ശ്രീനഗറിലെ പെഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ തെക്കൻ കശ്മീരിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ പെഹൽഗാമിൽ ഭീകരാക്രമണം. ബൈസാറിൻ മലമുകളിൽ ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യം ലഭിച്ച വിവരമനുസരിച്ച്, രണ്ടുപേർക്കാണ് ഭീകരരുടെ വെടിയേറ്റത്. കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലയ്ക്കാണ് വെടിയേറ്റത്. ഇയാളുടെ ഭാര്യ തന്നെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചത്. ആക്രമണത്തിനുശേഷം ഭീകരർ സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നു. സംഭവസ്ഥലത്ത് സൈന്യവും പൊലീസും എത്തി തിരച്ചിൽ ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ…

Read More

ആംബുലൻസിനായി കാത്തിരുന്നത് രണ്ടു മണിക്കൂറോളം; രോഗി മരിച്ചു

തിരുവനന്തപുരം വെള്ളറടയിൽ ജനപ്രതിനിധികളും ഡോക്ടറും ഉൾപ്പെടെനിരവധി തവണ വിളിച്ചിട്ടും 108 ആംബുലൻസിൻ് സേവനം ലഭിക്കാതെ വന്നതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആൻസിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ ആംബുലൻസ് വിളിച്ചെങ്കിലും കുരിശുമല സ്‌പെഷൽ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലൻസ് വിട്ടു നൽകിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനി പ്രസാദ് പറഞ്ഞു. രണ്ടു മണിക്കൂറോളം വിളിച്ചിട്ടും ആംബുലൻസ് ലഭ്യമായില്ല. ഇതോടെ ആൻസിയെ ഒരു വാനിൽ കയറ്റി…

Read More

കോഴിക്കോട് പത്തു വയസുകാരൻ മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീണു മരിച്ചു

കോഴിക്കോട് ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ചെക്യാട് സൗത്ത് എംഎൽപി സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി മുനവ്വറലി ആണ്‌ മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി മഹനുദ്ധീൻ ഉലു മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പുറത്തെടുത്തു കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

കോട്ടയം എരുമേലിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതര പരിക്ക്

കോട്ടയം എരുമേലിയില്‍ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എരുമേലി സ്വദേശി സീതമ്മയാണ് മരിച്ചത്. 50 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവര്‍…

Read More

മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന് ദാരുണാന്ത്യം

കോഴിക്കോട് മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകൻ സനലിൻ്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. മാർച്ച് 5 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Read More

വണ്ണം കുറയ്ക്കാൻ യുട്യൂബ് നോക്കി ഡയറ്റ്, ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച 18കാരിക്ക് ദാരുണാന്ത്യം. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ ആണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണത്തിന്റെ അളവ് കുറച്ച പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയതായാണ് വിവരം. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടക്കം ചികിത്സ തേടിയിരുന്നു. മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ശ്രീനന്ദ. പിതാവ്:…

Read More

കിണറ്റിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം; പാവക്കുട്ടിയെ തിരയുന്നതിനിടെ കാൽവഴുതി വീണതെന്ന് സംശയം

 നേമത്ത് വീടിനോട് ചേർന്നുളള മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. സുമേഷ്- ആര്യ ദമ്പതികളുടെ മകൻ ധ്രുവനാണ് മരിച്ചത്. കിണറ്റിൽ പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കാൽവഴതി വീണതാകാമെന്നാണ് സംശയിക്കുന്നത്. ധ്രുവന് സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ധ്രുവനെ കാണാത്തതിനെ തുടർന്ന് അമ്മ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ നഴ്‌സറിയിൽ നിന്നെത്തിയ കുട്ടി വീട്ടുമുറ്റത്ത് രണ്ടുവയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടി കിണറിന്…

Read More

ആലപ്പുഴയിൽ പേ വിഷബാധയേറ്റ് ചികിത്സിലായിരുന്ന ഒൻപത് വയസുകാരൻ മരിച്ചു

ആലപ്പുഴയിൽ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു.ചാരുംമൂട് സ്വദേശിയായ ശ്രാവൺ ആണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർഥിയാണ്. രണ്ടുമാസം മുമ്പായിരുന്നു നായയുടെ ആക്രമണം. പരിക്ക് ശ്രദ്ധയിൽപ്പെടാത്തതിനാൽ വാക്‌സിൻ എടുത്തിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

ദുബൈയിൽ താമസക്കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

താ​മ​സ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ്​ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. ക​ണ്ണൂ​ർ ചൊ​ക്ലി ക​ടു​ക്ക ബ​സാ​റി​ലെ കു​നി​യി​ൽ ആ​യി​ശാ മ​ൻ​സി​ലി​ൽ ഹാഖി​ബ് അസീസാണ് മ​രി​ച്ച​ത്. ദു​ബൈ ഖി​സൈ​സി​ലെ മു​ഹൈ​സ്‌​ന വാ​സ​ൽ വി​ല്ലേ​ജി​ലെ താ​മ​സ​ക്കെ​ട്ടി​ട​ത്തി​ൽ​ വെ​ച്ച് ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കു​നി​യി​ൽ അ​സീ​സി​ന്‍റെ​യും സ​ഫി​യ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: റു​ഫ്സി. മ​ക്ക​ൾ: അ​ലീ​ന അ​സീ​സി, അ​സ്‌​ലാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മീ​ൻ (ഖ​ത്ത​ർ), അ​ഫീ​ന. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം ഖ​ബ​റ​ട​ക്കം പി​ന്നീ​ട് ന​ട​ക്കും.

Read More

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം എളങ്കൂരിൽ യുവതിയെ ഭര്‍തൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി പൊലീസാണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്ണുജയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് പ്രഭിന്‍റെ കുടുംബം രംഗത്തെത്തി. പ്രഭിനും ഭാര്യ വിഷ്ണുജയും തമ്മിൽ ചില…

Read More