
രാഷ്ട്രീയ അസ്ഥിരത: ഇന്ത്യ-ബംഗ്ലാദേശ് റെയിൽവേ പദ്ധതികൾ നിർത്തിവെച്ചു
ബംഗ്ലാദേശത്തിലെ രാഷ്ട്രീയ അസ്ഥിരതയും തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന്, ഇന്ത്യ ബംഗ്ലാദേശുമായി നടപ്പിലാക്കിയിരുന്ന പ്രധാന റെയിൽവേ പദ്ധതികൾ താത്കാലികമായി നിർത്തിവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു അഖൗറ-അഗർത്തല റെയിൽ ലിങ്ക്, ഖുൽന-മോംഗള റെയിൽ ലിങ്ക്, ധാക്ക-ടോംഗി-ജോയ്ദേബ്പൂർ റെയിൽ വിപുലീകരണ പദ്ധതി ഉൾപ്പെടെ ഏഴ് പ്രധാന പദ്ധതികളാണ് ഇന്ത്യ നിർത്തിവെച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ സമീപനവും ചൈനയുമായി സ്ഥാപിക്കുന്ന അടുപ്പവുമാണ് ഇന്ത്യ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പ്രധാന കാരണം . പ്രധാന ഉപദേഷ്ടാവ്…