
ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകം: ശ്രീതുവിനെതിരെ കേസെടുക്കും: മൂന്ന് പരാതികള്‍ നിലവിൽ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്
ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്. രണ്ടു വയസുകാരിയുടെ കൊലപാതകത്തിന് പിന്നാലെ കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ഉയര്‍ന്നതോടെയാണ് ഇതിൽ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ശ്രീതുവിനെതിരെ മൂന്ന് പരാതികള്‍ നിലവിൽ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദേവസ്വം ബോര്‍ഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതി. ശ്രീതു കരാര്‍ അടിസ്ഥാനത്തിൽ പോലും ദേവസ്വം…