
സൗരോർജ അബ്രയുടെ രൂപകൽപന; ദുബൈ ആർ.ടി.എക്ക് അംഗീകാരം
സൗരോർജത്തിൽ പ്രവർത്തിക്കുന്ന അബ്രകളുടെ രൂപകൽപനയിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റിക്ക് (ആർ.ടി.എ) അംഗീകാരം. രൂപകൽപനക്ക് ബൗദ്ധിക സ്വത്തവകാശ സർട്ടിഫിക്കറ്റാണ് ആർ.ടി.എ നേടിയെടുത്തത്. സാമ്പത്തികകാര്യ മന്ത്രാലയമാണ് ആർ.ടി.എ പൊതു ഗതാഗത വകുപ്പിലെ സമുദ്ര ഗതാഗത വിഭാഗത്തിന് സർട്ടിഫിക്കറ്റ് അനുവദിച്ചത്. രാജ്യത്ത് വ്യത്യസ്ത മേഖലകളിലെ കണ്ടുപിടിത്തങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശ സർട്ടിഫിക്കറ്റ് നൽകിവരുന്നത് സാമ്പത്തികകാര്യ മന്ത്രാലയമാണ്.സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ആർ.ടി.എക്ക് രൂപകൽപനയിൽ പ്രത്യേകമായ അവകാശമുണ്ടാകും. അതോടൊപ്പം ലൈസൻസ് നൽകുന്നതിനും ഫ്രാഞ്ചൈസികൾ അനുവദിക്കുന്നതിനുമുള്ള അവകാശവും അതോറിറ്റിക്ക് ലഭിക്കും. അതോടൊപ്പം സൗരോർജ അബ്രകൾ അടക്കമുള്ള ആസ്തികളുടെ…