ഏഷ്യൻ ഗെയിംസിൽ 100 മെഡൽ തികച്ചതിന് പിന്നാലെ കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യൻ ഗെയിംസിൽ 100 മെഡൽ തികച്ചതിന് പിന്നാലെ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹുമതികൾ ഇന്ത്യയിലേക്ക് എത്തിച്ച കായിക താരങ്ങളെ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ സുപ്രധാന നേട്ടമാണ് ഇന്ത്യ പിന്നിട്ടിരിക്കുന്നത്. 100 മെഡലുകളെന്ന നാഴികകല്ല് ഇന്ത്യ പിന്നിട്ടതിന്റെ ആവേശത്തിലാണ് രാജ്യത്തെ ജനങ്ങൾ. രാജ്യത്തെ കായിക താരങ്ങളെ അഭിനന്ദിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്ന് നടന്ന കബഡി ഫൈനലിൽ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം സ്വർണമണിഞ്ഞതോടെയാണ് രാജ്യത്തിന്റെ മെഡൽ നേട്ടം 100-ൽ എത്തിയത്. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം. 25 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡൽ നേട്ടം 100 തൊട്ടത്. 72 വർഷത്തെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഏഷ്യൻ ഗെയിംസ് മെഡലുകളിൽ സെഞ്ചുറി ഉറപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *