ചെന്നൈയെ ഇനി​ ധോണി നയിക്കും; ഋതുരാജ് പരിക്കേറ്റ് പുറത്ത്

 ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. പരിക്ക് മൂലം നിലവിലെ ക്യാപ്റ്റനായ ഋതുരാജ് ഗ്വൊയ്കവാദിന് സീസൺ ഉടനീളം പുറത്തിരിക്കേണ്ടി വരുന്നതിനാലാണ് ധോണിക്ക് വീണ്ടും ക്യാപ്റ്റൻ സ്ഥാനം നൽകിയത്. ‘‘ഗുവാഹത്തിയിൽ വെച്ച് അദ്ദേഹത്തിന് പന്തുകൊണ്ടിരുന്നു. കഠിനമായ വേദനയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കൈമുട്ടിന് സാരമായ പരിക്കുണ്ട്. അദ്ദേഹം ടൂർണമെന്റിൽ നിന്നും പുറത്തായിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹം ടീമിനായി നൽകിയ സേവനങ്ങളെ മാനിക്കുന്നു. സീസണിലെ ബാക്കി മത്സരങ്ങളിൽ ധോണിയായിരിക്കും ചെന്നൈയെ നയിക്കുക’’ -ചെന്നൈ കോച്ച് സ്റ്റീഫൻ ​െഫ്ലമിങ്…

Read More

ഗുജറാത്തിനോട് വന്‍ പരാജയം; പിന്നാലെ സഞ്ജുവിന് വന്‍ തുക പിഴ

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് പിഴ. മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് സഞ്ജുവിന് പിഴയിട്ടത്. 24 ലക്ഷം രൂപയാണ് സഞ്ജു പിഴയായി നൽകേണ്ടത്. സഞ്ജുവിനെ കൂടാതെ ഇംപാക്ട് പ്ലെയർ ഉൾപ്പെടെ പ്ലെയിങ് ഇലവനിലെ ബാക്കിയുള്ളവർ ആറ് ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 25 ശതമാനമോ നൽകണം. സീസണിൽ രാജസ്ഥാന്റെ ഭാഗത്തുനിന്ന് രണ്ടാംതവണയാണ് കുറഞ്ഞ ഓവർ നിരക്ക് വീഴ്ചയുണ്ടാവുന്നത്. ഐപിഎൽ പെരുമാറ്റച്ചട്ടം 2.22 ആർട്ടിക്കിളിന് കീഴിലാണ് ഈ…

Read More

പിഴയൊക്കെ എന്ത്; നോട്ടെഴുത്ത് നിർത്താതെ ദിഗ്വേഷ്; ഇത്തവണ ഗ്രൗണ്ടിൽ

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പിഴശിക്ഷ ലഭിച്ചിട്ടും നോട്ട്ബുക്ക് സെലിബ്രേഷനിൽ നിന്ന് പിൻമാറാതെ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്വേഷ് രാത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം സുനിൽ നരെയ്നെ(30) പുറത്താക്കിയതിന് പിന്നാലെയാണ് തന്റെ ട്രേഡ്മാർക്ക് സെലിബ്രേഷൻ ലഖ്നൗ സ്പിന്നർ പുറത്തെടുത്തത്. സാധാരണ കൈയ്യിലാണ് എഴുതിയതെങ്കിൽ ഇത്തവണ ഗ്രൗണ്ടിലാണെന്ന മാറ്റം മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ദിഗ്വേഷിന്റെ സെലിബ്രേഷന് ബിസിസിഐ പിഴ വിധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നേരത്തെ ഐപിഎൽ സീസണിൽ രണ്ട് തവണ ദിഗ്വേഷ് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. പഞ്ചാബ്…

Read More

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ- ഗുജറാത്ത് പോരാട്ടം

ഐപിഎല്ലിൽ സഞ്ജുവിൻറെ രാജസ്ഥാൻ റോയൽസിന് ഇന്ന് അഞ്ചാം മത്സരം.പോയൻറ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. വൈകിട്ട് 7.30ന് അഹമ്മദബാദ് സ്റ്റേഡിയത്തിലാണ് മത്സരം.റയാൻ പരാഗ് നായകനായ ആദ്യ രണ്ട് കളിയും തോറ്റ് തുടങ്ങിയ രാജസ്ഥാൻ അവസാന രണ്ട് കളിയും ജയിച്ചതിൻറെ ആത്മവിശ്വാസവുമായാണ് ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നത്. സഞ്ജു സാംസൺ ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ രാജസ്ഥാൻ വീണ്ടും റോയലായെന്ന് ആരാധകർ വിശ്വസിക്കുന്നു.മികച്ച ബാറ്റിംഗ് ടീമായ പഞ്ചാബിനെതിരെ 50 റൺസ് ജയം നേടിയത് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.സ്റ്റാർ ബാറ്റർ…

Read More

സ്ലോ ഓവര്‍ റേറ്റ്; ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറിന് 12 ലക്ഷം രൂപ പിഴ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ( ആര്‍സിബി) ക്യാപ്റ്റന്‍ രജത് പടിദാറിന് 12 ലക്ഷം രൂപ പിഴ. ടീമിന്റെ സ്ലോ ഓവര്‍ റേറ്റ് ആണ് പടിദാറിന് പിഴ വിധിക്കാന്‍ കാരണം. ആര്‍സിബിയുടെ ഈ സീസണിലെ ആദ്യ വീഴ്ചയാണ്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് ആര്‍സിബിയുടെ ക്യാപ്റ്റനെതിരായ നടപടി. ഐപിഎല്‍ മത്സരത്തില്‍ ആര്‍സിബി 12 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. 32 പന്തില്‍ 64 റണ്‍സ് നേടിയ പടിദാറാണ് ആര്‍സിബി കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍…

Read More

ഐപിഎൽ; ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ചെന്നൈ സൂപ്പർ കിം​ഗ്സിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ചെന്നൈ സൂപ്പർ കിം​ഗ്സിനെ നേരിടും. ചെന്നൈയുടെ ഹോം ​ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരം വിജയിച്ചാണ് ഇരുടീമുകളും ഇന്ന് നേർക്കുനേർ പോരാട്ടത്തിന് എത്തുന്നത്. ചെന്നൈയുടെ ഹോം ​ഗ്രൗണ്ടായതിനാൽ ധോണിയ്ക്കും സംഘത്തിനും നേരിയ മുൻതൂക്കമുണ്ട്. എന്നാൽ, വിരാട് കോഹ്ലിയുടെ ഫോമിലാണ് ആർസിബിയുടെ പ്രതീക്ഷ. അതേസമയം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്റ്റാർ പേസർ മതീഷ പതിരണ കളിക്കാൻ സാധ്യതയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. പതിരണ ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും ഇതിനാൽ…

Read More

ഹൈ​​ദ​​രാ​​ബാ​​ദി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി ല​​ഖ്നോ സൂ​​പ്പ​​ർ ജ​​യ​​ന്റ്സ്

ഐ.​​പി.​​എ​​ല്ലി​​ൽ സ​​ൺ​​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രെ ല​​ഖ്നോ സൂ​​പ്പ​​ർ ജ​​യ​​ന്റ്സി​​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഹൈ​​ദ​​രാ​​ബാ​​ദ് 20 ഓ​​വ​​റി​​ൽ ഒ​​മ്പ​​ത് വി​​ക്ക​​റ്റി​​ന് 190 റ​​ൺ​​സ് ​നേ​​ടി. ട്രാ​​വി​​സ് ഹെ​​ഡ് (47), അ​​നി​​കേ​​ത് വ​​ർ​​മ (36), നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഡി (32) എ​​ന്നി​​വ​​രാ​​ണ് ആ​​തി​​ഥേ​​യ​​നി​​ര​​യി​​ൽ തി​​ള​​ങ്ങി​​യ​​ത്. ല​​ഖ്നോ​​യു​​ടെ ശാ​​ർ​​ദു​​ൽ ഠാ​​ക്കൂ​​ർ നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ആ​ദ്യ ജ​യം ല​ക്ഷ്യ​മി​ട്ട ല​ഖ്നോ 16.1 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. ര​ണ്ടാം വി​ക്ക​റ്റി​ൽ മി​ച്ച​ൽ മാ​ർ​ഷും (52) നി​ക്കോ​ളാ​സ്…

Read More

ആദ്യ ജയം തേടി രാജസ്ഥാനും കൊൽക്കത്തയും ഇന്ന് കളത്തിൽ

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് യുഎഇ സമയം 6ന് അസമിലാണ് മത്സരം. ആദ്യ മത്സരങ്ങളിൽ തോൽവി നേരിട്ട ശേഷമാണ് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. സ്വന്തം മൈതാനത്ത് നടന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് കൊൽക്കത്ത. രാജസ്ഥാൻ സൺ റൈസേഴ്സ് ഹൈദരാബാദിനോടാണ് പരാജയപ്പെട്ടത്. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് റോയൽസിനെ നയിക്കുന്നത്. വിരലിനേറ്റ പരിക്കിൽനിന്ന് പൂർണമായും മുക്തനാവാനായി…

Read More

ഐപിഎൽ; സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇറങ്ങും

ഐപിഎല്ലിൽ ഇത്തെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇറങ്ങും. സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. വൈകീട്ട് 3.30 മുതലാണ് മത്സരം. പരിക്ക് മാറി എത്തിയെങ്കിലും സഞ്ജുവിനു പകരം ആദ്യ മൂന്ന് കളികളിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുക. സഞ്ജു ഇംപ്കാട് പ്ലെയറായി കളത്തിലെത്തും. വിരലിലെ പരിക്ക് മൂലം വിക്കറ്റ് കീപ്പറാകാൻ സഞ്ജുവിന് സാധിക്കില്ല. അതിനാൽ ബാറ്റിങ്ങിന് മാത്രമാകും സഞ്ജു ഇറങ്ങുക.

Read More

ഇനി ക്രിക്കറ്റ് ആരവം;ഐ പി എല്ലിന് ഇന്ന് തുടക്കം

ആദ്യ മത്സരത്തിൽ ആർസിബി -കെകെആർ പോരാട്ടം ഐ പി എൽ പതിനെട്ടാം സീസണിന് ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽതുടക്കമാകും. 10 ടീമുകളാണ് ഇത്തവണ ഐപിഎൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ആദ്യ ദിനമായ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഇത്തവണ അജിങ്ക്യ രഹാനെയാണ് കൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുന്നത്. രജത്ത് പട്ടീദാറാണ് ആർസിബിയുടെ ക്യാപ്റ്റൻ.ഇരു ടീമുകളും തമ്മിൽ 35 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 21 മൽസരങ്ങളിൽ ജയിച്ചപ്പോൾ റോയൽ ചലഞ്ചേഴ്സിന് 14 മൽസരങ്ങളിൽ…

Read More