
പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാർ
പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ. ഒരു വർഷത്തേക്കാണ് നിരോധനം. പച്ച മുട്ട ചേർത്ത മയോണൈസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മയോണൈസിന്റെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ നിരോധിച്ചാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിച്ചിയ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ ദോഷകരമായ ബാക്ടീരിയകളാൽ മലിനമാകാൻ സാധ്യതയുള്ളതിനാൽ പച്ച മുട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ…