പ്രിയ ഗായകൻ പി ജയചന്ദ്രന് വിടനൽകി കേരളം; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

അന്തരിച്ച പ്രിയ ഗായകൻ പി ജയചന്ദ്രന് വിടനൽകി കേരളം. ജയചന്ദ്രന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. ഔദ്യോഗിക ബഹുമതികളോടെ പറവൂർ ചേന്ദ്രമംഗലം പാലിയത്തെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾക്ക് ശേഷം രാവിലെ ഏഴരയോടെയാണ് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുവന്നത്. പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടർന്നാണ് ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടിലേക്ക്…

Read More

മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന് ആദരവോടെ യാത്രാമൊഴിയേകി രാജ്യം: അന്ത്യവിശ്രമം നി​ഗംബോധ് ഘാട്ടിൽ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന് ആദരവോടെ വിട നൽകി രാജ്യം. നി​ഗംബോധ് ഘാട്ടിൽ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം നടന്നു. രാഷ്ട്രപത് ദ്രൗപദി മുർമുവും പ്രധാനമന്ത്രി മോദിയും മൻമോഹൻസിം​ഗിന് അന്തിമോപചാരമർപ്പിച്ചു. മൻമോഹൻ അമർ രഹേ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ മുൻപ്രധാനമന്ത്രിക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്.  രാവിലെ എഐസിസി ആസ്ഥാനത്ത പൊതുദർശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി,…

Read More

സാഹിത്യ ഇതിഹാസം എംടിക്ക് വിട; സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി

മലയാളത്തിന്റെ സ്വന്തം കഥാകാരൻ എംടി വാസുദേവൻ നായർക്ക് വിട. സ്മൃതിപഥം ശ്‌മശാനത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകിയ ശേഷമായിരുന്നു സംസ്‌കാരം. എംടിയുടെ സഹോദരന്റെ മകൻ ടി സതീശനാണ് ചടങ്ങുകൾ നിർവ്വഹിച്ചത്. ചടങ്ങിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, എം ബി രാജേഷ്, കടന്നപ്പളളി രാമചന്ദ്രൻ, കോഴിക്കോട് എം പി എം കെ രാഘവൻ, വടകര എം പി ഷാഫി പറമ്പിൽ, സംവിധായകൻ ലോൽ ജോസ്, കോഴിക്കോട് മേയർ ബീന ഫിലിപ്പ് എന്നിവരും എത്തിച്ചേർന്നു….

Read More

അന്തരിച്ച എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ മൃതദേഹം സ്വന്തം വീടായ ‘സിതാര’യിൽ; ഇന്ന് വൈകിട്ട് വരെ പൊതുദർശനം

മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ എത്തിച്ചു. ഇന്ന് വൈകിട്ട് വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. തൻ്റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണം എന്ന് എം ടി നേരത്തെ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രി 10 മണിയോടെയാണ് അദ്ദേഹം അവസാന…

Read More

ആയുഷ് ഷാജിക്ക് കണ്ണീരോടെ വിട നൽകി നാട് ; സംസ്കാര ചടങ്ങുകൾ നടന്നത് വീട്ടു വളപ്പിൽ

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥിയായ ആയുഷ് ഷാജിയ്ക്ക് കണ്ണീരോടെ വിട നൽകി നാട് പിതാവ് ഷാജിയുടെ കാവാലം നെല്ലൂരിലെ കുടുംബ വീട്ടിൽ സംസ്കാരചടങ്ങുകൾ നടന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയായിരുന്നു ആയുഷിനും ചിതയൊരുക്കിയത്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കണ്ണീർ കണ്ടു നിൽക്കാൻ കഴിയുന്നതായിരുന്നില്ല. അശ്വസിപ്പിക്കാൻ എത്തിയവർ വാക്കുകൾ ഇല്ലാതെ തൊണ്ടയിടറി നിന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നുള്ള ആയുഷിൻ്റെ കൂട്ടുകാരും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ബന്ധുക്കളും നാട്ടുകാരും ജന പ്രതിനിധികളുമുൾപ്പടെ നൂറുകണക്കിന്…

Read More

ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടം: ആയുഷിന്റെയും ദേവനന്ദന്റെയും സംസ്കാരം ഇന്ന്

ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി ദേവാനന്ദൻ്റെ സംസ്കാരം ഇന്ന്. പിതാവിൻ്റെ കുടുംബ വീടായ കോട്ടയം മറ്റക്കരയിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്കാരം നടക്കും. മന്ത്രി വിഎൻ വാസവൻ അനുശോചനം രേഖപ്പെടുത്താൻ എത്തും. പിതാവ് ബിനുരാജ് അധ്യാപകനും മാതാവ് രഞ്ജിമോൾ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥയുമാണ്. സഹോദരൻ, ദേവദത്തൻ പോണ്ടിച്ചേരിയിൽ MBBS മൂന്നാം വർഷ വിദ്യാർഥിയാണ്. കോട്ടയം പൂഞ്ഞാർ സ്വദേശി ആയുഷിൻ്റെ സംസ്കാരവും ഇന്ന് നടക്കും. കുടുംബ വീടായ ആലപ്പുഴ കാവാലത്ത് രാവിലെ 10 മണിക്കാണ്…

Read More

കാതോലിക ബാവയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം;പൊതുദർശനം ഇന്ന് : നാളെ സംസ്കാരം

അന്തരിച്ച യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. കതോലിക്കാ ബാവയുടെ സംസ്കാരം നാളെ വൈകിട്ടോടെ പുത്തൻകുരിശിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് 4 മണി മുതൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മണി വരെ പുത്തൻകുരിശ് പത്രിയാ‍ർക്കീസ് സെന്ററിൽ പൊതുദർശനം നടക്കും. ശേഷം 5…

Read More

രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; അനുശോചിച്ച് പ്രമുഖർ

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും.മുംബൈയിലെ NCPA യില്‍ രാവിലെ 10 മുതല്‍ 4വരെ പൊതുദർശനം നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെ വെർലിയിലെ പൊതുശ്മാശനത്തിലാണ് സംസ്കാരം.മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 86 വയസായിരുന്നു. വാർധക്യസഹജമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രത്തൻ ടാറ്റയുടെ നിര്യാണത്തിൽ പ്രമുഖർ അനു​ശോചിച്ചു. ദീർഘവീക്ഷണമുള്ള വ്യവസായിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. രത്തൻടാറ്റയുടെ കുടുംബത്തെ അനുശോചനം അറിയിച്ച…

Read More

ജനഹൃദയത്തിൽ ഇനി അര്‍ജുൻ ജീവിക്കും; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അര്‍ജുന്‍റെ മൃതദേഹം സംസ്കരിച്ചു

നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി. അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ഒരു നാട് മാത്രമല്ല മലയാളികളൊന്നാകെയാണ് കണ്ണീരണിഞ്ഞത്. അത്രമേല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി അര്‍ജുൻ മാറിയിരുന്നു. ഓരോരുത്തരുടെയും കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയാണ് കണ്ണാടിക്കല്‍ എത്തിയവര്‍ പങ്കിട്ടത്. കേരളം…

Read More

കവിയൂർ പൊന്നമ്മയ്ക്ക് കേരളത്തിന്റെ വിട; ഭൗതികശരീരം സംസ്കരിച്ചു

മലയാളത്തിൻ്റെ പൊന്നമ്മയ്ക്ക് വിട. കവിയൂർ പൊന്നമ്മയുടെ ഭൗതികശരീരം ആലുവയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ്. പത്തനംതിട്ടയിലെ കവിയൂരിൽ 1945 ലാണ് ജനനം. ടി.പി ദാമോദരൻ, ഗൗരി എന്നിവരുടെ ഏഴ് മക്കളിൽ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂർ രേണുക ഇളയസഹോദരിയാണ്. സംഗീതത്തിൽ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ…

Read More