പഹല്‍ഗാം ആക്രമണം: ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍; ഡല്‍ഹിയില്‍ ഇന്ന് സര്‍വകക്ഷിയോഗം

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ അറിയിക്കും. ഭീകരാക്രമണത്തിന് പാകിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ വിശദീകരിക്കും. ഇന്നലെ കേന്ദ്ര മന്ത്രിസഭാസമിതിയുടെ യോഗത്തിലെടുത്ത തീരുമാനങ്ങളും സര്‍വകക്ഷിയോഗത്തെ അറിയിക്കും. ഭീകരര്‍ പ്രദേശത്തെ വനമേഖലയിലേക്ക് കടന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് തുടങ്ങിയ…

Read More

ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വീണ ജോർജ്

ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോർജ്. ഇൻസെൻറീവ് വർധനയും, കോബ്രാൻഡിംഗിലെ കുടിശ്ശിക നൽകുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം തുക വർധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോർജ് വ്യക്തമാക്കി. പാർലമെൻറിൽ അര മണിക്കൂറോളം നേരം വീണ ജോർജ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണ ജോർജ്. ആശമാർക്കുള്ള ഇൻസെൻ്റീവ് ഉയർത്തുന്ന…

Read More

മണ്ഡല പുനർനിർണയ നീക്കം; ചെന്നൈയിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ച് സ്റ്റാലിൻ

മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ എംകെ സ്റ്റാലിൻ സ്വീകരിച്ചു. 13 പാർട്ടികളുടെ പ്രതിനിധികളാണ് ചെന്നൈയിലെ യോഗത്തിൽ പങ്കെടുക്കുന്നത്. തൃണമൂൽ, വൈഎസ്ആർസിപി എന്നീ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിട്ടില്ല. നിലവിൽ സ്റ്റാലിൻ സംസാരിക്കുകയാണ്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. മുസ്ലിം ലീ​ഗ് നേതാവ് പിഎംഎ സലാം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർഎസ്പി നേതാവ് എൻകെ…

Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിളിച്ചയോഗം ഇന്ന്

ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിളിച്ചയോഗം ഇന്ന് ചെന്നൈയിൽ നടക്കും. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ , തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.

Read More

ആശാ വര്‍ക്കര്‍മാര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം; നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരം

സെക്രട്ടറിയേറ്റിന് മുമ്ബില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർ ഇന്ന് സർക്കാരുമായി നടത്തിയ ചർച്ച പരാജയം. പ്രധാനപ്പെട്ട ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെന്ന് ആശമാർ അറിയിച്ചു. നാളെ നടത്താൻ തീരുമാനിച്ച നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്നും ആശമാർ വ്യക്തമാക്കി. ഞങ്ങള്‍ ഉന്നയിച്ച ഒരാവശ്യങ്ങളും എൻഎച്ച്‌എം സ്‌റ്റേറ്റ് കോർഡിനേറ്റർ കേട്ടുപോലുമില്ലെന്ന് ചർച്ചയില്‍ പങ്കെടുത്ത ആശമാർ അറിയിച്ചു. സമരത്തില്‍ നിന്ന് പിന്നോട്ടുപോകണമെന്നാണ് എൻഎച്ച്‌എം മിഷൻ സ്‌റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരമുണ്ടാക്കാം എന്നാണ് പറഞ്ഞത്….

Read More

ആശാ വർക്കർമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചർച്ച നടത്തും

വേതന വർധനവ് അടക്കം ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തും. ഇന്ന് വൈകുന്നേരും 3:30ന് നിയമസഭാ ഓഫീസിൽ വെച്ചാകും ചർച്ച നടക്കുക. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല. സർക്കാർ ഖജനാവിൽ പണമില്ലെന്നും അതിനാൽ സർക്കാറിന് സമയം നൽക ണമെന്നുമാണ് ചർച്ചയിൽ പ്രധാനമായും സർക്കാർ പ്രതിനിധികൾ പറഞ്ഞത്. സമരത്തിൽ നിന്ന് ​പിൻമാറണമെന്നായിരുന്നു ചർച്ചക്കെത്തിയ എൻ.എച്ച്.എം ഡയറക്ടറുടെ പ്രധാന ആവശ്യം. തുടർന്ന് നാളെ നിരാഹാര…

Read More

സംഘടനയെ ശക്തിപ്പെടുത്തൽ; രാജ്യത്താകമാനമുള്ള ഡിസിസി അദ്ധ്യക്ഷന്‍മാരുടെ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ കോണ്‍ഗ്രസ്

എഐസിസി സമ്മേളനത്തിന് മുമ്പായി രാജ്യത്താകമാനമുള്ള ഡിസിസി അദ്ധ്യക്ഷന്‍മാരുടെ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഡിസിസികളെ എങ്ങനെ ശക്തിപ്പെടുത്താമെന്നും സംഘടനയുടെ പ്രധാന കേന്ദ്രങ്ങളാക്കി ഡിസിസികളെ എങ്ങനെയാക്കാമെന്നും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. മാര്‍ച്ച് 27,28, ഏപ്രില്‍ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഭവനില്‍ ഡിസിസി അദ്ധ്യക്ഷന്‍മാരെ മൂന്നു ബാച്ചുകളാക്കി തിരിച്ചാണ് സമ്മേളനം നടക്കുക. ചൊവ്വാഴ്ച ചേര്‍ന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെയും സ്റ്റേറ്റ് ഇന്‍ ചാര്‍ജുമാരുടെയും യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഏപ്രില്‍ എട്ട്, ഒന്‍പത് ദിവസങ്ങളിലാണ്…

Read More

സംസ്ഥാനത്ത് ലഹരി വ്യാപനം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങുന്ന നടപടികളും യോഗത്തിൽ തീരുമാനിക്കും. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സംയുക്ത ഓപ്പറേഷന് പൊലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്. ലഹരി വ്യാപനത്തിൽ ഗവർണ്ണറും ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായാണ്…

Read More

കേന്ദ്ര ധനമന്ത്രിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച ഇന്ന്. ഡൽഹി കേരള ഹൗസില്‍ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച. വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോയെന്ന് വ്യക്തമല്ല. ധനമന്ത്രിക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണം. ഗവര്‍ണറും കേരള ഹൗസിലുണ്ടാകും.

Read More

ട്രംപ് സെലെൻസ്കിയെ ‘തല്ലാതെ’ സംയമനം പാലിച്ചു; യുക്രെയ്നെതിരെ കടുത്ത വിമർശനവുമായി റഷ്യ‌

 യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള  ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ യുക്രെയ്നെതിരെ കടുത്ത വിമർശനവുമായി റഷ്യ‌. കൂടിക്കാഴ്ചയ്ക്കിടെ സെലെൻസ്കിയെ ‘തല്ലാതെ’ ട്രംപ് സംയമനം പാലിച്ചെന്നു റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. ‘പാലു കൊടുത്ത കൈക്കു തന്നെ യുക്രെയ്ൻ കൊത്തി’യെന്നും സഖറോവ കൂട്ടിച്ചേർത്തു. ‘‘ആദ്യമായി, സെലെൻസ്കിയുടെ മുഖത്തു നോക്കി ട്രംപ് സത്യം പറഞ്ഞു. യുക്രെയ്ൻ ഭരണകൂടം മൂന്നാം ലോക മഹായുദ്ധം കളിക്കുകയാണ്. നന്ദിയില്ലാത്ത പന്നിക്ക് പന്നിക്കൂടിന്റെ ഉടമയിൽനിന്നുതന്നെ ശിക്ഷ കിട്ടി. അതു നന്നായി…

Read More