
പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു: അപകടത്തിന് കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു
പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നഴ്സുമാരുടെ ചെയ്ഞ്ചിംഗ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപടർന്നത്. സമീപത്തെ വനിതാ വാർഡുകളിലുണ്ടായിരുന്ന രോഗികളെ ഉൾപ്പെടെ വളരെ പെട്ടന്നുതന്നെ മാറ്റിയതിനാൽ വൻ അപകടമാണ് ഒഴിവായത്. മുറിയിൽ നിന്ന് തീ ആളിപ്പടരുകയും കറുത്ത പുക ഉയരുകയും ചെയ്തോടെ രോഗികളും കൂട്ടിരിപ്പുകാരും ആകെ പരിഭ്രാന്തരായി. അപകടസമയം ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ഞെട്ടിയുണർന്ന പലർക്കും എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം വ്യക്തമായില്ല. ആശുപത്രിയിലെ ജീവനക്കാരും…