ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നു; ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ അന്തിമ ഘട്ടത്തിലാണ്. മെഡിക്കല്‍ കോളകള്‍ക്ക്…

Read More

ഡോക്ടർ 7000 കിലോമീറ്റർ അകലെ, വൃക്ക, പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച അഞ്ച് രോഗികൾക്ക് റോബോട്ടിക് ശസ്ത്രക്രിയ

കുവൈത്ത് സിറ്റി: അഭൂതപൂർവമായ വൈദ്യശാസ്ത്ര നേട്ടം സ്വന്തമാക്കി കുവൈത്ത്. തുടർച്ചയായി അഞ്ച് വിദൂര റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയാണ് ആരോഗ്യ മന്ത്രാലയം ഈ നേട്ടം കൈവരിച്ചത്. ടെലി റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ഓപ്പറേഷൻ, 7,000 കിലോമീറ്ററിലധികം ദൂരത്തിൽ നിന്ന് രാജ്യത്തുട നീളമുള്ള മെഡിക്കൽ വിദഗ്ധരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് നടത്തിയത്. കുവൈത്തി ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. സാദ് അൽ ദോസാരി ചൈനയിലെ ഷാങ്ഹായിൽ ഇരുന്നുകൊണ്ട് ശസ്ത്രക്രിയകൾ നടത്തിയെന്നും രോഗികൾ കുവൈത്തിലെ സബാഹ് അൽ അഹമ്മദ് സെന്ററിലായിരുന്നുവെന്നും…

Read More

ഐ.സി.യുവിൽ കഴിയവേ ആശുപത്രി ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു

ഐ.സി.യുവിൽ കഴിയവേ ആശുപത്രി ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി എയർ ഹോസ്റ്റസ്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സംഭവം നടന്നത്. പീഡനം നടക്കുമ്പോൾ രണ്ട് നഴ്‌സുമാർ മുറിയിൽ ഉണ്ടായിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. പശ്ചിമ ബംഗാൾ സ്വദേശിയായ എയർ ഹോസ്റ്റസ് ഗുരുഗ്രാമിൽ പ്രൊഫഷണൽ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിൽ അഞ്ചിന് മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവരെ ഏപ്രിൽ 13ന് ഡിസ്ചാർജ് ചെയ്തു. ഏപ്രിൽ…

Read More

ആരോഗ്യം വീണ്ടെടുത്ത നിധിക്ക് ശിശുക്ഷേമ സമിതി തണലാകും

കൊച്ചിയിലെ ആശുപത്രിയിൽ ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ ഉപേക്ഷിച്ചു പോയ പെൺകുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ശിശു ക്ഷേമ സമിതിയും ജനറൽ ആശുപത്രി സൂപ്രണ്ടും ഒപ്പുവെച്ചു. രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിന് നിധി എന്നാണ് പേരിട്ടിരിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒരു കിലോയിൽ താഴെയായിരുന്നു കുഞ്ഞിന്റെ തൂക്കം. കുഞ്ഞിനിപ്പോൾ രണ്ടരകിലോ തൂക്കമുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ ആരോഗ്യവകുപ്പ് ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ സംരക്ഷിക്കാൻ തീരുമാനമായത്. ഗുരുതര…

