ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിൾ; ഗൂഗിളില്‍ നിന്നെന്ന പേരിലുള്ള ഇമെയില്‍ ഓപ്പണ്‍ ചെയ്യരുത്

പുതിയതും അത്യന്തം അപകടകരവുമായ സൈബർ ആക്രമണത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിൾ രം​ഗത്ത്. ജിമെയിൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സൈബർ ആക്രമണം. സുരക്ഷാ പരിശോധനകൾ മറികടക്കുന്ന ഫിഷിംഗ് ക്യാംപയിനിലൂടെ സ്വീകർത്താക്കളെ കബളിപ്പിച്ച് അക്കൗണ്ട് ക്രെഡൻഷ്യലുകൾ കൈക്കലാക്കുന്ന പുതിയ തട്ടിപ്പിന്‍റെ ചുരുളഴിക്കുന്നതാണ് ഈ മുന്നറിയിപ്പ്. ഗൂഗിൾ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വരുന്നതായി തോന്നുന്ന ഇമെയിലുകൾക്ക് മറുപടി നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഉപയോക്താക്കളോട് ഗൂഗിൾ അഭ്യർത്ഥിക്കുന്നു. ഈ ഗുരുതര സൈബര്‍ തട്ടിപ്പ് പുറംലോകം അറിയുന്നത് സോഫ്റ്റ്‌വെയർ ഡെവലപ്പർ നിക്ക് ജോൺസൺ…

Read More

ജമനൈയിൽ നൂതന ഫീച്ചറുകൾ; കാമറ കാണിച്ചാൽ മതി, എല്ലാം പറഞ്ഞുതരും

തങ്ങളുടെ ഫ്‌ലാഗ്ഷിപ് എ.ഐ ചാറ്റ്‌ബോട്ടായ ജമനൈയിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗ്ൾ. ഫോൺ കാമറയുടെ വ്യൂ ഫൈൻഡർ വഴി കാണുന്നത് എന്താണെന്ന് റിയൽ ടൈമിൽ പറഞ്ഞു തരുന്ന ജമനൈ ലൈവ് ആണ് ഇതിൽ സവിശേഷമായത്. അതായത്, സ്‌ക്രീനിൽ കാണുന്നത് വായിക്കാനും വിശകലനം ചെയ്യാനും ജമനൈ ലൈവിന് കഴിയുമെന്നർഥം. യഥാർഥ ലോകത്തെ വസ്തുക്കളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കാമറയെ പ്രാപ്തമാക്കുന്നതാണ് മറ്റൊരു ഫീച്ചർ. ജമനൈ ലൈവ് ഫുൾസ്‌ക്രീൻ ഓപൺ ചെയ്ത് വിഡിയോ സ്ട്രീമിങ് ആരംഭിച്ചാൽ ഫീച്ചർ ലഭ്യമാകും….

Read More

വിസിനെ സ്വന്തമാക്കി ഗൂഗിള്‍; 32 ബില്യണ്‍ യുഎസ് ഡോളറിനാണ് ഏറ്റെടുത്തിരിക്കുന്നത്

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വിസിനെ (Wiz) 32 ബില്യണ്‍ യുഎസ് ഡോളറിന് ഗൂഗിള്‍ സ്വന്തമാക്കി. മാർച്ച്‌ 19-നാണ് വിസിനെ ഗൂഗിള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചത്. ടെക് ഭീമന്മാരായ ഗൂഗിള്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഇടപാടായി അങ്ങനെ ഈ സ്വന്തമാക്കല്‍ മാറി. 2012ല്‍ മോട്ടോറോള മൊബിലിറ്റിയെ 12.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതായിരുന്നു ഇതിന് മുമ്ബ് ഗൂഗിളിന്‍റെ ഏറ്റവും വലിയ സ്വന്തമാക്കല്‍. 5.4 ബില്യണ്‍ നല്‍കി സൈബർ സുരക്ഷാ കമ്ബനിയായ മാൻഡിയന്‍റ് (Mandiant) ഏറ്റെടുത്തതായിരുന്നു ആല്‍ഫബറ്റ് അവസാനം…

Read More

ഗൂഗിൾ മാപ്പ് ചതിച്ചു; വഴിതെറ്റിയ പൊലീസുകാരെ നാട്ടുകാർ തല്ലിച്ചതച്ചു

ഗൂഗിൾ മാപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ജീപ്പോടിച്ച് ഒറ്റപ്പെട്ട സ്ഥലത്തെത്തിയ പൊലീസുകാരെ നാട്ടുകാർ അടിച്ചവശരാക്കി. നാഗാലാൻഡിലെ മൊകോക് ചുംഗ് ജില്ലയിലായിരുന്നു സംഭവം. അസം പൊലീസിലെ പതിനാറുപേർക്കാണ് തല്ലുകിട്ടിയത്. അസമിലെ ഒരു തേയിലത്തോട്ടത്തിൽ പരിശോധനയ്ക്കാണ് പൊലീസ് സംഘം എത്തിയത്. വഴി അറിയാത്തതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് ഡ്രൈവർ ജീപ്പ് ഓടിച്ചത്. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇവർ ഒറ്റപ്പെട്ട സ്ഥലത്തെത്തുകയും ഗ്രാമീണർ അവരെ വളയുകയുമായിരുന്നു. പതിനാറുപേരിൽ മൂന്നുപേർ മാത്രമാണ് യൂണിഫോം ധരിച്ചിരുന്നത്. മറ്റുള്ളവർ സിവിൽ വേഷത്തിലായിരുന്നു. ഇതാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത്. പൊലീസ്…

Read More

‘മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ മോഡലാണ്’; പരിഹസിച്ച് പിച്ചൈ

നിര്‍മിത ബുദ്ധിയെക്കുറിച്ച് സംസാരിക്കവെ മൈക്രോസോഫ്റ്റിന് പരിഹാസവുമായി ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ. ഗൂഗിള്‍ എ.ഐ. മോഡലുകള്‍ സ്വന്തമായി നിര്‍മിക്കുമ്പോള്‍, മൈക്രോസോഫ്റ്റ് മറ്റാരുടെയോ മോഡലാണ് ഉപയോഗിക്കുന്നതെന്നായിരുന്നു പിച്ചൈയുടെ പരാമര്‍ശം. ദി ന്യൂയോര്‍ക് ടൈംസിന്റെ ഡീല്‍ബുക് സമിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികളെ അപേക്ഷിച്ച് നിര്‍മിത ബുദ്ധി വികസിപ്പിക്കുന്നതില്‍ ഗൂഗിള്‍ എത്രത്തോളം മുന്നോട്ടുപോയി എന്നായിരുന്നു അഭിമുഖമെടുക്കുന്ന ആന്‍ഡ്രു റോസ് സോര്‍കിന്റെ ചോദ്യം. എ.ഐ. പോരില്‍ ഗൂഗിള്‍ സ്വാഭാവിക വിജയികളാകുമായിരുന്നുവെന്ന് ഗൂഗിളിനെക്കുറിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ലയുടെ പരാമര്‍ശവും ആന്‍ഡ്രു റോസ് സോര്‍ക്…

Read More

ഗൂ​ഗിൾ മാപ്പ് നോക്കി ​ഗോവയ്ക്ക്; എത്തിയത് കൊടുങ്കാടിന് നടുവിൽ

ഗൂ​ഗിൾ മാപ്പ് നോക്കി ​ഗോവയിലേയ്ക്ക് പോയ കുടുംബം കാടിനുള്ളിൽ കുടുങ്ങി. ബീഹാറിൽ നിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കാടിനുള്ളിൽ അകപ്പെട്ടത്. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിൽ ഒരു രാത്രി മുഴുവൻ കുടുംബത്തിന് കാറിനുള്ളിൽ കഴിയേണ്ടി വന്നു.  ​ഗൂ​ഗിൾ മാപ്പ് ഷിരോലിക്കും ഹെമ്മദാഗയ്ക്കും സമീപമുള്ള വനത്തിലൂടെ ഒരു ചെറിയ വഴിയിലേയ്ക്ക് കുടുംബത്തെ നയിക്കുകയായിരുന്നു. അപകടസാധ്യതകളെക്കുറിച്ച് അറിയാതെ കുടുംബം എട്ട് കിലോ മീറ്ററോളം ഉള്ളിലേയ്ക്ക് പോയി. ദുർഘടമായ ഭൂപ്രദേശത്തിലൂടെയുള്ള യാത്രയ്ക്കിടെ മൊബൈൽ നെറ്റ്‌വർക്ക് കവറേജും നഷ്ടമായതോടെ കുടുംബം…

Read More

വൈദ്യുതി ഊറ്റുന്ന എഐ; ന്യൂക്ലിയർ എനർജിയിലേക്ക് കടക്കാൻ ടെക് ഭീമന്മാർ

ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ലോകത്തിലെ ടെക് ഭീമന്മാർ ന്യൂക്ലിയർ എനർജിയെ ആശ്രയിക്കാനൊരുങ്ങുകയാണ്. ഇതിന്റെ കാരണക്കാർ നമ്മുടെ ജീവിതത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ആർട്ടിഫിഷൽ ഇന്‍റലിജൻസാണ്. വൈദ്യുതി ഊറ്റി കുടിക്കുന്നതിൽ വിദഗ്ധരാണ് എഐ. നമ്മൾ ചാറ്റ് ജിപിടിയോട് ഒരു ചോദ്യം ചോദിക്കുമ്പോൾ ചെലവാകുന്നത് ചെറിയൊരു വീട്ടിലേക്ക് ആവശ്യമായതിനെക്കാൾ വൈദ്യുതിയാണ്. ഒരു വർഷം ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ ചെലവാക്കുന്ന വൈദ്യുതി, ന്യൂസിലാൻഡിന് മൂന്നുമാസത്തേക്ക് വേണ്ട ആകെ വൈദ്യുതിയാണത്രെ. നിലവിൽ അമേരിക്കയിലെ ഊർജം ഉൽപാദനത്തിന്‍റെ 4% എ.ഐയാണ് വലിച്ചെടുക്കുന്നത്. 2030 ഓടെ അത്…

Read More

ആന്‍ഡ്രോയിഡ് ഫോണ്‍ മോഷ്ടിക്കപ്പെട്ടാലും പേടിക്കണ്ട; ട്രിപ്പിള്‍ സുരക്ഷയുമായി ​ഗൂ​​ഗിൾ

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോൺ നഷ്ടപ്പെട്ടാൽ അതിലെ സ്വകാര്യ വിവരങ്ങളെല്ലാം മറ്റുള്ളവരുടെ കൈയ്യിലാകുമെന്നും അത് ദുരുപയോ​ഗപ്പെടുമെന്നുള്ള പേടിയില്ലെ? എന്നാൽ ഇനി ആ പേടി വേണ്ട. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് കൂടുതല്‍ ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കാൻ ഒരുങ്ങുകയാണ് ഗൂഗിള്‍. പുതിയ തെഫ്റ്റ് ഡിറ്റക്ഷന്‍ ഫീച്ചറിലൂടെയാണ് കമ്പനി ഉപഭോക്താക്കളുടെ ഡാറ്റയ്ക്കും ഫോണിനും സുരക്ഷയൊരുക്കാൻ പോകുന്നത്. പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചറിലുള്ളത്. അതില്‍ ആദ്യത്തേതാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്. ഇത് ഫോണ്‍ അതിന്റെ ഉപഭോക്താക്കളില്‍ നിന്നും മോഷ്ടിക്കപ്പെട്ടിരിക്കുന്നെന്നും ഉടമയില്‍…

Read More

ഇന്ത്യയിലെ എ.ഐ. രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഗൂഗിളും എന്‍വിഡിയയും

ഇന്ത്യയിലെ എ.ഐ. രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ആഗോള ടെക് ഭീമന്മാരായ ഗൂഗിളും എന്‍വിഡിയയും. യു.എസ്. സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ തീരുമാനം. നേരിട്ട് കാണുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍മിതബുദ്ധിയേയും അതിന്റെ സാധ്യതകളേയും അതിൽ ഇന്ത്യക്കുള്ള അവസരത്തെയും കുറിച്ച് അന്വേഷിക്കാറുണ്ടെന്ന് എന്‍വിഡിയ സി.ഇ.ഒ. ജെന്‍സന്‍ ഹ്വാങ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരുള്ള രാജ്യമായ ഇന്ത്യ, മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥ കൂടിയാണ്. എല്ലാ പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളും എ.ഐ.യില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ സി.ഇ.ഒ….

Read More

‘എത്ര സ്വാധീനമുണ്ടെങ്കിലും നിയമത്തിന് മുകളിലല്ല, നിയമവിരുദ്ധമായി കോടിക്കണക്കിന് ഡോളർ ചെലവാക്കി’; ഗൂഗിളിനെതിരെ യു.എസ് കോടതി

ഗൂഗിൾ സെർച്ച് എഞ്ചിന്റെ കുത്തക നിലനിർത്തുന്നതിനായി നിയമവിരുദ്ധമായി കോടിക്കണക്കിന് ഡോളർ ഗൂഗിൾ ചെലവാക്കിയെന്ന് യുഎസ് കോടതി. ഇതുവഴി കമ്പനി യുഎസിലെ ആന്റി ട്രസ്റ്റ് നിയമം ലഘിച്ചുവെന്നും കോടതി പറഞ്ഞു. ഗൂഗിളിന്റെ വിപണിയിലെ മേധാവിത്വത്തിനെതിരെ നടപടി സ്വീകരിച്ച സർക്കാർ ഏജൻസികൾക്ക് അനുകൂലമായാണ് കോടതി വിധി. ഗൂഗിൾ ഒരു കുത്തക സ്ഥാപനമാണെന്നും അത് നിലനിർത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ടെന്നും ഡിസ്ട്രിക് ജഡ്ജി അമിത് മേത്ത 277 പേജുള്ള വിധി പകർപ്പിൽ പറഞ്ഞു. സെർച്ച് വിപണിയിലെ മേധാവിത്വം തന്നെ ഗൂഗിളിന്റെ കുത്തകകയുടെ തെളിവാണ്….

Read More