
ബിജെപി കേരളത്തിൽ ശക്തമായ സാന്നിധ്യമായി മാറിയെന്ന് കെ സുരേന്ദ്രൻ
സാധാരണക്കാരന് ഏത് പദവിയിലും എത്താനാകുന്ന ഏക പാർട്ടിയാണ് ബിജെപിയെന്ന് സ്ഥാനമൊഴിഞ്ഞ ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മറ്റേത് പാർട്ടിയോടും കിടപിടിക്കാനാകും വിധം ബിജെപി കേരളത്തിൽ ശക്തമായ സാന്നിധ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിക്കുന്നന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി വരുന്നത് കേരളം ഭരിക്കാനുള്ള ബിജെപിയുടെ ദശാബ്ദമാണ്. ആ ദശാബ്ദത്തിൽ പാർട്ടിയെ നയിക്കാനുള്ള ഭാഗ്യം രാജീവ് ചന്ദ്രശേഖറിന് ലഭിച്ചിരിക്കുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷം എല്ലാവരുടെയും…