Read More

ആരോഗ്യാവസ്ഥ മോശമായി; മഅ്​ദനി വീണ്ടും ആശുപത്രിയിൽ

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം എറണാകുളത്തെ വസതിയിൽ വിശ്രമിക്കുകയായിരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്ന് എറണാകുളLDLZ ആശുപത്രിയലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ രക്തസമ്മർദം കുറയുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്തിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം ഒന്നരമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ മഅ്​ദനി ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്​. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മഅ്ദനിയെ എക്കോ, ഇ.സി.ജി, എക്സ്​റേ, തുടങ്ങി പരിശോധനകൾക്ക് ശേഷമാണ്​ തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ്‌ ചെയ്തത്​. വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ സംഘം വിശദ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും അദ്ദേഹത്തെ…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമായെന്നും ഇന്ന് ആശുപത്രി വിടാമെന്നും സ്ഥിരീകരിച്ച് ഡോക്ടർമാർ. മാർപാപ്പ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുമെന്നും രണ്ടാഴ്ചയായി ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. രണ്ട് മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാരുടെ സംഘം പറഞ്ഞു. ആശുപത്രിയിൽ നിന്നും വത്തിക്കാനിലെത്തുന്ന ഫ്രാൻസീസ് മാർപാപ്പ ഞായറാഴ്ച വിശ്വാസികളെ ആശീർവദിക്കുമെന്ന് വത്തിക്കാനും അറിയിച്ചു. ഇന്ത്യൻ സമയം വൈകീട്ട് നാലരയോടെ റോമിലെ ആശുപത്രി ജാലകത്തിന് മുന്നിലെത്തുമെന്നാണ് വത്തിക്കാൻ അറിയിച്ചത്. അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് മാർപ്പാപ്പ വിശ്വാസികളെ കാണുന്നത്. വിശ്രമം നിർദേശിച്ചിരിക്കുകയായതിനാൽ മറ്റുള്ളവരുമായി കൂടിക്കാഴ്ചകൾ…

Read More

എറണാകുളത്ത് വീണ്ടും മെനിഞ്ചൈറ്റിസ്; ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്

എറണാകുളത്ത് വീണ്ടും മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂൾ വിദ്യാർഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കളമശ്ശേരിയിൽ അഞ്ച് വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Read More

ആശുപത്രിക്ക് ചുറ്റുമുള്ള 15 ഓളം പേർക്ക് മഞ്ഞപ്പിത്തം; വടകരയിൽ ആശുപത്രി അടച്ചുപൂട്ടാൻ നോട്ടീസ് നൽകി ആരോ​ഗ്യവകുപ്പ്

വീടുകളിലെ കിണറുകളിൽ അമോണിയവും കോളിഫോം ബാക്ടീരിയയും നിരവധി പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വടകരയിൽ സി.എം. ആശുപത്രി അടച്ചുപൂട്ടാൻ വടകര നഗരസഭ ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. ആശുപത്രിക്ക് ചുറ്റുമുള്ള 15 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. വീട്ടുകാർ കിണറുകളിലെ വെള്ളം പരിശോധനക്കയച്ചപ്പോഴാണ് അമോണിയത്തിൻ്റെ അളവ് ക്രമാതീതമായി ഉയർന്നതായും കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യവും കണ്ടെത്തിയത്. കുടുംബങ്ങൾ നഗരസഭക്ക് നൽകിയ പരാതിയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മലിനീകരണ പ്ലാൻ്റിൽ നിന്നും പൈപ്പ് വഴി മലിന ജലം…

Read More

എ.ആര്‍.റഹ്‌മാന്റെ മുന്‍ഭാര്യയെന്ന് വിളിക്കരുത്; അഭ്യര്‍ഥനയുമായി സൈറ ബാനു

തന്നെ എ.ആര്‍. റഹ്‌മാന്റെ മുന്‍ ഭാര്യയെന്ന് പരാമർശിക്കരുതെന്ന അഭ്യര്‍ഥനയുമായി സൈറ ബാനു രം​ഗത്ത്. തങ്ങള്‍ വിവാഹമോചിതരായിട്ടില്ലെന്നും വേര്‍പിരിയുക മാത്രമാണ് ചെയ്തതെന്നും സൈറ ബാനു പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് എ.ആര്‍. റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഭാര്യയായിരുന്ന സൈറ ബാനു പുതിയ പ്രസ്താവന പുറത്തിറക്കിയത്. തന്റെ ആരോഗ്യപ്രശ്‌നങ്ങളാണ് എ.ആര്‍. റഹ്‌മാനുമായുള്ള ബന്ധം പിരിയാന്‍ കാരണമെന്നാണ് സൈറ ബാനു പറഞ്ഞത്. ആശുപത്രിയില്‍ കഴിയുന്ന എ.ആര്‍. റഹ്‌മാന്‍ എത്രയുംപെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അവര്‍ ആശംസിച്ചു. എ.ആർ. റഹ്മാനെ ചെന്നൈയിലെ അപ്പോളോ…

Read More

സം​ഗീത സംവിധായകൻ എ ആര്‍ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സം​ഗീത സംവിധായകൻ എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത്. പരിശോധന നടക്കുകയാണെന്നും എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ലണ്ടനിലായിരുന്ന എആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. എആര്‍ റഹ്മാന്‍റെ…

Read More