ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ

മക്ക, മദീന നഗരങ്ങളിലും അവിടങ്ങളിലെ പുണ്യസ്ഥലങ്ങളിലും രാജ്യത്തെ വിവിധ എയർപോർട്ടുകളിലും തുറമുഖങ്ങളിലും കര അതിർത്തി കവാടങ്ങളിലും എത്തുന്ന തീർഥാടകർക്കാവശ്യമായ സുരക്ഷ, പ്രതിരോധ, സംഘടന പദ്ധതികൾ നടപ്പാക്കുന്നതിന് ഏറ്റവും ഉയർന്ന കാര്യക്ഷമതയോടും മികവോടും കൂടി പ്രവർത്തിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർദേശം. ‘മക്ക റോഡ് ഇനിഷ്യേറ്റീവ്’ വഴി എത്തുന്ന തീർഥാടകരുടെ വരവ് സുഗമമാക്കുന്നത് തുടരാനും നിർദേശിച്ചു. ഈ വർഷം ഹജ്ജ് നിർവഹിക്കാൻ…

Read More

സൗദി ബജറ്റ് ആദ്യ മൂന്ന് മാസ പ്രകടന സൂചികയിൽ 58.7 ബില്യൺ റിയാൽ കമ്മി

ഈ വർഷത്തെ സൗദി ബജറ്റിന്റെ ആദ്യ മൂന്ന് മാസത്തെ പ്രകടനം സംബന്ധിച്ച റിപ്പോർട്ട് ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. 263.6 ബില്യൺ റിയാലിന്റെ വരുമാനവും 322.3 ബില്യൺ റിയാലിന്റെ ചെലവും 58.7 ബില്യൺ റിയാലിന്റെ കമ്മിയും രേഖപ്പെടുത്തിയായി മന്ത്രാലയം ബജറ്റ് പ്രസ്താവനയിൽ വെളിപ്പെടുത്തി. എണ്ണ വരുമാനം 149.8 ബില്യൺ റിയാലാണ്. ഇത് 2024ലെ ഇതേ പാദത്തിലെ വരുമാനം 181.9 ബില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനം കുറവാണ്. എണ്ണയിതര വരുമാനം 113.8 ബില്യൺ റിയാലാണ്. മുൻ വർഷത്തെ…

Read More

വീടുകൾ രഹസ്യ വെയർഹൗസുകൾ, പിടിച്ചെടുത്തത് 9.6 ടൺ കേടായ മാംസം, സൗദിയിൽ ഫീൽഡ് പരിശോധനകൾ ശക്തം

വിവിധ സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ ഫീൽഡ് പരിശോധനയിൽ ജിദ്ദയിൽ 9.6 ടൺ കേടായ മാംസവും കാലഹരണപ്പെട്ട 420 കിലോ ഭക്ഷണ സാധനങ്ങളും പിടികൂടി. രഹസ്യ വെയർഹൗസുകളായി പ്രവർത്തിക്കുന്ന മൂന്ന് വീടുകളിൽ 25 വലിയ റഫ്രിജറേറ്ററുകൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കേടായ മാംസ ഉൽപ്പന്നങ്ങൾ. ശീതീകരിച്ച കോഴി ഉൽപ്പന്നങ്ങൾ ഉൾപ്പെടെ 420 കിലോഗ്രാം കാലഹരണപ്പെട്ട ഭക്ഷണ പദാർഥങ്ങളും പിടിച്ചെടുത്തു. ഉൽപ്പന്നങ്ങളെല്ലാം ഉടനടി അധികൃതർ നശിപ്പിക്കുകയും ആവശ്യമായ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഉണക്കിയ സാധനങ്ങൾ, പാനീയങ്ങൾ, ഡിറ്റർജൻറുകൾ,…

Read More

ഹജ്ജ് നിയമലംഘനം; മക്കയില്‍ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത് 42 പേരെ

മക്കയിലെ അല്‍-ഹിജ്റ ജില്ലയിലെ ഹജ്ജ് സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ വിവിധ തരം വിസിറ്റ് വിസകള്‍ കൈവശം വച്ചിരുന്ന 42 വിദേശികളെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. നിയമ ലംഘകര്‍ക്ക് ക്ക് അഭയം നല്‍കിയവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളും ഇതിനകം ആരംഭിച്ചതായും ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്ത വ്യക്തികള്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി . അനുമതി…

Read More

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർത്ഥാടകരുമായി ആദ്യ വിമാനം മെയ് 10ന് പുറപ്പെടും

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും ആദ്യ വിമാനം മെയ് പത്താം തീയതി പുലർച്ചെ 1.05ന് പുറപ്പെടും. ആദ്യ വിമാനമായ ഐഎക്‌സ്3011ലെ ഹാജിമാർ മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് റിപ്പോർട്ട് ചെയ്യണം.രണ്ടാമത്തെ വിമാനമായ ഐഎക്‌സ്3031 യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ ഉച്ചക്ക് ശേഷം മൂന്ന് മണിക്കും റിപ്പോർട്ട് ചെയ്യണം. ഹാജിമാർ ലഗേജുമായി കോഴിക്കോട് വിമാനത്താവളത്തലെ പില്ലർ നമ്പർ 5-ന് സമീപമാണ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്യേണ്ടത്. ഓരോ വിമാനത്തിലും ഹാജിമാരോടൊപ്പം യാത്രയാകുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർ…

Read More

സൗ​ദി ചെ​ങ്ക​ടൽ തീ​ര​ത്ത്​ ജൈ​വ​വൈ​വി​ധ്യ സ​ർ​വേ​ക്ക്​ തു​ട​ക്കം

സൗ​ദി അ​റേ​ബ്യ​യു​ടെ ചെ​ങ്ക​ട​ൽ തീ​ര​ത്ത് ജൈ​വ​വൈ​വി​ധ്യ സ​ർ​വേ ന​ട​ത്തു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക്ക്​ തു​ട​ക്കം. നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ വൈ​ൽ​ഡ്‌ ലൈ​ഫ് ഡെ​വ​ല​പ്‌​മെ​ന്റാണ്​ ചെ​ങ്ക​ട​ൽ തീ​ര​ത്തെ ജൈ​വ​വൈ​വി​ധ്യ സ​ർ​വേ ന​ട​ത്തു​ന്ന​തി​നു​ള്ള സ​മ​ഗ്ര ശാ​സ്ത്രീ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ​മു​ദ്ര പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​തി​ലെ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​വേ കേ​ന്ദ്രം ത​യാ​റാ​ക്കി​യ പ​രി​സ്ഥി​തി സം​വേ​ദ​ന​ക്ഷ​മ​ത ഭൂ​പ​ട​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ഇ​ത്​. പ​രി​സ്ഥി​തി സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ‘സൗ​ദി വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ളോ​ടു​ള്ള കേ​ന്ദ്ര​ത്തി​​ന്റെ പ്ര​തി​ബ​ദ്ധ​ത​യി​ൽ​നി​ന്നു​ള്ള​താ​ണ്​…

Read More

ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് ഓയിൽ വില വർധിപ്പിച്ച് അരാംകോ

കഴിഞ്ഞ മാസങ്ങളിൽ ഏഷ്യൻ രാജ്യങ്ങൾക്ക് അരാംകോ നൽകിയിരുന്ന വിലയിളവ് പിൻവലിക്കുകയും നേരിയ വർധനവ് വരുത്തുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അറബ് ലൈറ്റ് ക്രൂഡിന്റെ ബെഞ്ച്മാർക്ക് വില 0.20 ഡോളർ ആണ് ഉയർത്തിയത്. ഒമാൻ, ദുബൈ ക്രൂഡ് ഓയിലുകളുടെ വിലയേക്കാൾ ബാരലിന് 1.40 ഡോളർ അധികമാണ് ഇത്. വിതരണക്കാർ വർധിക്കുകയും വിപണിയിൽ ശക്തമായ മത്സരം നേരിടുകയും ചെയ്യുന്നതിനാൽ ആഗോള എണ്ണ വിപണികളിൽ നിരന്തരമായ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യമായിരുന്നിട്ട് കൂടി സൗദി വില വർധനവ് പ്രഖ്യാപിക്കുകയായിരുന്നു. തുടർച്ചയായ…

