ഇനി അബ്ഷർ വഴി ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ പരാതിപ്പെടാം

സൗദിയിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷർ വഴി പരാതിപ്പെടാം. പൊതു സുരക്ഷാ വകുപ്പാണ് പുതിയ സേവനത്തെ കുറിച്ചുളള വിവരം വ്യക്തമാക്കിയത്. തട്ടിപ്പിനിരയായവർ ചെയ്യേണ്ടത് ഇപ്രകാരമാണ്. പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ലോഗിൻ ചെയ്യുക. തുടർന്ന് കിദ്മാത്തി, പൊതു സുരക്ഷാ വകുപ്പ്, സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള പരാതികൾ എന്നീ ലിങ്കുകകൾ തുറന്ന് പരാതി സമർപ്പിക്കുക. പരാതി ലഭിച്ച ഉടനെ തന്നെ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ ഊർജ്ജിതമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട്…

Read More

‘പ്രവാസികൾക്കിടയിൽ ഭീതിയും ആശങ്കയും ഉണ്ടാക്കിയെന്ന് ആരോപണം’; വികടൻ വാരികയ്‌ക്കെതിരെ  പരാതി നൽകി ബിജെപി

പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂണിന്‍റെ തമിഴ്നാട്ടിലെ വികടൻ വാരികയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി. മോദിയെ പരിഹസിച്ചുള്ള കാർട്ടൂൺ പ്രവാസി ഇന്ത്യക്കാർക്കിടയിൽ ഭീതിയും ആശങ്കയും ഉണ്ടാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പോൾ കനകരാജ്‌ ആണ്‌ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കാർട്ടൂണിന്‍റെ പേരിൽ തമിഴ് വാരിക ‘വികടനെ’ വിലക്കിയ നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും സൈറ്റ് ബ്ലോക്ക്‌ ചെയപ്പെട്ടതിന്റെ കാരണം അറിയണമെന്നും മാണിക്കം ടാഗോർ എംപി പറഞ്ഞു. കേന്ദ്ര…

Read More