരിലെ മോറെയെ മ്യാന്‍മാര്‍ വഴി തായ്‌ലാന്‍ഡിലെ മേ സോട്ടുമായാണ് 1400 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത ബന്ധിപ്പിക്കുക. 2019 ഡിസംബറോടെ പാത പ്രവര്‍ത്തനക്ഷമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ദൂരം, റൂട്ട് എന്നിവയിലെ വെല്ലുവിളികളും കോവിഡ് മഹാമാരിയും പദ്ധതി നീണ്ടുപോകാന്‍ കാരണമായി. പദ്ധതി പൂര്‍ത്തീകരണ സമയപരിധി സംബന്ധിച്ച് മന്ത്രി വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും 2027ഓടെ പാത യാഥാര്‍ഥ്യമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൂന്നുരാജ്യങ്ങള്‍…

Read More