മുനമ്പം പ്രശ്നം പരിഹരിക്കപ്പെടണമെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ്

ദുഃഖവെള്ളി ക്ഷമയുടെ സന്ദേശമാണ് നൽകുന്നതെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. വിട്ടുവീഴ്ചയുടെ മനോഭാവം വേണം, പക്ഷേ ഇപ്പോൾ ലോകത്ത് നടക്കുന്നത് അതല്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു. മുനമ്പം പ്രശ്നം പരിഹരിക്കപ്പെടണം. സർക്കാർ മനപൂർവ്വം വൈകിപ്പിക്കുന്നതായി കരുതുന്നില്ല. പ്രശ്നം പരിഹരിക്കപ്പെടണം. അത് സർക്കാരിൻ്റെ മൈലേജ് കൂട്ടുകയേ ഉള്ളൂ. കോടതിക്കപ്പുറം എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന് നോക്കണം. കോടതി ഇടപെട്ടതിനാൽ കോടതി വിധി തന്നെയാകും അന്തിമമെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും…

Read More

കോഴിക്കോട് പത്തു വയസുകാരൻ മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീണു മരിച്ചു

കോഴിക്കോട് ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ചെക്യാട് സൗത്ത് എംഎൽപി സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി മുനവ്വറലി ആണ്‌ മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി മഹനുദ്ധീൻ ഉലു മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പുറത്തെടുത്തു കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ 17കാരന്‍ മരിച്ചനിലയില്‍

കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലിരുന്ന 17കാരന്‍ മരിച്ച നിലയില്‍. ഒബ്‌സര്‍വേഷന്‍ റൂമില്‍ താമസിപ്പിച്ചിരുന്ന കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. റൂമില്‍ പതിനേഴുകാരന്‍ ഒറ്റയ്ക്കായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പതിനേഴുകാരന്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെള്ളിമാടുകുന്ന് പൊലീസ് അറിയിച്ചു.

Read More

കോഴിക്കോട് വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി കവര്‍ന്നത് 8.8 ലക്ഷം

കോഴിക്കോട് എലത്തൂരിൽ വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി കബളിപ്പിച്ച് 8.8 ലക്ഷം രൂപ കവര്‍ന്നു. മുംബൈയിലെ ഇറിഗേഷൻ വകുപ്പിലെ മുൻ ജീവനക്കാരനാണ് തട്ടിപ്പിനിരയായത്. മനുഷ്യക്കടത്തിലെ മുഖ്യപ്രതിയാണ് ഇയാളെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. മനുഷ്യക്കടത്തിലെ മുഖ്യപ്രതിയാണെന്നും വിർച്വൽ അറസ്റ്റിലാണെന്നും ഇദ്ദേഹത്തോട് പറഞ്ഞു. കേസിന്റെ ആവശ്യത്തിന് ബാങ്ക് രേഖകൾ അയച്ചു നൽകാനും ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു. മുംബൈ സൈബര്‍ ക്രൈമിന്റെ ഡെപ്യൂട്ടി കമീഷണര്‍ എന്നാണ്…

Read More

കോഴിക്കോട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് അപകടം; കടകൾ തകർന്നു

കോഴിക്കോട് കുന്ദമംഗലത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് അപകടം .ഇന്ന് പുലർച്ചെ 4 മണിയോടെ ഐഐഎമ്മിന് സമീപമാണ് സംഭവം. തൊടുപുഴയിൽ നിന്ന് വയനാട്ടിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിരവധി കടകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൂടാതെ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ലഞ്ച് ഹൗസിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. അപകടത്തിൽ കെഎസ്ഇബിയുടെ ഒരു ഹൈ ടെൻഷൻ വൈദ്യുതി തൂണും തകർന്നു. ഇത് പ്രദേശത്ത് വൈദ്യുതി വിതരണത്തെ ബാധിച്ചു…..

Read More

റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് KSRTC സ്വിഫ്റ്റ് പാഞ്ഞുകയറി; 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട് താമരശ്ശേരിയിൽ റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് KSRTC സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോടാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം .റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പിൽ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകൾക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Read More

കവർച്ചാനാടകത്തിന് തിരശ്ശീല; ഭാര്യാപിതാവ് നൽകിയ 40 ലക്ഷം ചെലവാക്കി, റഹീസിന്റെ ക്വട്ടേഷൻ നാടകം പൊളിച്ച് പോലീസ്

കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന കേസിൽ പുതിയ വഴിത്തിരിവ്.ബുധനാഴ്ച സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽനിന്ന് 40.25 ലക്ഷം രൂപ കവർന്നുവെന്ന് പരാതിക്കാരൻ റഹീസ് നൽകിയ പരാതി വ്യാജമെന്ന് പോലീസ്. ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.കവർച്ചാ നാടകത്തിനായി പരാതിക്കാരൻ റഹീസ് 90,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകി. റഹീസിന്റെ ഭാര്യാപിതാവ് മറ്റൊരാളെ ഏൽപ്പിക്കുന്നതിനായി 40 ലക്ഷം രൂപ…

Read More

മൂന്നര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാടുവിട്ട യുവാവിനെ പിടികൂടി

കോഴിക്കോട് മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവില്‍ പോയ സ്ഥിരം കുറ്റവാളിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ പോലീസ് പിടികൂടി. ബാലുശ്ശേരി അറപ്പീടിക സ്വദേശി കുളത്തീല്‍ മീത്തല്‍ അശ്വിന്‍ (31) ആണ് അറസ്റ്റിലായത്. കോടഞ്ചേരി കുപ്പായക്കോട് കൈപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടിപി ദിനേശും സംഘവുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ ഇയാള്‍ വയനാട്, കോടഞ്ചേരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊലീസ് ജീപ്പ് അടിച്ചു…

Read More

റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി

കോഴിക്കോട്ട് റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പഴകിയ പച്ചരി വിതരണത്തിനെത്തിച്ചത്. 18 ചാക്കോളാം അരിയാണ് പുഴു നിറഞ്ഞ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയായിരുന്നു. ഇന്ന് ചാക്ക് പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്.

Read More

താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെയും യുവാവിനെയും ബെംഗളുരുവിൽ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളുരുവിൽ കണ്ടെത്തി. കർണാടക പൊലീസാണ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് ബെംഗളുരുവിലേക്ക് പുറപ്പെട്ടു. മാർച്ച് 11ന് രാവിലെ ഒമ്പത് മുതലാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. മലപുറത്തുള്ള വീട്ടിൽനിന്നും പുതുപ്പാടി ഹൈസ്കൂളിൽ പരീക്ഷ എഴുതാൻ പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും 14 ാം തീയതി തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ എത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ…

Read More