Read More

ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ പ​ര്യ​ട​നം മേ​യ് ഒ​മ്പ​ത്​ മു​ത​ൽ

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർക്കായി കോൺസുലർ വിഭാഗത്തിന്റെ വി.എഫ്.എസ് കേന്ദ്രങ്ങളിലെ പര്യടനദിനങ്ങൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ വി.എഫ്.എസ് കേന്ദ്രത്തിൽ മേയ് ഒമ്പത്, 10, 16, 17, 23, 24, 30, 31, ജൂൺ 13, 14, 20, 21, 27, 28 എന്നീ തീയതികളിൽ സേവനങ്ങൾ ലഭ്യമാകും. ജുബൈലിൽ മേയ് ഒമ്പത്, 23, ജൂൺ 13, 27 തീയതികളിലും സകാക (അൽ ജൗഫി)ൽ മേയ് ഒമ്പതിനും, വാദി അൽ ദവാസിർ,…

Read More

മക്കയിലും മദീനയിലും 20 സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ട്രാഫിക് പരിശോധന

മക്കയിലെയും മദീനയിലെയും 20 സ്ഥലങ്ങളിൽ ഗതാഗത അതോറിറ്റി പരിശോധന സംഘങ്ങളെ വ്യന്യസിച്ചു. ഹജ്ജ് തീർഥാടകരെ സേവിക്കുന്നതിനുള്ള വിപുലമായ ഒരുക്കത്തിന്റെ ഭാഗമായാണിത്. മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രവേശന കവാടങ്ങളിലും നഗരങ്ങളുടെ ഇതര ഭാഗങ്ങളിലും തീർഥാടകർക്ക് സേവനം നൽകുന്നതിനായി അതോറിറ്റിയുടെ പരിശോധനാ സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. തീർഥാടകർക്ക് സുഗമമായ അനുഭവം ഉറപ്പാക്കാനും സർവിസ് കമ്പനികളും വകുപ്പുകളും ഏജൻസികളും അംഗീകൃത ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതോറിറ്റി രംഗത്തുണ്ടാകും. നിയുക്ത റൂട്ടുകളിൽ സർവിസ് നടത്തുക, ലൈസൻസ് നേടുക എന്നിവ ഉൾപ്പെടുന്ന ഹജ്ജ് സീസണിൽ…

Read More

ആദ്യ മലയാളി ഹജ്ജ് തീർഥാടകരെത്തി, മക്കയിൽ ഊഷ്മള സ്വീകരണം

ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ മലയാളി തീർഥാടക സംഘം മക്കയിലെത്തി. ശനിയാഴ്ച രാത്രി 10ന് ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് നിന്ന് പുറപ്പെട്ട 126 തീർഥാടകരാണ് ഞായറാഴ്ച പുലർച്ചെ ഒന്നിന് ജിദ്ദയിൽ ഇറങ്ങിയ ശേഷം ബസിൽ രാവിലെ ആറോടെ മക്കയിലെത്തിയത്. അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പിന് കീഴിൽ എത്തിയ തീർഥാടകരെ ബസ് മാർഗം മക്കയിലെത്തിച്ചു. മലയാളി സന്നദ്ധ പ്രവർത്തകർ മക്കയിൽ ഊഷ്മള വരവവേൽപ് നൽകി. മധുരവും സമ്മാനങ്ങളും നൽകിയാണ് ഹാജിമാരെ തീർഥാടകർക്കൊരുക്കിയ താമസസ്ഥലത്ത് സ്വീകരിച്ചത്. അപ്രത്രീക്ഷിത സ്വീകരണം ഹാജിമാരെ സംതൃപ്തരാക്കി….

Read More