‘ഹരിത ഹൈഡ്രജൻ ബ്രിഡ്ജ്’ ; സൗദിയും ജർമനിയും കരാറിൽ ഒപ്പുവച്ചു

‘സൗ​ദി-​ജ​ർ​മ​ൻ ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ ബ്രി​ഡ്​​ജ്​’ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ സൗ​ദി​യും ജ​ർ​മ​നി​യും ഒ​പ്പു​വെ​ച്ചു. സൗ​ദി​യി​ൽ​ നി​ന്ന് യൂ​റോ​പ്പി​ലേ​ക്ക് ഹ​രി​ത ഹൈ​ഡ്ര​ജ​നും ഹ​രി​ത അ​മോ​ണി​യ​യും ഉ​ൽ​പാ​ദി​പ്പി​ക്കാ​നും ക​യ​റ്റു​മ​തി ചെ​യ്യാ​നും അ​ക്​​വ പ​വ​റും (അ​ക്​​വ) ജ​ർ​മ​ൻ ക​മ്പ​നി​യാ​യ സി​വ്വി​യും (സി​ഫി) ത​മ്മി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. 2030ഓ​ടെ സൗ​ദി​യി​ൽ​നി​ന്ന് യൂ​റോ​പ്പി​ലേ​ക്ക് പ്ര​തി​വ​ർ​ഷം ര​ണ്ട്​ ല​ക്ഷം ട​ൺ ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ ക​യ​റ്റു​മ​തി ചെ​യ്യു​ക എ​ന്ന പ്രാ​ഥ​മി​ക​ല​ക്ഷ്യ​ത്തോ​ടെ ക​രാ​ർ​പ്ര​കാ​രം അ​ക്​​വ പ​വ​റും സി​വ്വി​യും സം​യു​ക്ത പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കും.

ഹ​രി​ത ഹൈ​ഡ്ര​ജ​ൻ, ഹ​രി​ത അ​മോ​ണി​യ ഉ​ൽ​പാ​ദ​ന ആ​സ്തി​ക​ളു​ടെ ഒ​രു പ്ര​ധാ​ന ഡെ​വ​ല​പ്പ​ർ, നി​ക്ഷേ​പ​ക​ൻ, ഓ​പ​റേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ അ​ക്​​വ പ​വ​ർ പ്ര​വ​ർ​ത്തി​ക്കും.യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ എ​ന​ർ​ജി ട്രേ​ഡി​ങ്​ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ സി​വ്വി സ​ഹ​നി​ക്ഷേ​പ​ക​നാ​യും മു​ൻ​നി​ര വാ​ങ്ങു​ന്ന​യാ​ളാ​യും പ്ര​വ​ർ​ത്തി​ക്കും. ജ​ർ​മ​നി​യി​ലെ​യും യൂ​റോ​പ്പി​ലെ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ വി​പ​ണ​നം ചെ​യ്യു​ന്ന ചു​മ​ത​ല അ​ത് ഏ​റ്റെ​ടു​ക്കും.

Leave a Reply

Your email address will not be published. Required fields are marked *