മലപ്പുറത്ത് എംബിബിഎസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറം തിരൂർ കൊടക്കലിൽ എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പൊന്നാനി എ.എം.വി.ഐ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ മകൻ മുഹമ്മദ് അഷ്ഫാഖ് മരിച്ചത്. 19 വയസായിരുന്നു. മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്ഫാഖ്.

Read More

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; യുവതി അറസ്റ്റിൽ

മലപ്പുറം തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതിയെ അറസ്റ്റിൽ. പോക്സോ കേസിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്‍റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് സാബിക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിൽ യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിൽ പോയി. സാബികും സത്യഭാമയും ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. 15കാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍…

Read More

കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

 മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബയാണ് (20) മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ. കോളജിൽ രണ്ടാം വർഷ ബി.എ ഉറുദു വിദ്യാർഥിയാണ്. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)

Read More

പെരിന്തൽമണ്ണയിൽ മധ്യവയസ്‌കനെ അയൽവാസി കുത്തിക്കൊന്നു

പെരിന്തൽമണ്ണയിൽ തർക്കത്തെ തുടർന്ന് മധ്യവയസ്‌കനെ അയൽവാസി കുത്തിക്കൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 57 വയസ്സായിരുന്നു. സംഭവത്തിൽ അയൽവാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മിൽ മുൻപും അടിപിടി നടന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും സുരേഷിനെ സത്യനാരായണൻ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പെരിന്തൽമണ്ണ പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സുരേഷ് ബാബുവിന്റെ…

Read More

മലപ്പുറത്ത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

മലപ്പുറം മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

Read More

കേരളത്തിൽ ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടും

കേരളത്തിൽ ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടാൻ സാധ്യത. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ബുധനാഴ്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടുമെങ്കിലും പകൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് പ്രവചനം. ഉഷ്ണ തരംഗ സാധ്യതകൾ കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. കുടിവെള്ളം ഉറപ്പാക്കാനും പകൽസമയങ്ങളിൽ പുറംജോലിക്കാർക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഇന്നലെ പാലക്കാട് സ്റ്റേഷനിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന…

Read More

മലപ്പുറത്ത് കുറുനരിയെ വേട്ടയാടി കൊന്ന കേസില്‍ പ്രതി പിടിയില്‍

മലപ്പുറം തിരുവാലിയിൽ കുറുനരിയെ വേട്ടയാടി കൊന്ന കേസിൽ പ്രതി പിടിയിൽ. തിരുവാലി സ്വദേശി ബിനോയ് ആണ് വനം വകുപ്പിന്റെ പിടിയിലായത്. വീട്ടിൽ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെടുത്തിട്ടുണ്ട്. മുൻ കാപ്പ കേസ് പ്രതി കൂടിയാണ് ബിനോയ്. വനം വകുപ്പ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് പ്രതി പിടിയിലായത്. മാത്രമല്ല വീട്ടില്‍ നിന്ന് വേവിച്ചതും വേവിക്കാത്തതുമായ അഞ്ചുകിലോ ഇറച്ചിയും കുരുനരിയുടെ തലയും വനം വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.

Read More

എംഡിഎംഎയ്ക്ക് പണം നൽകാത്തതിന് വീട്ടുകാർക്ക് നേരെ ആക്രമണം, യുവാവിനെ കെട്ടിയിട്ട് നാട്ടുകാർ

മലപ്പുറം താനൂരിൽ എംഡിഎംഎ വാങ്ങുവാൻ പണം നൽകാത്തതിന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ കെട്ടിയിട്ടു. തുടർന്ന് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു, നൽകാത്തതിനെ തുടർന്ന് അക്രമാസക്തനായ യുവാവിനെ നാട്ടുകാർ പിടികൂടി കെട്ടിയിടുകയായിരുന്നു. യുവാവ് നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതാണ്. അതിനിടയിലാണ് ഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ ജോലി നിർത്തിയ യുവാവ് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടിൽ നിന്നും പണംചോദിക്കാൻ തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ…

Read More

ഉത്സവത്തിനിടെ സംഘർഷവും വെടിവെപ്പും; വെടിയേറ്റയാൾ അപകടനില തരണം ചെയ്തു

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ ലുക്മാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ചെമ്പ്രശേരി സ്വദേശി ലുക്മാനാണ് വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പ്രദേശിക ഉത്സവത്തിനിടെ സംഘര്‍ഷം ഉണ്ടായത്. എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. കഴുത്തിന് വെടിയേറ്റ ചെമ്പ്രശേരി സ്വദേശി ലുക്മാനടക്കം നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ലുക്മാന്‍റെ…

Read More

ഉത്സവത്തിനിടെ സംഘർഷം; വെടിയേറ്റ്​ യുവാവിന് പരിക്ക്

പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ യുവാവി​ന്റെ കഴുത്തിന് പരിക്കേറ്റു. ചെ​മ്പ്രശ്ശേരി കൊറത്തിതൊടികയിലെ കുടുംബക്ഷേത്രത്തി​ൽ ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്​ച രാത്രി 10 മണിയോടെയാണ്​ സംഭവം നടന്നത്​. ചെമ്പ്രശേരി ഈസ്​റ്റ്​ സ്വദേശി 32 വയസുള്ള ലുഖ്​മാനുൽ ഹകീമിനാ​ണ്​ വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിൽ പ്രാദേശികമായി ചേരി തിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കൊടശ്ശേരി-ചെമ്പ്രശ്ശേരി ഈസ്​റ്റ്​ പ്രദേശങ്ങൾ തമ്മിലായിരുന്നു സംഘർഷം. ഇതിന് പിന്നാലെ വെള്ളിയാഴ്​ച രാത്രി നടന്ന ഉത്സവത്തിലും സംഘർഷമുണ്ടാവുകയായിരുന്നു.

Read More