ഐപിഎൽ; ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ അടയ്‌ക്കണം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സ് ഇന്നലെ മൂന്നാം ജയം കണ്ടു. ഒമ്പത് റണ്‍സിനാണ് മുംബൈ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് അടിച്ചെടുത്തു. ക്യാപറ്റനായ ഹാര്‍ദിക് പാണ്ഡ്യ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് മുംബൈയുടെ ജയം. മത്സരത്തിൽ പാണ്ഡ്യയുടെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. ബാറ്റിങ്ങിൽ ആറ് പന്തില്‍ 10 റണ്‍സെടുക്കാനെ പാണ്ഡ്യക്ക് കഴിഞ്ഞുള്ളു. എന്നാല്‍ ബൗളിംഗില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിനായിരുന്നു.

ഹാര്‍ദിക് വീണ്ടും പന്തെറിഞ്ഞ് തുടങ്ങിയത് ഇന്ത്യന്‍ ടീമിന് ആശ്വാസമായിട്ടാണ് കാണുന്നത്. പന്തെറിയുന്നില്ലെങ്കില്‍ ഹാര്‍ദിക്കിനെ ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിലെടുക്കേണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ക്കിടയിലും ആരാധകര്‍ക്കിടയിലുമുള്ള അഭിപ്രായം. ഇതിനിടെയാണ് മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് ഹാര്‍ദിക്കിന് പിഴ അടയ്‌ക്കേണ്ടി വരും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. എന്നാൽ സീസണില്‍ ആദ്യമായിട്ടായതുകൊണ്ട് ഹാര്‍ദിക്കിന്റെ പിഴ 12 ലക്ഷത്തിലൊതുങ്ങും. ഇനിയും ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്ക് പോകും. നേരത്തെ ഡല്‍ഹി കാപിറ്റല്‍സിന്റെ റിഷഭ് പന്ത്, രാജസ്ഥാന്‍ റോയല്‍സ് ക്യാപറ്റൻ സഞ്ജു സാംസണ്‍, ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്കും കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയടയ്‌ക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *