രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്‌കോ

രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ മയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള…

Read More

ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം മോഷ്ടിച്ചാൽ ഇനി അലാറം മുഴങ്ങും; കുപ്പികളിൽ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ചാണ് മോഷണം തടയുക

ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം മോഷ്ടിച്ചാൽ ഇനി കൈയോടെ പിടിവീഴും. ബില്ലടക്കാതെ കുപ്പിയുമായി പുറത്തേക്ക് ആർക്കും കടക്കാൻ കഴിയില്ല. കുപ്പികളിൽ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ചാണ് മോഷണം തടയുക. വലിയ കച്ചവടമുള്ള പ്രീമിയം കൗണ്ടറുകളിൽ മദ്യമോഷണം പതിവായതോടെയാണ് സംവിധാനം കൊണ്ടുവരുന്നത്. കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന നല്ല തിരക്കുള്ള ബെവ്കോ ഔട്ട്ലെറ്റുകളിൽ സിസിടിവികളുണ്ടെങ്കിലും മോഷണം പതിവായിരിക്കുകയാണ്. ഇനി കുപ്പിയും മോഷ്ടിച്ച് പുറത്തിറങ്ങിയാൽ ഉടൻ സൈറണ്‍ മുഴങ്ങും. കയ്യോടെ പിടികൂടുകയും ചെയ്യും. തെഫ്റ്റ് ഡിറ്റക്റ്റിങ് സിസ്റ്റം കുപ്പിയിൽ കൊണ്ടുവന്നിരിക്കുകയാണ്.  ആരെങ്കിലും…

Read More

ഇനി മദ്യബ്രാൻഡുകളുടെ സ്റ്റോക്ക് അറിയാം; പുതിയ സംവിധാനവുമായി ബെവ്കോ

സംസ്ഥാനത്ത് മദ്യക്കുപ്പികളിൽ ക്യൂആർ കോഡ് പതിക്കുന്നതിന്റെ പരീക്ഷണം 12ന് തുടങ്ങും. സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിന്റെ മദ്യക്കുപ്പികളിലാകും ആദ്യം പരീക്ഷണം നടത്തുക. ഒരു മാസം നിരീക്ഷിച്ച് പോരായ്മകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മറ്റു മദ്യക്കമ്പനികൾക്കും ബാധകമാക്കും. നിലവിലെ ഹോളോഗ്രാം ലേബലിന് പകരമാണ് പുതിയ സംവിധാനം ബിവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തുന്നത്. കുപ്പികളിൽ കൂടാതെ കെയ്സുകളിലും ക്യൂആർ പതിക്കും. ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ മദ്യം എന്ന് ഉത്പാദിപ്പിച്ചു, ബാച്ച്, ഡിസ്റ്റിലറിയിൽ നിന്ന് ചില്ലറവില്പന ശാലകളിൽ എത്തുംവരെയുള്ള വിവരങ്ങളടക്കം…

Read More

‘സ്പെഷ്യൽ ക്രിസ്മസ് സമ്മാനം’; മദ്യം വാങ്ങുമ്പോൾ ലഭിക്കുക കൈത്തറി തുണി സഞ്ചി

ബെവ്കോ ഷോപ്പുകളിൽ മദ്യം വാങ്ങാൻ പോകുമ്പോൾ ബാഗ് ഇല്ലെന്നു കരുതി വിഷമിക്കേണ്ട. ക്രിസ്മസ് നാളുകളിൽ രണ്ടോ മൂന്നോ കുപ്പികൾ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചി ഷോപ്പുകളിൽ കിട്ടും. 10 രൂപ വില നൽകണം. ഡിസംബർ 20 മുതലാവും ഈ സൗകര്യം ലഭിക്കുക. ബിവറേജസ് കോർപ്പറേഷൻ ഹാന്റെക്സുമായി കരാറൊപ്പിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ബെവ്കോ സൂപ്പർമാർക്കറ്റുകളിലാവും ആദ്യം സഞ്ചി ലഭ്യമാവുക. ഒന്നര ലക്ഷം സഞ്ചികൾക്കാണ് ആദ്യഘട്ടത്തിൽ ഓർഡർ നൽകിയിട്ടുള്ളത്. സംഗതി ക്ളിക്കായാൽ മറ്റു ജില്ലകളിലെ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. വെള്ള നിറത്തിലുള്ള…

Read More

വിലകൂട്ടി വിൽപന, കുട്ടയിൽ കീറിയ ബില്ലുകൾ; ഇടുക്കിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്

ഇടുക്കി രാജകുമാരി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് റെയ്ഡ് നടത്തി. യഥാർത്ഥ വിലയിൽ കൂടുതൽ വിലയിടാക്കി മദ്യം വിറ്റതായി പരിശോധനയിൽ വ്യക്തമായി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബില്ല് നൽകാതെ മദ്യം വിറ്റു എന്നും കണ്ടെത്തിയിട്ടുണ്ട്.  വിജിലൻസ് നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട് ലെറ്റിൽ കാണേണ്ട പണത്തിൽ 17000 രൂപയുടെ കുറവുണ്ടായതായി പരിശോധനയിൽ തെളിഞ്ഞു. പണം കുറവ് വന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ ജീവനക്കാർക്കായില്ല. ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി വാങ്ങുന്ന 110 രൂപ വിലയുള്ള ബിയർ…

Read More