സൗദി അറേബ്യ: കൊടും വേനലിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

കൊടും വേനലിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കനത്ത ചൂട് ഏൽക്കുന്നത് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തീവ്രമായ ചൂട് ഏൽക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും, ഇത് മനുഷ്യജീവന് തന്നെ അപകടത്തിനിടയാക്കുന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചർമ്മം വരണ്ടുണങ്ങുന്നതിനും, ചൂട് മൂലമുള്ള തളര്‍ച്ചയ്ക്കും, സൂര്യാഘാതത്തിനും ഇത് കാരണമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കൊടും വേനലിൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്:

  • പകൽസമയങ്ങളിൽ, പ്രത്യേകിച്ചും രാവിലെ 11 മുതൽ വൈകീട്ട് 3 മണിവരെ, സൂര്യപ്രകാശം നേരിട്ടേൽക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്.
  • തല അടക്കം മൂടുന്ന, സൂര്യപ്രകാശത്തെ തടയുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്.
  • സൺസ്‌ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • സൺഗ്ലാസുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • ധാരാളം വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *