മാസപ്പടി കേസ്: സിപിഐ നേതാക്കൾ് നിലപാട് മാറ്റിക്കൊണ്ടിരിക്കുമെന്ന് വിഡിസതീശൻ

ആലപ്പുഴ:പൊതുസമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ കേസിൽ സി.പി.ഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കൾ മുഖ്യമന്ത്രിയുടെ മകൾക്ക് മത്സരിച്ച് പിന്തുണ നൽകുകയാണ്. കോടിയേരി ബാലകൃഷ്ണൻറെ മകനെതിരെ കേസ് വന്നപ്പോൾ ഈ നിലപാടല്ല സിപിഎം സ്വീകരിച്ചത്. അധികാരത്തിൻറെ കൂടെ നിൽക്കാനാണ് ഇപ്പോൾ സിപിഎം നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് ബിനോയ് വിശ്വവും ആദ്യം സ്വീകരിച്ചത്. പിന്നീട് പാർട്ടി യോഗം ചേർന്നപ്പോഴാണ്…

Read More

നിലപാടിൽ അയവ്; സമ്മേളനങ്ങളിൽ മത്സരമാകാമെന്ന് സിപിഐ നേതൃത്വം

സിപിഐ സമ്മേളനങ്ങളിൽ മത്സരം വേണ്ടെന്ന നിലപാടിൽ അയവുവരുത്തി നേതൃത്വം. സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ ഒരാൾക്ക് മത്സരിക്കാം.ചേരിതിരിഞ്ഞ് പാനലായി മത്സരിക്കുന്നതിനാണ് വിലക്ക്. സംസ്ഥാന എക്‌സിക്യൂട്ടീവിൽ നേതൃത്വം നിലപാട് വിശദീകരിച്ചു.മത്സരവിലക്കിനെതിരെ ഒരു വിഭാഗം എതിർപ്പ് അറിയിച്ചിരുന്നു. കെ.ഇ ഇസ്മയിലിനെതിരായ നടപടിയും സംസ്ഥാന കൗൺസിൽ റിപ്പോർട്ട് ചെയ്യും. സിപിഐ സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഔദ്യോഗിക പാനലിനെതിരെ മത്സരം ഉണ്ടെങ്കിൽ സമ്മേളനം സസ്‌പെൻഡ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. സംസ്ഥാന നേതൃത്വത്തിനെതിരായ അതൃപ്തി സമ്മേളനങ്ങളിൽ പ്രതിഫലിക്കും എന്ന ആശങ്കയെതുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. ജില്ലാ നേതൃയോഗങ്ങളിൽ പങ്കെടുക്കുന്ന…

Read More

മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ. ഇസ്മയിലിന് സസ്പെൻഷൻ

മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയിൽ നടത്തിയ പരസ്യ പ്രതികരണങ്ങൾക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗൺസിൽ ചേർന്നാണ് നടപടി സ്വീകരിച്ചത്. പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയിൽ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നൽകുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്….

Read More

സിപിഐ നേതാവ് പി രാജു അന്തരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായി. എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു. അവസാന കാലത്ത് പാർട്ടിയുമായി ഇടഞ്ഞ പി രാജു പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. 

Read More

ബ്രൂവറിക്കെതിരെന്ന് കള്ളം പറയുന്ന സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണ്; സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയെന്ന് കെ. സുരേന്ദ്രന്‍

ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥയാണ് സിപിഐക്കുള്ളതെന്നും കഞ്ചിക്കോട് ബ്രൂവറിക്കെതിരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.ബിനോയ് വിശ്വത്തിന് പിണറായി വിജയനെ പേടിയാണ്. ബ്രൂവറിക്കെതിരാണെന്ന് കള്ളം പറയുന്ന സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണ്. ബ്രൂവറി വിഷയത്തില്‍ സമരം നടത്തുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. വിഡി…

Read More

വഴി തടഞ്ഞുള്ള സമരം; ‘ഇനി ആവര്‍ത്തിക്കില്ല’, നിരുപാധികം മാപ്പ് ചോദിച്ച് നേതാക്കള്‍

പൊതുവഴി തടഞ്ഞ് സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷയുമായി രാഷ്ട്രീയ നേതാക്കള്‍. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് നേതാക്കള്‍ നിരുപാധികം മാപ്പപേക്ഷിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി.പി.എം നേതാവും മുന്‍ സ്പീക്കറുമായ എം.വിജയകുമാര്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയി, വി.കെ പ്രശാന്ത്, ടി.ജെ വിനോദ് എം.എല്‍.എ എന്നിവരാണ് കോടതിയില്‍ നേരിട്ട് ഹാജരായത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇന്ന് ഹാജരാകേണ്ടതായിരുന്നു….

Read More

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; സിപിഎം, സിപിഐ സ്ഥാനാർത്ഥികൾക്ക് കനത്ത തിരിച്ചടി

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം, സിപിഐ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് ചുരുക്കം വോട്ടുകൾ.  ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിക്കാനിരിക്കെ സിപിഎം, സിപിഐ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് ചുരുക്കം വോട്ടുകൾ. വികാസ്പുരി മണ്ഡലത്തിൽ വോട്ടെണ്ണൽ നാല് റൗണ്ട് കഴിഞ്ഞപ്പോള്‍ സിപിഐക്ക് ലഭിച്ചത് 104 വോട്ടുകളാണ്. കരാവല്‍ നഗര്‍ മണ്ഡലത്തിൽ 9 റൗണ്ട് എണ്ണിക്കഴിയുമ്പോൾ സിപിഎം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 273 വോട്ടും ബദാര്‍പൂര്‍ മണ്ഡലത്തിൽ 7 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 96 വോട്ടുകളുമാണ് കിട്ടിയത്. അതിനിടെ,  മുഖ്യമന്ത്രിയെ ബിജെപി പാർലമെൻ്ററി…

Read More

കോൺഗ്രസ് ആത്മ പരിശോധന നടത്തണം; ഐക്യമില്ലായ്മ തോൽവിയുടെ കാരണം: ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സിപിഐ

ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ് ആത്മ പരിശോധന നടത്തണം. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സിപിഐ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്നാണ് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ വിമർശനം. ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ് ആത്മ പരിശോധന നടത്തണമെന്നും രാജ ആവശ്യപ്പെട്ടു.  അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നില കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് ബി ജെ പി കടന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബി ജെ പി…

Read More

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാത’ പരാമർശം ; സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ

ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താലേ അവരുടെ ഉന്നമനം സാധ്യമാകൂ എന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ അഡ്വ. പി സന്തോഷ് കുമാര്‍ രാജ്യസഭാ ചെയര്‍മാന് നോട്ടീസ് നല്‍കി. കേന്ദ്രമന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘവലും ഭരണഘടനാ വിരുദ്ധവുമാണ്. ദളിത് ആദിവാസി വിഭാഗങ്ങളെ അവഹേളിക്കുന്ന പരാമര്‍ശമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ്…

Read More

മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞത്; മദ്യനിർമ്മാണ ശാലയ്ക്ക് കൂട്ടുനിൽക്കുമെന്ന് കരുതിയില്ല: കെ.സി വേണുഗോപാൽ

മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞത്. എന്നാൽ ഷാപ്പുകളുടെ എണ്ണം സർവകാല റെക്കോർഡിലാണ് എത്തിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതിൽ തടയിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കെസി വേണുഗോപാൽ. സിപിഐ മദ്യ നിർമ്മാണശാലയ്ക്ക് കൂട്ടു നിൽക്കുമെന്ന് കരുതിയില്ല. സിപിഐയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിൻ്റെ അർത്ഥം ലഭിച്ച ഡീലിന്റെ ഷെയർ നൽകും എന്നാണോയെന്നും കെ.സി വേണുഗോപാൽ ചോദിച്ചു. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പാണ് കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്ന് അദ്ദേഹം…

Read More