ഷിബില കൊലപാതക കേസ്; പ്രതി യാസിറിനെ കസ്റ്റഡിയിൽ വിട്ടു

ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ കക്കാട്ടെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതി യാസിറിനെ താമരശ്ശേരി കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ നൽകിയത്. 27ന് രാവിലേ 11 മണിവരെയാണ് കസ്റ്റഡിയിൽ അനുവദിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസർ ഭാര്യ ഷിബിലയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ഷിബിലയുടെ അച്ഛനും അമ്മയ്ക്കും പരിക്ക് പറ്റിയിരുന്നു.

Read More

19 വർഷത്തെ നിയമപോരാട്ടം; സൂരജ് വധക്കേസിലെ എട്ടു പ്രതികൾക്ക് ജീവപര്യന്തം,11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷ.

മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ടു പ്രതികൾക്ക് ജീവപര്യന്തവും ഒരു പ്രതിക്ക് മൂന്നുവർഷം തടവുശിക്ഷയും വിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കോടതി വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിനായിരുന്നു സൂരജിനെ കൊന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജ് നാരായണനും ടി.പി കേസ് പ്രതി…

Read More

തൊടുപുഴ ബിജു കൊലക്കേസ്; ജോമോൻ മുമ്പും ക്വട്ടേഷൻ നൽകിയിരുന്നതായി അയൽവാസി

ഇടുക്കി തൊടുപുഴയിലെ ബിജുവിനെ അപായപ്പെടുത്താൻ ജോമോൻ മുൻപ് രണ്ടു തവണ ക്വട്ടേഷൻ നൽകിയതറിയാമെന്ന് അയൽവാസി പ്രശോഭിന്റെ വെളിപ്പെടുത്തൽ. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ കൊച്ചിയിലെ കണ്ടെയ്നർ സാബുവിന്റെ അനുയായികൾക്കാണ് കൊട്ടേഷൻ നൽകിയത് എന്നും പ്രശോഭ് പറയുന്നു. കൃത്യത്തിൽ കണ്ടെയ്നർ സാബുവിന്‍റെ പങ്കാളിത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രശോഭിന്റെ വെളിപ്പെടുത്തൽ. വീട് ആക്രമിക്കാൻ ആയിരുന്നു സാബുവിന്റെ പദ്ധതി. ഇതിൽ താല്പര്യമില്ലാത്തതിനെ തുടർന്ന് ജോമോൻ പിന്മാറുകയായിരുന്നു. തുടർന്നാണ് സാബുവിനെ അനുയായിയും കാപ്പ ചുമത്തപ്പെട്ട ആഷിക്കിന് ക്വട്ടേഷൻ നൽകിയതെന്നും 6 ലക്ഷം രൂപയ്ക്കാണ്…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പോലീസ് സ്ഥിരീകരിക്കുന്നു. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി. കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയിൽ നിന്നും 200 രൂപ കടം വാങ്ങി. കടക്കാർ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങൾ ചെയ്തതെന്നാണ് അഫാന്റെ മൊഴി. അഫാനെയും അച്ഛൻ അബ്ദുൾ റഹിമിനെയും പോലീസ്…

Read More

തൊടുപുഴ ബിജു ജോസഫ് കൊലക്കേസ്; മുൻ ബിസിനസ് പങ്കാളി ജോമോൻ അറസ്റ്റിൽ

തൊടുപുഴ ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ നാല് പ്രതികളാണ് കേസിലുള്ളത്. ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്….

Read More

ഷാബ ഷരീഫ് കൊലക്കേസ്; മൂന്നുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി

ഒറ്റമൂലി മരുന്നിന്റെ രഹസ്യം കൈക്കലാക്കുന്നതിനായി മൈസൂരുവിലെ പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാംപ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ മറ്റന്നാൾ വിധിക്കും. ഷൈബിൻ അഷ്‌റഫ് ഉപയോഗിച്ച കാറിൽ നിന്നും ലഭിച്ച മുടി ഷാബ ഷെരീഫിന്റേതാണെന്ന ഡിഎൻഎ പരിശോധന ഫലമാണ് കേസിന് ബലം നൽകിയത്. മാപ്പുസാക്ഷിയായ കേസിലെ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത്…

Read More

കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകം; അബ്ദുറഹ്മാന്റെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട് ഈങ്ങാപ്പുഴയിൽ മരുമകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ അബ്ദുറഹ്മാന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദു റഹ്മാന്റെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണ്. ശസ്ത്രക്രിയ ഇപ്പോൾ ആവശ്യമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അബ്ദുറഹ്മാനെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. മരുമകൻ യാസറിൻ്റെ ആക്രമണത്തിൽ വെട്ടേറ്റ് മകൾ ഷിബില കൊല്ലപ്പെട്ടിരുന്നു. തടയാനെത്തിയ അബ്ദുറഹ്മാനും ഭാര്യയും വെട്ടേറ്റിരുന്നു. അതേസമയം, കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രം​ഗത്തെത്തി. പ്രതി യാസിർ എത്തിയത് ബാ​ഗിൽ കത്തിയുമായിട്ടാണെന്നും…

Read More

മാറനല്ലൂർ ഇരട്ട കൊലക്കേസ് പ്രതി അരുൺ രാജിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

മാറനല്ലൂർ ഇരട്ട കൊലക്കേസിൽ പ്രതി പ്രകാശ് എന്ന് വിളിക്കുന്ന അരുൺ രാജിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. 25 വർഷം വരെ പരോൾ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. മാറനല്ലൂർ സ്വദേശി സജീഷ്, സന്തോഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 2021 ആഗസ്റ്റ് 14ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൂലക്കോണം കുക്കിരിപ്പാറ ക്വാറിയുടെ നടത്തിപ്പുകാരനായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. ഇയാളുടെ സുഹൃത്തായിരുന്നു ഒപ്പം കൊല്ലപ്പെട്ട സജീഷും. പ്രതി അരുൺരാജ്…

Read More