ഹൈ​​ദ​​രാ​​ബാ​​ദി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി ല​​ഖ്നോ സൂ​​പ്പ​​ർ ജ​​യ​​ന്റ്സ്

ഐ.​​പി.​​എ​​ല്ലി​​ൽ സ​​ൺ​​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രെ ല​​ഖ്നോ സൂ​​പ്പ​​ർ ജ​​യ​​ന്റ്സി​​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഹൈ​​ദ​​രാ​​ബാ​​ദ് 20 ഓ​​വ​​റി​​ൽ ഒ​​മ്പ​​ത് വി​​ക്ക​​റ്റി​​ന് 190 റ​​ൺ​​സ് ​നേ​​ടി. ട്രാ​​വി​​സ് ഹെ​​ഡ് (47), അ​​നി​​കേ​​ത് വ​​ർ​​മ (36), നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഡി (32) എ​​ന്നി​​വ​​രാ​​ണ് ആ​​തി​​ഥേ​​യ​​നി​​ര​​യി​​ൽ തി​​ള​​ങ്ങി​​യ​​ത്. ല​​ഖ്നോ​​യു​​ടെ ശാ​​ർ​​ദു​​ൽ ഠാ​​ക്കൂ​​ർ നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ആ​ദ്യ ജ​യം ല​ക്ഷ്യ​മി​ട്ട ല​ഖ്നോ 16.1 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. ര​ണ്ടാം വി​ക്ക​റ്റി​ൽ മി​ച്ച​ൽ മാ​ർ​ഷും (52) നി​ക്കോ​ളാ​സ് പൂ​ര​നും (70) 116 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ട്ടാം ഓ​വ​റി​ൽ ഇ​രു​വ​രും ടീം ​സ്കോ​ർ നൂ​റ് ക​ട​ത്തി. റി​ഷ​ഭ് പ​ന്ത് 15 റ​ൺ​സ് നേ​ടി. മി​ക​ച്ച അ​ടി​ത്ത​റ കി​ട്ടി​യ സൂ​പ്പ​ർ​ജ​യ​ന്റ്സി​നെ മ​ധ്യ​നി​ര ബാ​റ്റ​ർ​മാ​ർ പി​ന്നീ​ട് വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അഞ്ച് വിക്കറ്റ് ജയം. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു. നിക്കോളാസ് പുരാന്‍ (26 പന്തില്‍ 70), മിച്ചല്‍ മാര്‍ഷ് (31 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ലക്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് (47) മികച്ച പ്രകടനം പുറത്തെടുത്തു. അനികേത് വര്‍മ (36), നിതീഷ് കുമാര്‍ റെഡ്ഡി (32) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഷാര്‍ദുല്‍ താക്കൂര്‍ ലക്‌നൗവിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.
 
അത്ര നല്ലതായിരുന്നില്ല ലക്‌നൗവിന്റെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ എയ്ഡന്‍ മാര്‍ക്രമിനെ (1) മുഹമ്മദ് ഷമി മടക്കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടായിരുന്നു വിജയത്തിന് അടിത്തറയിട്ട കൂട്ടുകെട്ട്. മാര്‍ഷ് – പുരാന്‍ സഖ്യം 116 റണ്‍സ് കൂട്ടിചേര്‍ത്തു. 8.3 ഓവറില്‍ ലക്‌നൗ ഒന്നിന് 120 എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍ അടുത്ത പന്തില്‍ പുരാനെ കമ്മിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 26 പന്തുകള്‍ മാത്രം നേരിട്ട താരം ആറ് വീതം സിക്‌സും ഫോറും നേടി. വൈകാതെ മിച്ചല്‍ മാര്‍ഷും മടങ്ങി. 31 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടി. തുടര്‍ന്നെത്തിയ റിഷഭ് പന്ത് (15), ആയുഷ് ബദോനി (6) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും അബ്ദുള്‍ സമദ് (8 പന്തില്‍ 22) – ഡേവിഡ് മില്ലര്‍ (ഏഴ് പന്തില്‍ 13) ലക്‌നൗവിനെ വിജയത്തിലേക്ക് നയിച്ചു. ഹൈദരാബാദിന് വേണ്ടി കമ്മിന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, മോശം തുടക്കമായിരുന്നു ഹൈദരാബാദിന്. മൂന്നാം ഓവറില്‍ തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഷാര്‍ദുലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കി അഭിഷേക് ശര്‍മ (6) ആദ്യം മടങ്ങി. തൊട്ടടുത്ത പന്തില്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ ഇഷാന്‍ കിഷന്‍ (0) വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി. തുടര്‍ന്ന് ഹെഡ് – നിതീഷ് സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരുടേയും കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ഹെഡിനെ ബൗള്‍ഡാക്കി പ്രിന്‍സ് യാദവ് ലക്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. 

അ​​ടി​​ച്ചു ക​​ളി​​ച്ച ഹെ​​ന്റി​​ച്ച് ക്ലാ​​സ​​ൻ റ​​ണ്ണൗ​​ട്ടാ​​യ​​ത് സ​​ൺ റൈ​​സേ​​ഴ്സി​​ന്റെ റ​​ണ്ണൊ​​ഴു​​ക്കി​​നെ ബാ​​ധി​​ച്ചു. അ​​നി​​കേ​​ത് വ​​ർ​​മ​​യാ​​ണ് പി​​ന്നീ​​ടെ​​ത്തി​​യ​​ത്. 13 പ​​ന്തി​​ൽ അ​​ഞ്ച് സി​​ക്സ​​റ​​ട​​ക്കം 36 റ​​ൺ​​സ് നേ​​ടി​​യ അ​​നി​​കേ​​തി​​നെ ദി​​ഗ്വേ​​ഷ് റാ​​തി പു​​റ​​ത്താ​​ക്കി. ര​​ണ്ട് റ​​ൺ​​സ് നേ​​ടി​​യ അ​​ഭി​​ന​​വ് മ​​നോ​​ഹ​​റി​​നെ ശാ​​ർ​​ദു​​ൽ ഠാ​​ക്കൂ​​റും മ​​ട​​ക്കി. ക്യാ​​പ്റ്റ​​ൺ പാ​​റ്റ് ക​​മ്മി​​ൻ​​സ് (18) അ​​ട​​ങ്ങി​​യി​​രു​​ന്നി​​ല്ല. നേ​​രി​​ട്ട ആ​​ദ്യ മൂ​​ന്ന് പ​​ന്തു​​ക​​ളും സി​​ക്സ​​ർ പാ​​യി​​ച്ചു. പി​​ന്നീ​​ട് ആ​​വേ​​ശ് ഖാ​​ൻ ഹൈ​​ദ​​രാ​​ബാ​​ദ് ക്യാ​​പ്റ്റ​​നെ പു​​റ​​ത്താ​​ക്കി. തുടര്‍ന്ന് ക്രീസിലെത്തിയത് ഹെന്റിച്ച് ക്ലാസന്‍. നിതീഷിനൊപ്പം ചേര്‍ന്ന് ക്ലാസന്‍ മറ്റൊരു കൂട്ടൂകെട്ട് കൂടി ഉണ്ടാക്കികൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി. 12-ാം ഓവറിലന്റെ അവസാന പന്തില്‍ ക്ലാസന്‍ (17 പന്തില്‍ 26) റണ്ണൗട്ടായി. 14-ാം ഓവറില്‍ നിതീഷും മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയായി. തുടര്‍ന്നെത്തിയ അനികേതാണ് സ്‌കോര്‍ 200ന് അടുത്തെത്തിച്ചത്. അഭിനവ് മനോഹര്‍ (2) നിരാശപ്പെടുത്തിയപ്പോള്‍. നാല് പന്തില്‍ 18 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സ് സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. മുഹമ്മദ് ഷമിയാണ് (1) പുറത്തായ മറ്റൊരു താരം ഹര്‍ഷല്‍ പട്ടേല്‍ (12), സിമാര്‍ജീത് സിംഗ് (3) പുറത്താവാതെ നിന്നു. ഒരു മാറ്റവുമായിട്ടാണ് ലക്നൗ ഇറങ്ങുന്നത്. ഷഹ്ബാസ് അഹമ്മദിന് പകരം ആവേശ് ഖാന്‍ ടീമിലെത്തി. ഹൈദരാബാദ് മാറ്റമൊന്നും വരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *