
ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്
ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനൊടുവിലാണ് മസ്കിന്റെ ഈ പ്രഖ്യാപനം. നരേന്ദ്ര മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമാനമുള്ള കാര്യമാണെന്നും മസ്ക് പറഞ്ഞു. വെള്ളിയാഴ്ച മസ്കും മോദിയും തമ്മിൽ ടെലികോൺഫറൻസ് നടത്തിയിരുന്നു. ടെക്നോളജി, ഇന്നോവേഷൻ, സ്പേസ്, മൊബിലിറ്റി എന്നിവ സംബന്ധിച്ച് ചർച്ച നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എക്സിലൂടെയായിരുന്നു നരേന്ദ്ര മോദി ഇക്കാര്യങ്ങൾ അറിയിച്ചത്. ഈ ഫെബ്രുവരിയിൽ യു.എസ് സന്ദർശനം നടത്തിയപ്പോൾ മോദി മസ്കിനെ കണ്ടിരുന്നു. മസ്ക് മക്കളോടൊപ്പമാണ്…