
ദുബൈയിലെ ഇന്ത്യൻ നിക്ഷേപം 15 ബില്യൺ ദിർഹം; ദുബൈയിൽ ആകെ 70,000 ഇന്ത്യൻ കമ്പനികൾ
ദുബൈ: ഇന്ത്യയും ദുബൈയും തമ്മിൽ വ്യാപാര രംഗത്തുള്ളത് വൻ പങ്കാളിത്തം. ഇന്ത്യക്കാർക്ക് ദുബൈയിലും നേരെ തിരിച്ചും വൻ നിക്ഷേപങ്ങളാണുള്ളത്. ദുബൈയിലെ ഇന്ത്യൻ നിക്ഷേപം 15 ബില്യൺ ദിർഹമാണ്. 2024 ൽ മാത്രം ദുബൈയിലെത്തിയത് 16,623 ഇന്ത്യൻ കമ്പനികളാണ്. ദുബൈയിൽ ആകെ 70,000 ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയിലെ ദുബൈ നിക്ഷേപം 17.2 ബില്യൺ ആണ്. 2024ൽ ഗുജറാത്തിൽ മൂന്ന് ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഡിപി വേൾഡ് കരാറൊപ്പിട്ടിരുന്നു. എമിറേറ്റ്സ് എയർലൈൻസ് പ്രതിവാരം ഇന്ത്യയിലേക്ക് നടത്തുന്നത് 167…