ഹയ്യാ കാർഡുള്ളവർക്ക് ഇനിയും ഖത്തറിലെത്താം; കാലാവധി നീട്ടി

ലോകകപ്പ് ഫുട്‌ബോൾ ആരാധകർക്കും സംഘാടകർക്കുമായി പുറത്തിറക്കിയ ഫാൻ ഐഡിയായ ഹയ്യാ കാർഡിന്റെ കാലാവധി നീട്ടി ഖത്തർ. രാജ്യത്തിനു പുറത്തുള്ള ഹയ്യാ കാർഡ് ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിലെത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് ഒരുവർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി പെർമിറ്റാണ് നൽകുന്നത്. സന്ദർശകർക്ക് ഇ-ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്താനുമാകും. ലോകകപ്പിന് ഖത്തറിലെത്തിയവർക്ക് വീണ്ടും രാജ്യം സന്ദർശിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *