മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്‌ക്ക് വധഭീഷണി; 2 പേർ അറസ്റ്റിൽ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കാർ സ്ഫോടനത്തിൽ തകർക്കുമെന്ന് ഇ–മെയിലിൽ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ 2 പേരെ വിദർഭയിലെ ബുൽഡാനയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ മങ്കേഷ് വയാൽ (35), മൊബൈൽ കട ഉടമയായ അഭയ് ഷിൻഗനെ (22) എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയിൽ എത്തിച്ചു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായ പിന്നാലെ, തന്റെ കടയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മങ്കേഷിന്റെ ഫോണിൽനിന്ന് അഭയ് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നാണ് സൂചന. ജെജെ മാർഗ്, ഗോരേഗാവ്…

Read More

ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയേക്കും ; ഉപാധികൾ മുന്നോട്ട് വെച്ച് ഏക്നാഥ് ഷിൻഡെ

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനം ബി ജെ പി നേതാവ് ദേവന്ദ്ര ഫഡ്നവീസിന് തന്നെ ലഭിക്കുമെന്ന് ഏറക്കുറെ വ്യക്തമാകുന്നു. മുഖ്യമന്ത്രിയായി ഫട്നാവിസ് വരുന്നതിനെ ഏകനാഥ് ഷിൻഡെ എതിർത്തിട്ടില്ലെന്നാണ് വിവരം. മഹാരാഷ്ട്രയിലെ മന്ത്രിസഭ ചർച്ച വഴിമുട്ടിയത് മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് തർക്കത്തിലാണ്. അമിത് ഷായും ഏക്‌നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ ചർച്ചയിൽ ഷിൻഡെ 3 ആവശ്യങ്ങൾ ഷായുടെ മുന്നിൽ വെച്ചത്. കാബിനറ്റും സഹമന്ത്രിയും ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങൾ ശിവസേനയ്ക്ക് വേണമെന്നതാണ് ഒന്നാമത്തെ ആവശ്യം. ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ സ്ഥാനം ശിവസേനയ്ക്ക്…

Read More

‘തങ്ങളും സഖ്യത്തിന്റെ ഭാഗം ‘മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് ഓർമപ്പെടുത്തലുമായി ഉപമുഖ്യമന്ത്രി അജിത് പവാർ ; മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിൽ വിള്ളലെന്ന് സൂചനകൾ

മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ (എന്‍.ഡി.എ) വിള്ളലെന്ന് സൂചനകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഒറ്റപ്പെട്ട അജിത് പവാറിന്റെ എൻ.സി.പിക്ക് ഇപ്പോൾ സഖ്യധർമം പാലിക്കണമെന്ന് വരെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയോട് ആവശ്യപ്പെടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിൽ പുതുതായി തുടങ്ങാനിരിക്കുന്ന ടൊയോട്ട കിർലോസ്‌കർ മോട്ടോർ നിർമ്മാണ പദ്ധതിയുടെ കരാർ ഒപ്പിടുന്ന ചടങ്ങാണ് രാഷ്ട്രീയ വിവാദമായത്. ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാറിനെ ചടങ്ങിലേക്ക് വിളിച്ചിരുന്നില്ല. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പിന്നാലെ ഏക്‌നാഥ് ഷിൻഡയെ ഫോണില്‍ വിളിച്ച് അതൃപ്തി വ്യക്തമാക്കിയ അജിത്…

Read More

ഷിൻഡെ വിഭാഗത്തിൽ നിന്നും ആറോളം എം.എൽ.എമാർ ഉദ്ധവ് താക്കറെയുടെ പക്ഷത്തേക്ക് കൂടുമാറ്റം നടത്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നും ആറോളം എം.എൽ.എമാർ ഉദ്ധവ് താക്കറെയുടെ പക്ഷത്തേക്ക് കൂടുമാറ്റം നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഉദ്ധവ് താക്കറെയുടെ വിഭാഗത്തിലേക്ക് പോകാൻ എം.എൽ.എമാർ താൽപര്യം പ്രകടിപ്പിച്ചുവെന്നാണ് നിലവിലെ സൂചന. അതേസമയം, എം.എൽ.എമാരുടെ വരവിൽ ഉദ്ധവ് താക്കറെ തീരുമാനമെടുത്തിട്ടില്ല. കൂടാതെ അജിത് പവാർ പക്ഷത്തുനിന്ന് 15ഓളം എം.എൽ.എമാർ ശരത് പവാറിനൊപ്പം പോകാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗത്തിന് ദയനീയ തോൽവിയുണ്ടായതോടെയാണ് കൂടുമാറ്റത്തിനുള്ള നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിക്കാൻ മാത്രമാണ്…

Read More

മറാത്ത സമരം അവസാനിച്ചു

സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ട സാഹചര്യത്തിൽ ഏറെനാളായി തുടരുന്ന സമരം മറാത്ത സമരം ഒടുവിൽ അവസാനിച്ചു. മറാത്താ നേതാവ് മനോജ് ജരാങ്കെ പാട്ടീലാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. മറാത്തക്കാർക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സർക്കാർ. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുൾപ്പെടെ നൽകിയിരുന്നു. ഇതോടെ, നവി മുംബൈയിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി. ബി.ജെ.പി നേതൃത്വത്തിലുള്ള ഏക്നാഥ് ഷിൻഡെ സർക്കാരിനു മുന്നിലെ ഒരു പ്രതിസന്ധിയായിരുന്നു മറാത്തകളുടെ സമരം. മറാത്ത സമുദായത്തിന്റെ ദീർഘകാലമായുള്ള…

Read More

സോഷ്യലിസ്റ്റുകളോട് കൈകോർത്തതിലൂടെ ഉദ്ധവ് താക്കറെ ചെയ്തത് പാപമെന്ന് ഏക്നാഥ് ഷിൻഡെ

സോഷ്യലിസ്റ്റ് പാർട്ടികളുമായി കൈകോർത്ത ശിവസേന (യു ബി ടി) നടപടിയെ വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ രം​ഗത്ത്. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയെ ജീവിച്ചിരുന്ന കാലത്ത് അപമാനിക്കുകയും എതിർക്കുകയും ചെയ്ത സോഷ്യലിസ്റ്റുകളോട് കൈകോർത്തതിലൂടെ ഉദ്ധവ് താക്കറെ ചെയ്തത് പാപമാണെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യലിസ്റ്റ് നേതാക്കളുമായി കൈകോർക്കാനുള്ള നീക്കം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വ്യഭിചരിക്കുന്നതിന് തുല്യമാണെന്നും താനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഷിൻഡെ പ്രതികരിച്ചു. കോൺഗ്രസിനോടും സോഷ്യലിസ്റ്റുകളോടും കൈകോർക്കാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനത്തെ ബാലാസാഹെബ് താക്കറെ അംഗീകരിക്കില്ലെന്നും…

Read More