ഡൽഹിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം; പ്രഭവ കേന്ദ്രം സിവാൻ: റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബിഹാറിലുണ്ടായത്. റിക്ടർ സ്കെയിലിൽ 4.0  തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

Read More

കേന്ദ്ര ബജറ്റിൽ ബിഹാറിന് വാരിക്കോരി ; ബിഹാർ ബജറ്റെന്ന് പ്രതിപക്ഷ ആരോപണം

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ ബിഹാറിന് വാരിക്കോരി നല്‍കിയിരിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് വേണ്ടി കൂടുതല്‍ വികസനപദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്‌ ടെക്നോളജി, ഗ്രീൻ ഫീൽഡ് എയർ പോർട്ട് എന്നിവ കൂടാതെ പറ്റ്ന വിമാനത്താവളം നവീകരിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. മഖാനാ ബോര്‍ഡ് ബിഹാറിൽ സ്ഥാപിക്കും. ഈ വർഷം ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് സംസ്ഥാനത്തെ പ്രഖ്യാപനങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നത്. ബിഹാര്‍ ബജറ്റെന്ന് പ്രതിപക്ഷം…

Read More

ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ; രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും

കേരള ഗവർണർക്ക് മാറ്റം. നിലവിൽ ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ ആകും. നേരത്തെ ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേകർ. ബിഹാറിൽ നിന്നാണ് അർലേകർ കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ക്രിസ്ത്യൻ പശ്ചാത്തലമുളള ഗോവയിൽ നിന്നും കേരളത്തിലേക്കുളള രാജേന്ദ്ര വിശ്വനാഥ് വരവിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ക്രിസ്ത്യൻ വിഭാഗത്തെയാകാമെന്നാണ് വിലയിരുത്തൽ….

Read More

ബി.ജെ.പി വിടാനൊരുങ്ങി മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിങ്

ബി.ജെ.പി വിടുമെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിങ് രം​ഗത്ത്. സ്വന്തം പാർട്ടി ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ലാണ് ഇദ്ദേഹം ജെ.ഡി.യു വിട്ട് ബി.ജെ.പിയിൽ ചേർന്നത്. അഴിമതി ആരോപണങ്ങളിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ വിശദീകരണം തേടിയപ്പോഴായിരുന്നു മാറ്റം. ബി.ജെ.പി അംഗത്വം പുതുക്കി നൽകിയില്ലെന്നും അതിനാൽ ഉടൻ പാർട്ടി വിടുമെന്നുമാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സിങ് വ്യക്തമാക്കിയത്. 18 മാസമായി പാർട്ടിയിൽ ചേർന്നിട്ടും ഒരുതരത്തിലുള്ള ഉത്തരവാദിത്തവും പാർട്ടി ഏൽപിച്ചിട്ടില്ലെന്ന നിരാശയും അദ്ദേഹം പങ്കുവെച്ചു. ഏറെ…

Read More

മദ്യനിരോധനമുള്ള സംസ്ഥാനത്ത് വ്യാജമദ്യദുരന്തം: ബിഹാർ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ 35 പേരാണ് മരിച്ചത്. 49 പേർ ചികിത്സയിലാണ്. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല അവലോകന യോഗം നടത്തി. ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിൽ 25 പേർ മരിച്ചതായി ബിഹാർ ഡി.ജി.പി. അറിയിച്ചു. സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തു. രണ്ട് അന്വേഷണ സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത കാലത്തുണ്ടായ ഇത്തരം ദുരന്തങ്ങളെക്കുറിച്ച്…

Read More

ബിഹാറിൽ ദുർഗാപൂജ പന്തലിനു നേരെയുണ്ടായ വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റു

ഇന്ന് പുലർച്ചെ ബിഹാറിലെ അറായിൽ ദുർഗാപൂജ പന്തലിനു നേരെയുണ്ടായ വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റതായ് റിപ്പോർട്ട്. രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ അജ്ഞാതർ വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് സംഭവസ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അർമാൻ അൻസാരി (19), സുനിൽ കുമാർ യാദവ് (26), റോഷൻ കുമാർ (25), സിപാഹി കുമാർ എന്നിവർക്കാണ് വെടിയേറ്റത്. ഇവരെ വിദഗ്ധ ചികിൽസയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിവയറ്റിൽ വെടിയേറ്റ രണ്ടുപേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി…

Read More

ബിഹാറിൽ വീണ്ടും പാലം തകർന്നു; നാല് ദിവസത്തിനിടെ മൂന്നാമത്തേത്

ബിഹാറിൽ പാലം തകർച്ച തുടരുന്നു. ഭ​ഗൽപൂർ ജില്ലയിലെ ചൗഖണ്ഡി ​ഗ്രാമത്തിൽ രണ്ട് വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് നിർമിച്ച പാലമാണ് ഏറ്റവും ഒടുവിൽ തകർന്നുവീണിരിക്കുന്നത്. ഇതോടെ നാലു ദിവസത്തിനിടെ തകർന്നുവീഴുന്ന മൂന്നാമത്തെ പാലമാണിത്. വ്യാഴാഴ്ച പാലത്തിൽ കേടുപാട് കണ്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഒരു വശം ചരിഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ പാലം ഒന്നാകെ വെള്ളത്തിൽ പതിക്കുകയായിരുന്നു. നദിയിലെ ശക്തമായ നീരൊഴുക്കിൽ പാലം തകർന്നുവീണതോടെ പ്രദേശത്തെ റോഡ് ഗതാഗതം താറുമാറായി. ആറ് പഞ്ചായത്തുകളിൽ നിന്നുള്ള ഒരു ലക്ഷത്തോളം ആളുകളുടെയാണ് പാലം…

Read More

പുതുതായി നിർമിച്ച പാലത്തിൽ കുഴി രൂപപ്പെട്ടു , ഗതാഗതം പൂർണമായും നിർത്തി ; സംഭവം ബിഹാറിൽ

ബിഹാറിൽ ദേശീയ പാതയിൽ പുതുതായി നിർമ്മിച്ച പാലത്തിൽ കുഴി. വൈശാലി ജില്ലയിലാണ് സംഭവം. എൻഎച്ച് 31 ലെ മേൽപ്പാലത്തിലാണ് കുഴി രൂപപ്പെട്ടത്. പാലം നിർമ്മിച്ചിട്ട് അധിക കാലമായില്ലെന്നാണ് റിപ്പോർട്ട്. ചപ്രയേയും ഹാജിപൂരിനേയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴി കണ്ടെത്തിയതിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തലാക്കി. നിർമ്മാണത്തിന് ഉപയോഗിച്ച കമ്പി അടക്കമുള്ളവ പുറത്ത് കാണുന്ന രീതിയിലുള്ള കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ചയാണ് പാലത്തിൽ വലിയ കുഴി രൂപപ്പെട്ടത്. റോഡിന്…

Read More

ബിഹാറിലെ 243 സീറ്റുകളിലും മത്സരിക്കും , 40 സീറ്റുകൾ സ്ത്രീകൾക്ക് ; പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ 243 സീറ്റുകളിലും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജന്‍ സുരാജ് ഒക്ടോബര്‍ 2ന് രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുമെന്ന അറിയിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. 40 സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവയ്ക്കുമെന്നും പ്രശാന്ത് കിഷോര്‍ അറിയിച്ചു. സംസ്ഥാനത്ത് ജനകീയ സർക്കാർ അധികാരത്തിൽ വന്നാല്‍ ബിഹാറിലെ ജനങ്ങൾക്ക് പ്രതിമാസം 10,000-12,000 രൂപയുടെ ജോലികൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഞ്ച് വർഷത്തിനുള്ളിൽ 70 മുതൽ 80…

Read More

ബിഹാറിൽ വീണ്ടും പാലം തകർന്നു; 1710 കോടി മുതൽമുടക്ക്

ബിഹാറിൽ വീണ്ടും പാലം തകർന്നു. ഗംഗാനദിക്ക് കുറുകെ നിർമാണത്തിലിരുന്ന സുൽത്താൻഗഞ്ജ്-അഗുവാനി പാലത്തിന്റെ ഭാഗമാണ് തകർന്നത്. നിർമ്മാണം തുടങ്ങി ഒമ്പത് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാലം തകരുന്നത്. 3.16 കിലോമീറ്റർ നീളമുള്ള പാലം 1710 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ആർക്കും പരിക്കില്ല എന്നാണ് വിവരം. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാലം തകർന്നത്. എസ്.കെ. സിംഗ്ല കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് പാലം നിർമ്മാണ കരാറെടുത്തത്. പാലം തകർന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണവും വന്നിട്ടില്ല. പാലം…

Read More