പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പറ്റിയ പിശകാണോ എന്നറിയില്ല. താനും മേയർ ആയിരുന്നു. പ്രധാനമന്ത്രിയെ മൂന്നാമത് സ്വീകരിക്കേണ്ടത് മേയറാണ്. ബിജെപി മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇക്കാര്യത്തിലെ ബിജെപിയുടെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. വികസനം പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ വികസനത്തെ സംബന്ധിച്ച് ഒരക്ഷരം മിണ്ടാൻ പോലും പ്രധാനമന്ത്രി തയ്യാറായില്ല. ബിജെപി…

Read More

മോദിയെ കൊണ്ടുവരുമെന്ന വാക്ക് പാലിച്ചുവെന്ന് രാജീവ് ചന്ദ്രശേഖർ

15 ദിവസം കൊണ്ട് നഗര വികസനത്തിന്‌ രൂപരേഖ തയ്യാറാക്കിയെന്നും പ്രധാനമന്ത്രിക്ക് നൽകുമെന്നും മേയർ വിവി രാജേഷ്. 2030നുള്ളിൽ തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച 3 നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്നും മേയർ പറഞ്ഞു. മോദിയെ കൊണ്ട് വരുമെന്ന വാക്ക് പാലിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സ്വർണ കൊള്ള നടത്തിയ ആൾ എന്തിന് സോണിയയെ കണ്ടുവെന്നും എന്തിന് സിപിഎം നേതാക്കളെ കണ്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തിരുവനന്തപുരത്തെ ബിജെപി വേദിയിൽ അയ്യപ്പ വി​ഗ്രഹം സമ്മാനിച്ചാണ് പ്രധാനമന്ത്രിക്ക് സ്വീകരണം…

Read More

കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി ന​രേന്ദ്ര മോദി

കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി ന​രേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തിൽ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ല. എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ അഴിമതിയിൽ നിന്നുള്ള മോചനമാണെന്നും നരേന്ദ്രമോദി പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും ​ഗുരുവിനേയും പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസം​ഗം. പ്രസം​ഗത്തിനിടെ സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങിയ മോദി പദ്മനാഭ സ്വാമിയുടെ പാവന ഭൂമിയിൽ…

Read More

ബിജെപി അധ്യക്ഷനായി 45കാരൻ നിതിൻ നബീൻ ചുമതലയേറ്റു

ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നബീനെ മാലയിട്ട് സ്വീകരിച്ചു. നരേന്ദ്രമോദി, അമിത് ഷാ, ജെപി നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ജെ പി നദ്ദയുടെ നേതൃത്വത്തിൽ ബിജെപി പഞ്ചായത്ത്‌ മുതൽ പാർലമെന്‍റെ വരെ വിജയം നേടിയെന്നും പുതിയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയെ കൂടുതൽ ഉയരങ്ങിലേക്ക് എത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. നിതിൻ നബീൻ ബിജെപി യിലെ എല്ലാവരുടെയും അധ്യക്ഷൻ ആണ്….

Read More

എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി; ജനുവരി 23 ന് തമിഴ്നാട്ടിലെത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23 ന് തമിഴ്നാട്ടിലെത്തും. എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്ന പൊതുയോഗം ചെന്നൈയിലോ മധുരയിലോ സംഘടിപ്പിക്കാനാണ് നീക്കം. മധുരയിലാണ് പൊതുയോഗമെങ്കിൽ, ദീപം തെളിക്കൽ വിവാദത്തിന് കേന്ദ്രമായ തിരുപ്പരങ്കുന്ത്രം ക്ഷേത്രത്തിൽ മോദി ദർശനം നടത്തിയേക്കും. എന്നാൽ തിരുപ്പരങ്കുന്ത്രം സന്ദർശനം ഡിഎംകെ രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്ക എഐഎഡിഎംകെയ്ക്കുണ്ട്. എൻഡിഎ പൊതുയോഗത്തിന് മുൻപായി സഖ്യവിപുലീകരണം പൂർത്തിയാക്കാനാണ് ബിജെപി ശ്രമം. വിജയ്‌യുമായി നേരത്തെ ചർച്ച നടത്തിയിരുന്ന എഎംഎംകെ നേതാവ്…

Read More

JNU വിൽ മോദിയ്ക്കെതിരെ മുദ്രാവാക്യം, സംഭവം ഉമറിനും ഷർജീലിനും ജാമ്യം നിഷേധിച്ചതിനു പിന്നാലെ

ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെഎൻയു) കാമ്പസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം മുഴക്കി വിദ്യാർഥികൾ. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനക്കേസ് പ്രതികൾ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെഎൻയു) കാമ്പസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ മുദ്രാവാക്യങ്ങൾ മുഴങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രിയാണ് ജെഎൻയുവിന്റെ സബർമതി ഹോസ്റ്റലിൽ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാക്കളായിരുന്ന ഉമറും ഷർദീലും അഞ്ചു വർഷത്തിലേറെയായി ജയിലിലാണ്. മുദ്രാവാക്യങ്ങൾ രാത്രി 9 നും 10…

Read More

2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുമെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി

2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് , ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി വിവിധ അന്താരാഷ്ട്ര കായിക മേളകൾ വിജയകരമായി ആതിഥ്യം വഹിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ​ആദ്യ ഒളിംപിക്സ് വേദിയാവാൻ ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുപത്തിരണ്ടാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഖേലോ ഇന്ത്യ പദ്ധതിയിലൂടെ നിരവധി യുവതാരങ്ങള്‍ക്ക് ദേശീയതലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ടാർഗെറ്റ് ഒളിമ്പിക്…

Read More

ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും മോദി എത്തുക. കൗൺസിലർമാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ജനുവരി 9ന് മോദി തമിഴ്നാട്ടിലും എത്തും. പുതുക്കോട്ടയിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ സംസ്ഥാന പര്യടന സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും.

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി

പശ്ചിമബംഗാളിലും അസമിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ ജംഗിൾരാജ് ജനങ്ങൾ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു. കോൺഗ്രസിന്‍റെ കാലത്തെ തെറ്റുകൾ തിരുത്തുന്നതാണ് തന്‍റെ സർക്കാരിന്‍റെ വികസന നയമെന്ന് മോദി ആസമിൽ അവകാശപ്പെട്ടു. അസമിനും രാജ്യത്തിനും എതിരായാണ് കോൺഗ്രസ് പ്രവർത്തിച്ചത്. വോട്ട് ബാങ്കിനായി അനധികൃത കുടിയേറ്റത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലും അസമിലുമായി വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തിയത്. കനത്ത മൂടൽ മഞ്ഞുകാരണം പശ്ചിമബംഗാളിലെ…

Read More

ശീതകാല സമ്മേളനത്തിന് സമാപനം; പാർലമെന്റിൽ മോദി-പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച

ന്യൂഡൽഹി: നിർണ്ണായകമായ പല ബില്ലുകളും പാസാക്കിയ ശീതകാല സമ്മേളനത്തിന് സമാപനമായതിന് പിന്നാലെ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ചേംബറിലായിരുന്നു ഈ സൗഹൃദ കൂടിക്കാഴ്ച. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ കെ. റാം മോഹൻ നായിഡു, ചിരാഗ് പാസ്വാൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കുചേർന്നു. ഡിസംബർ ഒന്നിന് ആരംഭിച്ച സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങൾക്കിടയിലും തൊഴിലുറപ്പ് ഭേദഗതി ബിൽ ഉൾപ്പെടെയുള്ള പ്രധാന നിയമനിർമ്മാണങ്ങൾ സഭ…

Read More