പഹൽഗാം ഭീകരാക്രമണം; ഹൈദരാബാദ്-മുംബൈ മത്സരത്തിൽ ആഘോഷങ്ങളില്ല

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കി. മരിച്ചവരോട് ആദര സൂചകമായി താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാകും കളത്തിലിറങ്ങുക. മാച്ച് ഒഫീഷ്യൽസും ആംബാൻഡ് അണിയും. കളിക്ക് ശേഷമുള്ള വെടിക്കെട്ടോ മത്സരത്തിനിടയിലുള്ള ചീയർ ലീഡർമാരുടെ പ്രകടനങ്ങളോ ഉണ്ടാകില്ല. മത്സരം തുടങ്ങും മുമ്പ് ഭീകരാക്രമണത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കും. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. എട്ട് കളികളിൽ എട്ട് പോയന്റുള്ള മുംബൈ ഇന്ത്യൻസ്…

Read More

ആർസിബി-പഞ്ചാബ് പോരാട്ടം, ചിന്നസ്വാമിയിൽ മഴയുടെ പവർ പ്ലേ; ടോസ് വൈകുന്നു

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളരൂ-പഞ്ചാബ് കിംഗ്‌സ് പോരാട്ടം മഴ മൂലം വൈകുന്നു. ചാറ്റൽ മഴ മൂലം ഇതുവരെ ടോസ് പോലും സാധ്യമായിട്ടില്ല. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ബെംഗളൂരുവിൽ രാത്രിയിൽ മഴ പെയ്യുന്നുണ്ട്. മഴ നീണ്ടാൽ മത്സരത്തിൽ ഓവറുകൾ വെട്ടിക്കുറക്കേണ്ടിവരും. ആറ് മത്സരങ്ങളിൽ നാല് ജയവും രണ്ട് തോൽവിയുമായി ആർസിബി പോയൻറ് പട്ടികയിൽ മൂന്നാമതും പഞ്ചാബ് നാലാമതുമാണ്. കൊൽക്കത്തയ്ക്കെതിരെ 111 റൺസിന് തകർന്നടിഞ്ഞിട്ടും ചരിത്ര ജയം സ്വന്തമാക്കിയതിൻറെ ആവേശത്തിലാണ് ശ്രേയസ് അയ്യരുടെ സംഘം എതിരാളികളുടെ മൈതാനത്തിറങ്ങുന്നത്.

Read More

ഐപിഎല്ലിൽ 200 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ്കീപ്പർ, ചരിത്ര നേട്ടവുമായി ധോണി

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി. കരിയറിൽ 200 പേരെ പുറത്താക്കുകയെന്ന നാഴികകല്ലാണ് താരം പിന്നിട്ടത്. രവീന്ദ്ര ജഡേജ എറിഞ്ഞ ലഖ്നൗ ഇന്നിങ്സിലെ 14ാം ഓവറിൽ ആയുഷ് ബധോനിയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയാണ് ധോണി നേട്ടം കൈവരിച്ചത്. 43 കാരൻ ധോണി 271 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 155 ക്യാച്ചുകളും 46 സ്റ്റമ്പിങുമാണ് നടത്തിയത്. ലഖ്നൗവിനായി അർധ സെഞ്ച്വറി നേടിയ ഋഷഭ് പന്തിനേയും(63) ധോണി ക്യാച്ചെടുത്ത്…

Read More

ഐപിഎല്ലിൽ ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനെട്ടാം സീസണില്‍ പഞ്ചാബ് കിംഗ്സിന്‍റെ 245 റണ്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് പിന്തുടര്‍ന്ന് ജയിച്ചതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി ഐപിഎല്ലില്‍ പിറന്നു. സണ്‍റൈസേഴ്സിനായി സെഞ്ചുറി തികച്ച അഭിഷേക് ശര്‍മ്മ ഐപിഎല്‍ ചരിത്രത്തില്‍ ഒരിന്ത്യക്കാരന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 55 പന്തുകളില്‍ 14 ബൗണ്ടറികളും 10 സിക്‌സുകളും സഹിതം 141 റണ്‍സുമായി മത്സരം പഞ്ചാബ് കിംഗ്സിന്‍റെ പക്കല്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ്മ. ഐപിഎല്‍ കരിയറില്‍…

Read More

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വിജയം

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ഉജ്വല വിജയം. പഞ്ചാബ് കിങ്‌സ് ഉയർത്തിയ 246 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഒൻപതു പന്ത് ബാക്കിനിൽക്കേ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് സൺറൈസേഴ്‌സ് മറികടന്നത്. സെഞ്ച്വറി നേടിയ അഭിഷേക് ശർമയാണ് (141) ഹൈദരാബാദിന്‍റെ വിജ‍യശിൽപി. സീസണിൽ തുടർച്ചയായ നാല് തോൽവികൾക്കു ശേഷമാണ് സൺറൈസേഴ്സ് ജയിക്കുന്നത്. സ്കോർ: പഞ്ചാബ് കിങ്സ് – 20 ഓവറിൽ ആറിന് 245, സൺറേസേഴ്സ് ഹൈദരാബാദ് – 18.3 ഓവറിൽ രണ്ടിന് 247. ഐ.പി.എൽ…

Read More

ഐപിഎൽ 2025: രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് 2.4 മില്യൺ രൂപ പിഴ

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകുന്നേരം ഗുജറാത്ത് ടൈറ്റൻസിനോട് 58 റൺസിന്റെ തകർപ്പൻ തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസ് ടീം രണ്ടാം ഓവർ റേറ്റ് കുറ്റകൃത്യം നടത്തിയതിനെ തുടർന്ന് ക്യാപ്റ്റൻ സഞ്ജു സാംസണിന് 2.4 മില്യൺ രൂപ പിഴ ചുമത്തി. ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് സാംസണും മുഴുവൻ ആർആർ ടീമിനും പിഴ ചുമത്തിയതെന്ന് വ്യാഴാഴ്ച ഐപിഎല്ലിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു. ”ഇംപാക്ട് പ്ലെയർ ഉൾപ്പെടെ പ്ലെയിംഗ് ഇലവനിലെ ബാക്കിയുള്ള അംഗങ്ങൾക്ക് 600,000…

Read More

കൊൽക്കത്തയ്‌ക്കെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് കൂറ്റൻ സ്‌കോർ; മിച്ചലിനും പുരാനും അർധ സെഞ്ച്വറി; വിജയലക്ഷ്യം 239 റൺസ്

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. നിക്കോളാസ് പുരാൻറെയും ഓപ്പണർ മിച്ചൽ മാർഷിൻയും തകർപ്പൻ അർധ സെഞ്ച്വറികളാണ് ലക്‌നൗ ഇന്നിംഗ്‌സിൽ നിർണായകമായത്. മിച്ചൽ മാർഷ് 48 പന്തിൽ 6 ബൗണ്ടറികളും 5 സിക്‌സറുകളും സഹിതം 81 റൺസ് നേടിയപ്പോൾ പുരാൻ 36 പന്തിൽ 87 റൺസ് നേടി പുറത്താകാതെ…

Read More

സ്ലോ ഓവര്‍ റേറ്റ്; ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറിന് 12 ലക്ഷം രൂപ പിഴ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ( ആര്‍സിബി) ക്യാപ്റ്റന്‍ രജത് പടിദാറിന് 12 ലക്ഷം രൂപ പിഴ. ടീമിന്റെ സ്ലോ ഓവര്‍ റേറ്റ് ആണ് പടിദാറിന് പിഴ വിധിക്കാന്‍ കാരണം. ആര്‍സിബിയുടെ ഈ സീസണിലെ ആദ്യ വീഴ്ചയാണ്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് ആര്‍സിബിയുടെ ക്യാപ്റ്റനെതിരായ നടപടി. ഐപിഎല്‍ മത്സരത്തില്‍ ആര്‍സിബി 12 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. 32 പന്തില്‍ 64 റണ്‍സ് നേടിയ പടിദാറാണ് ആര്‍സിബി കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍…

Read More

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സ് പോരാട്ടം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ലക്‌നൗ സൂപ്പർ ജയൻറ്‌സിനെ നേരിടും. ലക്‌നൗവിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. മൂന്ന് കളിയിൽ ഒറ്റജയം മാത്രമാണ് ഇരു ടീമിൻറെയും അക്കൗണ്ടിലുള്ളത്. ഇതിനെല്ലാം ഉപരി ലക്‌നൗവും മുംബൈയും നേർക്കുനേർ പോരിനിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രങ്ങളാവുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ലക്‌നൗ നായകൻ റിഷഭ് പന്തിൻറെയും പ്രകടനങ്ങളാവും. ഐപിഎൽ താരലേത്തിൽ 27 കോടി രൂപക്ക് ല്കൗവിലെത്തി ഐപിഎൽ ചരിത്രത്തിലെ എക്കാലത്തേയും വിലയേറിയ താരമായെങ്കിലും റിഷഭ് പന്തിന് മൂന്ന് കളികളിൽ ഇതുവരെ നേടാനായത് 17 റൺസ്…

Read More

ആദ്യ ജയം തേടി രാജസ്ഥാനും കൊൽക്കത്തയും ഇന്ന് കളത്തിൽ

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് യുഎഇ സമയം 6ന് അസമിലാണ് മത്സരം. ആദ്യ മത്സരങ്ങളിൽ തോൽവി നേരിട്ട ശേഷമാണ് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. സ്വന്തം മൈതാനത്ത് നടന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് കൊൽക്കത്ത. രാജസ്ഥാൻ സൺ റൈസേഴ്സ് ഹൈദരാബാദിനോടാണ് പരാജയപ്പെട്ടത്. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് റോയൽസിനെ നയിക്കുന്നത്. വിരലിനേറ്റ പരിക്കിൽനിന്ന് പൂർണമായും മുക്തനാവാനായി…

Read More