
ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമില്‍ വമ്പന്‍ അപ്‌ഡേറ്റുകൾ; അഞ്ച് പുത്തന്‍ ഫീച്ചറുകളാണ് ഉള്ളത്
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം യുവതി യുവാക്കള്‍ക്കിടയില്‍ ഏറെ ആവേശമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആവേശം കൂട്ടാന്‍ അഞ്ച് പുതിയ ഫീച്ചര്‍ കൂടി ഇതിലേക്ക് ചേര്‍ക്കുകയാണ്. പ്രധാനപ്പെട്ട അഞ്ച് ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തുന്നത്. ഇന്‍സ്റ്റ ഡിഎമ്മില്‍ (DMs) മെസേജിംഗ് ആകര്‍ഷകമാകുന്നതിന് ഇന്‍സ്റ്റന്റ് ട്രാന്‍സ്ലേഷന്‍, ഷെയര്‍ സോംഗ്‌സ്, ഷെഡ്യൂള്‍ മെസേജ്, പിന്‍ കണ്ടന്റ് തുടങ്ങിയ പുത്തന്‍ ഫീച്ചറുകള്‍ വരുന്നതായാണ് വിവരം. പുതിയ ഫീച്ചറോടെ ഇന്‍സ്റ്റ DM-ന് ഉള്ളില്‍ വെച്ചുതന്നെ യൂസര്‍മാര്‍ക്ക് മെസേജുകള്‍ ട്രാന്‍സ്ലേഷന്‍ ചെയ്യാനാകും. ഇത് ഇന്‍സ്റ്റയില്‍ ചാറ്റിംഗ് എളുപ്പമാക്കും…