കേരളത്തിൽ ആരും പ്രതീക്ഷിക്കാത്ത മാറ്റമുണ്ടാകാൻ പോകുന്നു; ലക്ഷ്യം മൂന്നാം സർക്കാർ: എംവി ഗോവിന്ദൻ

ലക്ഷ്യം മൂന്നാം സർക്കാരെന്ന് പ്രഖ്യാപിച്ച്  സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് സമാപനം. ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തിൽ ഉണ്ടാകാൻ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. എല്ലാവരുമായി ചർച്ച ചെയ്ത് അഭിപ്രായങ്ങൾ സ്വീകരിച്ച് മുൻവിധി ഇല്ലാതെ പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലെ നിർദേശങ്ങൾ നടപ്പാക്കും. ക്ഷേമ മേഖലയിൽ പ്രതിസന്ധിയുണ്ടെങ്കിലും പരമാവധി സഹായം നൽകും. സംസ്ഥാന സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നു. പാർട്ടിയെ കൂട്ടായി നയിക്കും. സമ്മേളന…

Read More

കുടയല്ല കേന്ദ്രത്തിൽ നിന്ന് കാശാണ് വാങ്ങിക്കൊടുക്കേണ്ടത്; സമരത്തിന് പിന്നിലുള്ളവരെ സിപിഎം തുറന്ന് കാണിക്കുമെന്ന് എം.വി ഗോവിന്ദൻ

ആശാവർക്കർമാരുടെ സമരത്തിന് പിന്നിലുള്ളവരെ സിപിഎം തുറന്ന് കാണിക്കുമെന്ന് എം.വി. ഗോവിന്ദൻ. സമരക്കാർക്ക് പിന്നിൽ എസ്യുസിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. സുരേഷ് ഗോപി സമരത്തിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ന്യായമായ ഒരു സമരത്തിനും സിപിഎം എതിരല്ല. പ്രതികരണത്തില്‍ സുരേഷ് ഗോപിക്കെതിരെയും വിമര്‍ശനമുന്നയിച്ചു. കുടയല്ല കേന്ദ്രത്തിൽ നിന്ന് കാശാണ് വാങ്ങിക്കൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read More

ആശാവർക്കർമാർ ശത്രുക്കളല്ല; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് എം.വി ഗോവിന്ദൻ

ആശാവർക്കർമാർ ശത്രുക്കളല്ലെന്നും അദാനിയും അംബാനിയുമാണ് ശത്രുക്കളെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആശമാരുടെ സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചിലർ ശ്രമിക്കുന്നുണ്ടെന്നും അരാജകവാദികളായ ഒരുപാടുപേർ സമരത്തിന് പിന്നിലുണ്ടെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. കേന്ദ്രം തരാനുള്ള 100 കോടി രൂപ ഇതുവരെ തന്നിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ ഭീകരവാദം കോൺഗ്രസും ലീഗും ഇടതുമുന്നണിക്ക് എതിരായി ഉപയോഗിക്കുമെന്നതിന്റെ സൂചനയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം എം.വി ഗോവിന്ദൻ പറഞ്ഞു. എസ്ഡിപിഐയെ ജയിപ്പിക്കാൻ കോൺഗ്രസ് ബോധപൂർവ്വമായ ഇടപെടൽ…

Read More

‘തരൂരിന്‍റെ ലേഖനം വസ്തുതകള്‍ തുറന്നു കാണിക്കുന്നത്’; എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നു, ആരെയും തല്ലാൻ പാടില്ല: എംവി ​ഗോവിന്ദൻ

 കോട്ടയത്തെ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ് ചിലർ നോക്കുന്നതെന്നും എംവി ​ഗോവിന്ദൻ വിമർശിച്ചു. എസ്എഫ്ഐയ്ക്ക് ആ സംഭവവുമായി യാതൊരു ബന്ധവുമില്ല. പ്രതിപക്ഷ നേതാവടക്കം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.  ടി പി ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വിശദീകരണത്തിൽ, ആരെയും തല്ലാൻ പാടില്ല എന്നായിരുന്നു…

Read More

എലപ്പുള്ളി മദ്യപ്ലാന്റിൽ മുന്നോട്ട് തന്നെ; ടോളിന്റെ കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എം.വി ​ഗോവിന്ദൻ

എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദൻ. ഭൂമി തരംമാറ്റൽ അനുമതി നിഷേധിച്ചത് സിപിഐ എതിർപ്പായി കാണുന്നില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യും. ടോളിനോട് പൊതുവേ യോജിപ്പില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.  കിഫ്ബി വഴി 90,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. കടം വീട്ടി തീർക്കാൻ കൃത്യമായ പദ്ധതികൾ വേണ്ടിവരും. ടോളിന്റെ കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ​ഗോവിന്ദൻ ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും അറിയിച്ചു. ധാരണയും…

