
വെടിനിർത്തൽ കരാർ ലംഘിച്ചാൽ തിരിച്ചടി നൽകും ; പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ജമ്മു കശ്മീർ അതിർത്തിയിൽ നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇരു സൈന്യത്തിന്‍റെയും കമാൻഡർ തല ചർച്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. കരാർ ലംഘനം ആവർത്തിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി. പൂഞ്ച്, രജൌരി മേഖലയിൽ തുടർച്ചയായി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇരു സൈന്യത്തിന്‍റെയും ചർച്ച നടന്നത്. പൂഞ്ചിലെ ചക്കൻ-ദാ-ബാഗ് ക്രോസിംഗ് പോയിന്‍റിലാണ് ഫ്ലാഗ് മീറ്റിംഗ് നടന്നത്. 75 മിനിറ്റോളം ചർച്ച നടന്നതായി സൈനിക വൃത്തങ്ങൾ…