
അധ്യാപികയെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥിനി; പ്രകോപിതയായത് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെ, വീഡിയോ പുറത്ത്
വിജയനഗരം: കോളേജ് വിദ്യാർത്ഥിനി അധ്യാപികയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെയാണ് വിദ്യാർത്ഥിനി പ്രകോപിതയായത്. വിദ്യാർത്ഥിനി അധ്യാപികയുമായി തർക്കിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. തുടർന്ന് രോഷാകുലയായ വിദ്യാർത്ഥിനി വിദ്യാർത്ഥിനി ചെരിപ്പുകൾ ഊരിമാറ്റി ‘എൻറെ ഫോൺ തിരികെ തരുമോ അതോ ചെരിപ്പ് കൊണ്ട് അടിക്കണോ?’ എന്ന് അധ്യാപികയോട് ആക്രോശിച്ചു. ഫോൺ തിരികെ ലഭിക്കാതിരുന്നതോടെ ചെരിപ്പൂരി അടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ കയ്യാങ്കളിയായി. വൈകാതെ…