തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി ബിജെപി

വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് വ്യക്തമാകുന്നത് ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നിലാണ്. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നുള്ള ബി ജെ പിയുടെ ലീ‍ഡ് നില 45 സീറ്റിലേക്കെത്തിയിട്ടുണ്ട്. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും…

Read More

അവരുടെ ഓരോ നീക്കങ്ങളും എഎപിയെ ഭരണത്തിൽ നിന്നും നീക്കം ചെയ്യുവാനായിരുന്നു, ഡൽഹിയിൽ കെജ്‌രിവാൾ തന്നെ മുഖ്യമന്ത്രിയാകും; സൗരഭ് ഭരദ്വാജ്

പൊലീസ്, ഇഡി, സിബിഐ, ഇൻകം ടാക്സ് തുടങ്ങി എല്ലാ അധികാരങ്ങളും എഎപിക്ക് എതിരെ ഉപയോഗിച്ചിട്ടുണ്ട്. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ നാലാം തവണയും തന്നെ മുഖ്യമന്ത്രിയാകുമെന്ന് എഎപി സ്ഥാനാർഥിയും ആരോഗ്യ മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. ഓരോ നീക്കവും ഭരണത്തിൽ നിന്നും എഎപിയെ ഒഴിവാക്കാനുള്ളതായിരുന്നു എന്നും സൗരഭ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണത്തിൽ ദിനത്തിൽ പ്രതികരിക്കുകയായിരുന്നു സൗരഭ്. പൊലീസ്, ഇഡി, സിബിഐ, ഇൻകം ടാക്സ്, ഇലക്ഷൻ കമ്മീഷൻ തുടങ്ങി എല്ലാ അധികാരങ്ങളും എഎപിക്ക് എതിരെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ അനുഗ്രഹം…

Read More

രാജ്യതലസ്ഥാനത്ത് കോൺഗ്രസിന് നേരിയ പ്രതീക്ഷ; ബാദ് ലിയിൽ മുന്നേറ്റം

ബാദ് ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം പതിറ്റാണ്ടുകൾ ഭരിച്ച ഡൽഹിയിൽ കോൺഗ്രസിന്‍റെ കിതപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. ഷീല ദീക്ഷിതിനെ അപ്രസക്തയാക്കി അരവിന്ദ് കെജ്രിവാളിനൊപ്പം നിന്ന ദില്ല ജനത ഇക്കുറി ഇതാ കോൺഗ്രസിന് വീണ്ടുമൊരു പ്രതീക്ഷ നൽകുകയാണ്. കഴിഞ്ഞ തവണ ഒരൊറ്റ സീറ്റിൽ പോലും ‘കൈ’ പിടിക്കാത്ത തലസ്ഥാനവാസികൾ ഇക്കുറി ബാദ് ലിയിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുകയാണ്. വോട്ടെണ്ണൽ തുടങ്ങിയ എട്ട് മണി മുതൽ ഇതുവരെയും ബാദ് ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുന്നേറ്റമാണ് കാണുന്നത്. ദേവേന്ദർ യാദവാണ് കോൺഗ്രസിന്…

Read More

ബിജെപി നേതാവ് സദാനന്ദൻ മാസ്റ്റർ വധശ്രമ കേസ്: സിപിഎം പ്രവർത്തകരായ പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. സിപിഎം പ്രവർത്തകരായ എട്ടു പ്രതികൾക്ക് 7 വർഷത്തെ കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്.    വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. 31 വർഷങ്ങൾക്കുശേഷമാണ് അപ്പീലിൽ ശിക്ഷാവിധി ശരിവെച്ചത്. പ്രതികളുടെ ശിക്ഷ വർധിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകിയിരുന്നില്ല.  കൃത്യത്തിന്‍റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ പ്രതികൾക്കുളള ഏഴുവർഷത്തെ ശിക്ഷ കുറഞ്ഞുപോയെന്ന്  കോടതി നിരീക്ഷിച്ചു. രണ്ടുകാലും നഷ്ടപ്പെട്ട…

Read More

മുനമ്പത്ത് നിന്നും ഒരാളെ പോലും കുടിയിറക്കാൻ അനുവദിക്കില്ല: കെ സുരേന്ദ്രൻ

വഖഫ് അധിനിവേശം മൂലം കിടപ്പാടം നഷ്ടപ്പെടുന്ന ഭീതിയിൽ കഴിയുന്ന 600 ൽ അധികം കുടുംബങ്ങളിൽ ഒരാളെ പോലും ഇവിടെ നിന്നും കുടിയിറക്കാൻ ബിജെപി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ 113 ദിവസമായി റിലേ നിരാഹാര സത്യാഗ്രഹം നടത്തുന്ന ഭൂസംരക്ഷണ സമിതി പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം സമരത്തിന്റെ ആദ്യം മുതൽ സമരത്തോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ബിജെപി മാത്രമാണ്. അവസാനം വരെ പാർട്ടി ഉണ്ടാകുകയും ചെയ്യും….

Read More

‘പ്രവർത്തകർക്കെതിരെയുള്ള ബിജെപി ആക്രമണം’; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ

ആം ആദ്മി പ്രവർത്തകർക്കെതിരെയുള്ള ബിജെപി അക്രമണങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി അംഗങ്ങൾക്കെതിരെ ഉണ്ടായ ആക്രമണത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് കെജ്‌രിവാളിന്റെ കത്ത്. എഎപി പാർട്ടി പ്രവർത്തകരെ ആക്രമിക്കാൻ വേണ്ടി ബിജെപി സ്ഥാനാർത്ഥികളുടെ ഗുണ്ടകൾ വട്ടമിട്ടു നടക്കുകയാണെന്നാണ് പാർട്ടി ആരോപിക്കുന്നത്.  തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ആക്രമണങ്ങൾ ഒഴിവാക്കാൻ  നിരീക്ഷകനെ നിയമിക്കണമെന്നും കത്തിൽ കെജ്‌രിവാൾ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത്…

Read More

ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനക്ക് എതിരെ ബിജെപി നൽകിയ അപകീർത്തിക്കേസ് കോടതി തള്ളി

ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനക്ക് എതിരെ ബിജെപി നൽകിയ അപകീർത്തിക്കേസ് തള്ളി ഡൽഹി കോടതി. ഇഡിയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിലാണ് അതിഷിക്കെതിരെ ബിജെപി പരാതി നൽകിയത്. എന്നാൽ ഇത് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ ഡൽഹി റോസ് അവന്യു കോടതി, അപകീർത്തിക്കേസ് തള്ളിക്കളഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചിരിക്കെ കോടതി ഉത്തരവ് വലിയ ആശ്വാസമാണ് എഎപിയ്ക്കും മുഖ്യമന്ത്രിയ്ക്കും നൽകുന്നത്. അരവിന്ദ് കെജ്‌രിവാൾ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന അതിഷി, ‘തന്നെയും മറ്റ് എഎപി നേതാക്കളെയും ബിജെപിയുമായി ബന്ധമുള്ള വ്യക്തികൾ സമീപിച്ചിരുന്നു, പാർട്ടിയിൽ…

Read More

‘ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ആന്‍റി റോമിയോ സ്ക്വാഡ് സ്ഥാപിക്കും’; വിചിത്ര വാ​ഗ്ദാനവുമായി ബിജെപി

നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിചിത്ര വാ​ഗ്ദാനവുമായി ബിജെപി രംഗത്ത്. ഡൽഹിയിൽ അധികാരത്തിലെത്തിയാൽ കേന്ദ്രസർക്കാറുമായി ചേർന്ന് ആന്റി റോമിയോ സ്ക്വാഡ് സ്ഥാപിക്കുമെന്നാണ് പ്രകടന പത്രികയിൽ വാ​ഗ്ദാനം. പൊതുവിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്കായാണ് സ്ക്വാഡ് എന്നാണ് അവകാശവാദം. ഉത്തർപ്രദേശിൽ യോ​ഗി സർക്കാർ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന പദ്ധതിയാണ് ആന്‍റി  റോമിയോ സ്ക്വാഡ്. സദാചാര പോലീസായി യുവാക്കളെ മർദിക്കുന്നുവെന്ന വ്യാപക വിമർശനം പ്രതിപക്ഷം അടക്കം ഉയർത്തിയിരുന്നു. അതിനിടെ ഡൽഹി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി  ജനങ്ങളുടെ കുടിവെള്ളെം മുട്ടിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി….

Read More

പാലക്കാട് ബിജെപിയിൽ സമവായം; രാജിനീക്കത്തിൽ നിന്ന് പിന്മാറി നഗരസഭ അധ്യക്ഷയടക്കം 9 കൗൺസിലർമാർ

ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിൽ പാലക്കാട് ബിജെപിയിൽ സമവായം. നഗരസഭ അധ്യക്ഷയടക്കം ഒൻപത് കൗൺസിലർമാർ രാജിനീക്കത്തിൽ നിന്ന് പിന്മാറി. ആർഎസ്എസ് ഇടപെടലിനെ തുടർന്നാണ് തീരുമാനം. പാർട്ടി എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ആർഎസ്എസ് നേതാക്കൾ കൗൺസിലർമാർക്ക് നിർദേശം നൽകി. വ്യാപക എതിർപ്പുകൾക്കിടെ പ്രശാന്ത് ശിവൻ പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു. നഗരസഭ അധ്യക്ഷയും വൈസ് ചെയർപേഴ്സനും അടക്കം 9 കൗൺസിലർമാരാണ് ജില്ലാ അധ്യക്ഷനെ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് രാജിഭീഷണി മുഴക്കിയത്. സന്ദീപ് വാര്യർ ഇവരെ…

Read More

ബിജെപിയിലും എൻഡിഎയിലും അവഗണന;  മുന്നണി മാറ്റം ആവശ്യപ്പെട്ട് ബിഡിജെഎസ്  കോട്ടയം കമ്മിറ്റി

മുന്നണി മാറ്റം ആവശ്യപ്പെട്ട് ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി. എൻഡിഎ വിടണമെന്ന് ആവശ്യമുയർത്തി ജില്ലാ ക്യാമ്പിൽ പ്രമേയം അവതരിപ്പിച്ചു. 9 വർഷമായി ബിജെപിയിലും എൻഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കൾ ഉയർത്തുന്ന പ്രധാന പരാതി. എൻഡിഎയിൽ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷൻ പരിശോധിക്കണമെന്നുമാണ് ആവശ്യം.

Read More