Read More

സോഷ്യലിസത്തിലേക്കുള്ള വഴിയാണ് എഐ; ‘സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടും, ചൂഷണം വർധിക്കും’: എം.വി ​ഗോവിന്ദൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടുമെന്നും ചൂഷണത്തിന് വഴിവെക്കുമെന്നും ഗോവിന്ദൻ ഇടുക്കി ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് പറഞ്ഞു. സോഷ്യലിസത്തിലേക്കുള്ള വഴിയാണ് എ ഐ എന്നായിരുന്നു കണ്ണൂരിൽ എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എഐ തൊഴിൽ ഇല്ലാതാക്കുമെന്ന സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയാണ് നിലപാടുമാറ്റം.  10 ലക്ഷം കോടി ധനസമാഹരണമാണ് കേന്ദ്രം ലക്ഷ്യം വെക്കുന്നത്….

Read More

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാല ; എല്ലാവരുടേയും ആശങ്ക പരിഹരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാല എല്ലാവരുടെയും ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഐ അടക്കമുള്ളവരുമായി ഇനിയും ചർച്ച നടത്തും. സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ല. സിപിഐക്കും ജെഡിഎസിനും കാര്യം മനസ്സിലാക്കാത്തതെന്തെന്ന് അവരോട് ചോദിക്കണം . കർണാടക സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് കോൺഗ്രസ് സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ആദ്യഘട്ട ചർച്ചകൾ മാത്രമാണ് നടന്നത്. കുടിവെള്ള പ്രശ്നം ഉണ്ടാകില്ല. മഴവെള്ളം സംഭരിച്ചാണ് പദ്ധതി നടപ്പിലാക്കുക. സർക്കാരിന്‍റെ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്ത്രീ- പുരുഷ തുല്യത വേണം ,അത് സമ്മതിച്ച് കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് പറയുന്നില്ല ; വീണ്ടു വിമർശനം ആവർത്തിച്ച് എം.വി ഗോവിന്ദൻ

കാന്തപുരത്തിന്‍റെ പേര് പറയാതെ വിമർശനം ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊതു ഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണം. അത് സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് താൻ പറയുന്നില്ല. ഇത് പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നു. ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. ഏതെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല സമൂഹത്തെ ഉദ്ദേശിച്ചാണിത് പറയുന്നതെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കൂടി വോട്ട് നേടിയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ ജയിച്ചതെന്ന…

Read More

പാലക്കാട് പെട്ടി വിവാദത്തിലെ പരാമർശം ; എൻ എൻ കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ സിപിഐഎം സംസ്ഥാന സമിതി തീരുമാനം

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല പെട്ടി വിവാദവുമായി ബന്ധപ്പെട്ട് എൻഎൻ കൃഷ്ണദാസിനെ താക്കീത് നൽകി സിപിഐഎം. പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഐഎം സംസ്ഥാന സമിതി തീരുമാനം. പാലക്കാട് പെട്ടി വിഷയത്തിൽ തെറ്റായ പരാമർശം നടത്തിയതിനാണ്‌ നടപടിയെടുത്തത്. പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നു കൃഷ്ണദാസിന്റെ നിലപാടെന്നും പ്രസ്താവന പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സിപിഐഎം വിലയിരുത്തുന്നു. വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു….

Read More

സനാതന ധർമ്മം അശ്ലീലമെന്ന എം.വി ഗോവിന്ദൻ്റെ പരാമർശം; അജ്ഞ മൂലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

സനാതന ധർമ്മം അശ്ലീലം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതെന്നും. അത് അജ്ഞത ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയും സിപിഎമ്മും സനാതന ധർമ്മത്തെ സംഘപരിവാറിന് കൊടുക്കുകയാണ്. സനാതനധർമ്മമെന്നത് സംഘപരിവാറിന്‍റെ കീഴിൽ കൊണ്ട് കെട്ടാനുള്ള ഗൂഢ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച് കയറുന്നത് സംബന്ധിച്ച വിവാദം അതാത് സമുദായങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കണം. അല്ലാതെ പൊതു ചർച്ച അല്ല വേണ്ടത്. മുഖ്യമന്ത്രി അഭിപ്രായം പറയുന്നതിൽ തെറ്റില്ല. എന്നാൽ സനാതന ധർമ്മം ചാതുർവർണ്യം…

Read More