യുഡിഎഫും പി.വി അൻവറും തൽക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ; മുന്നണി പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായില്ല

യുഡിഎഫും പി.വി അൻവറും തൽക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ. മുന്നണി പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായില്ല. അൻവറിന്‍റെ ആവശ്യങ്ങളിൽ യുഡിഎഫിൽ ചർച്ച ചെയ്തശേഷം കോൺഗ്രസ് തീരുമാനം അറിയിക്കും. കോൺഗ്രസ് നേതാക്കളും പി.വി അൻവറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്. യുഡിഎഫ് പ്രവേശനം അടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ അൻവർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിലെ ധാരണകൾ നേതാക്കൾ അൻവറിനെ തിരിച്ചും അറിയിച്ചു. പാർട്ടിയിലും യുഡിഎഫിലും കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്നും കോൺഗ്രസ് നേതൃത്വം…

Read More

സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന്

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെൻററിൻറെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. നിലവിലുള്ള എകെജി സെൻറർ എതിർവശത്ത് 31 സെന്റിലാണ് 9 നിലകളുള്ള കെട്ടിടം പണിതുയർത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സിപിഎമ്മിൻറെ മുഖമാണ് എകെജി സെൻറർ. പുതിയ കെട്ടിടം പണിതപ്പോഴും പേര് മാറ്റേണ്ടതില്ലെന്നാണ് നേതൃത്വം തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി ,കേന്ദ്ര-സംസ്ഥാന കമ്മിറ്റി…

Read More

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അസം സ്വദേശി പിടിയിൽ

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് പോലീസ് പിടിയിലായി. തൃശ്ശൂർ മാളയിലെ ഒരു കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഫാമിൽ മറ്റ് ഇതരസംസ്ഥാനത്തൊഴിലാളികളോടൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പിടിയിലാകാതിരിക്കാൻ ഇയാൾ പല മൊബൈൽ ഫോണുകൾ ഉപയോഗിച്ചുവെന്ന് പോലീസ് അറിയിച്ചു. കൊലയ്ക്കുശേഷം കൊല്ലപ്പെട്ട വിജയകുമാറിന്റെയും ഭാര്യയുടേയും ഫോണുകൾ പ്രതി മോഷ്ടിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അതിൽ ഒന്നിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ…

Read More

രാമചന്ദ്രന്റെ മരണം വേദനാജനകം, കേരളീയർക്ക് സഹായം ഉറപ്പാക്കാൻ നോർക്ക റൂട്സിന് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ നോർക്ക റൂട്സിന് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവർ ജമ്മു കശ്മീരിൽ യാത്രക്കായി പോയിട്ടുള്ളതാണ്….

Read More

ബില്ലുകള്‍ക്ക് സമയപരിധി; തമിഴ്നാട് കേസിലെ വിധി കേരളത്തിനും ബാധകമാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍

ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ സുപ്രീംകോടതി വിധി കേരളത്തിനും ബാധകമാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍. എന്നാല്‍ ഈ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സമയപരിധി വിധി ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടമരണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു. തമിഴ്നാട് ഗവര്‍ണറുടെ കേസില്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് അടുത്തിടെ പുറപ്പെടുവിച്ച വിധിന്യായത്തില്‍ കേരളത്തിന്റെ കേസ് ഉള്‍പ്പെടില്ല. ചില ‘വസ്തുതാപരമായ വ്യത്യാസങ്ങള്‍’ ഉള്ളതിനാല്‍ കേരളത്തിന്റെ കേസ് ആ വിധിയില്‍ ബാധകമാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി….

Read More

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത; ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

Read More

തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാം; പി.വി അൻവറിന് മുന്നിൽ ഉപാധികളുമായി കോൺഗ്രസ്

പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് ഉപാധികളുമായി കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാമെന്നാണ് കോൺഗ്രസ് നിലപാട്. തൃണമൂൽ കോൺഗ്രസ് വഴി പിവി അൻവർ യുഡിഎഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിലെ ധാരണ. പകരം പി.വി അൻവറിന് മുന്നിൽ കോൺഗ്രസ് ഫോർമുല വയ്ക്കും. പുതിയ പാർട്ടി രൂപീകരിച്ച് എത്തിയാൽ സ്വീകരിക്കാം എന്നാണ് നിലപാട്. ഒറ്റയ്ക്ക് വന്നാലും, പുറത്തുനിന്ന് പിന്തുണച്ചാലും സ്വീകരിക്കും. തൃണമൂൽ കോൺഗ്രസിനെ എടുക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം വിശദീകരിക്കും. വഴങ്ങിയില്ലെങ്കിൽ മറ്റു വഴികൾ ആലോചിക്കാനാണ് കോൺഗ്രസ് തീരുമാനം….

Read More

നായ്ക്കൾ അവശനിലയിൽ; അകത്തുകയറിയത് അമ്മിക്കല്ല് കൊണ്ട് പിൻവാതിൽ തകർത്ത്; ആസൂത്രിതമായ കൊലപാതകമെന്ന് പൊലീസ്

തിരുവാതുക്കൽ വിജയകുമാർ- മീര ദമ്പതികളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകി വീടിനുളളിൽ കയറിയത് വീട്ടിലെ രണ്ടു വളർത്തുനായ്ക്കളെയും മയക്കിക്കിടത്തിയതാകാമെന്ന നിഗമനത്തിൽ പൊലീസ്. വളർത്തുനായ്ക്കൾ രണ്ടും അവശനിലയിലാണ്. അമ്മിക്കല്ല് കൊണ്ട് പിൻവാതിൽ തകർത്താണ് അക്രമി അകത്തുകയറിയിരിക്കുന്നത് എന്നും പൊലീസ് പറയുന്നു. വാതിലിനോട് ചേർന്ന് തന്നെ അമ്മിക്കല്ല് കണ്ടെത്തിയിട്ടുണ്ട്. കോടാലി കൊണ്ടാണ് ഇരുവരെയും അക്രമി ആക്രമിച്ചതെന്നും പൊലീസ് പറയുന്നു. കോടാലി കൊണ്ട് വിജയകുമാറിനെയാണ് ആദ്യം വെട്ടിയത്. ശബ്ദം കേട്ടത്തെിയ ഭാര്യ മീരയെ പിന്നാലെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പൊലീസിന്റെ…

Read More

തിരുവാതുക്കൾ ഇരട്ടക്കൊലയിൽ ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ, ഫോൺ മോഷ്ടിച്ചതിന് പിരിച്ചുവിട്ടയാളെന്ന് സംശയം

കോട്ടയം തിരുവാതുക്കൽ ദമ്പതികളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. മാസങ്ങൾക്ക് മുൻപ് സ്വഭാവദൂഷ്യം കാരണം ഇതര…

Read More

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടെ മഴ;സംസ്ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 25 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്…

Read More