
ആറുവയസ് വരെ കുട്ടികൾക്ക് അറബി പഠനം നിർബന്ധമാക്കാൻ ദുബൈ; സെപ്തംബർ മുതൽ സ്വകാര്യ സ്‌കൂളുകൾക്ക് ബാധകം
യുഎഇയിലെ ദുബൈയിൽ ആറുവയസ് വരെ കുട്ടികൾക്ക് അറബി ഭാഷാപഠനം നിർബന്ധമാക്കുന്നു. ഈ വർഷം സെപ്തംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയനവർഷം മുതൽ സ്വകാര്യ സ്‌കൂളുകളിൽ നിർബന്ധ അറബി പഠനം ആരംഭിക്കുമെന്ന് ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ (KHDA) അറിയിച്ചു. ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും അറബി ഭാഷ പഠനം നിർബന്ധമായിരിക്കുമെന്നാണ് കെഎച്ച്ഡിഎയുടെ പുതിയ നയം വ്യക്തമാക്കുന്നത്. ഈ വർഷം സെപ്തംബർ മുതൽ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ നാല് മുതൽ ആറ് വയസ്സ് വരെ…