Headlines

ഖത്തറിലെ ഇന്ത്യൻ എംബസി വെള്ളി, ശനി ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കും; ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തുവിട്ടു

ദോഹ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലെ ഇന്ത്യൻ എംബസി വരും ദിവസങ്ങളിൽ പൂർണ്ണമായി തുറന്നുപ്രവർത്തിക്കും. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള അടിയന്തര കോൺസുലാർ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി വെള്ളി, ശനി ദിവസങ്ങളിൽ എംബസി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്കും പ്രവാസികൾക്കും ആവശ്യമായ അന്വേഷണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളും എംബസി സജ്ജമാക്കിയിട്ടുണ്ട്. +974 55647502, +974 55362508 എന്നീ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയിൽ വിലാസം വഴിയോ സഹായങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്. വ്യോമപാത അടച്ചതും വിമാന…

Read More

ഖത്തറിൽ കർശന സുരക്ഷാ മുന്നറിയിപ്പ്; വീടുകളിൽ തുടരാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം

രാജ്യത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും കർശന സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സുരക്ഷാ ഭീഷണി മുൻനിർത്തി രാജ്യത്തെ ജാഗ്രതാ നില ഉയർത്തിയതായി മന്ത്രാലയം അറിയിച്ചു.നിലവിലെ സാഹചര്യം പരിഗണിച്ച് പൊതുജനങ്ങൾ അത്യന്തം ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അനാവശ്യമായ പുറത്തുപോകൽ ഒഴിവാക്കി കഴിയുന്നത്രയും ആളുകൾ വീടിനുള്ളിൽ തന്നെ സുരക്ഷിതരായി തുടരണമെന്നാണ് പ്രധാന നിർദ്ദേശം . നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കുകയും…

Read More

ഖത്തറിൽ യുഎസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു; സുരക്ഷാ മുൻകരുതലിന്റെ ഭാഗമെന്ന് മന്ത്രാലയം

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഖത്തറിലെ യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ താൽക്കാലികമായി ഒഴിപ്പിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് പ്രതിരോധ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്നും ഒഴിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്ച അബുദബിയിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിന് പിന്നാലെ സുരക്ഷാ…

Read More

അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്; കർശന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുടെയോ മറ്റ് അപകടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതിനും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മന്ത്രാലയം വ്യക്തമാക്കി. അപകടസ്ഥലങ്ങളിൽ അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതായും ഇത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമാകുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം…

Read More

ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്ന് ഖത്തർ; വ്യോമപാത അടച്ചു, ഖത്തർ എയർവേയ്‌സ് സർവീസുകൾ നിർത്തി

രാജ്യത്തെ ലക്ഷ്യമാക്കിയുള്ള മിസൈൽ ആക്രമണങ്ങളെ ഖത്തർ പ്രതിരോധ സേന വിജയകരമായി തകർത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ രാജ്യത്ത് ഒരിടത്തും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനവാസ മേഖലകൾ സുരക്ഷിതമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിലെ യുദ്ധസാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കുന്ന ഖത്തർ, സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്. മിസൈൽ അവശിഷ്ടങ്ങൾ ഏതെങ്കിലും സ്ഥലത്ത് കണ്ടെത്തിയാൽ പൊതുജനങ്ങൾ അടുത്തേക്ക് പോകരുതെന്നും അവയിൽ സ്പർശിക്കാനോ നീക്കം ചെയ്യാനോ ശ്രമിക്കരുതെന്നും അധികൃതർ…

Read More

ഖത്തറിൽ നികുതി റീഫണ്ട് വാഗ്ദാനം; വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ജനറൽ ടാക്സ് അതോറിറ്റി

നികുതി റീഫണ്ട് തുക നൽകാമെന്നും ഡാറ്റ അപ്‌ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഖത്തറിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ജനറൽ ടാക്സ് അതോറിറ്റി. റീഫണ്ട് ക്ലെയിം ചെയ്യുന്നതിനായി ലിങ്കുകൾ ഉൾപ്പെടുത്തിയ ഇമെയിലുകളും ടെക്സ്റ്റ് മെസേജുകളും അയച്ച് ആളുകളെ കബളിപ്പിക്കുന്ന രീതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ ജാഗ്രതാ നിർദ്ദേശം നൽകിയത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ, വ്യക്തിഗത വിവരങ്ങളും നികുതി സംബന്ധിച്ച രേഖകളും…

Read More

ഖത്തറിൽ മാർച്ച് ഒന്നിന് ബാങ്ക് അവധി; തുടർച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച തുറക്കും

മാർച്ച് ഒന്ന് ഞായറാഴ്ച ഖത്തറിലെ മുഴുവൻ ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഖത്തർ സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളും പൊതു അവധി ദിനങ്ങളും സംബന്ധിച്ച 2025-ലെ അമീരി ഉത്തരവ് പ്രകാരമാണ് നടപടി. എല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഖത്തർ സെൻട്രൽ ബാങ്ക് അവധി നൽകുന്നത്. ഇതോടെ ഖത്തറിലെ ബാങ്കുകൾക്ക് തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്കൊപ്പം ഞായറാഴ്ചയിലെ പൊതു അവധി…

Read More

ഗാനരചയിതാവ് മുരളി മഞ്ഞളൂർ അന്തരിച്ചു

ഖത്തറിലെ കലാ-സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന കവിയും ഗാനരചയിതാവുമായ മുരളി മഞ്ഞളൂർ (മുരളീധരൻ – 54) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ (HMC) ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. ഖത്തറിലെ സിനി ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ (CAWAQ) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പ്രവാസലോകത്തെ സാംസ്കാരിക കൂട്ടായ്മകളിൽ സജീവമായിരുന്നു. എസ്.എം.എസ് ക്രിയേഷൻസിന്റെ സാരഥികളിൽ ഒരാളായിരുന്ന മുരളി നിരവധി ശ്രദ്ധേയമായ ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളും രചിക്കുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട് നാട്ടരങ്ങ് ജനറൽ സെക്രട്ടറി, സദ്ഗമയ, ജയചന്ദ്രൻ ഫാൻസ് തുടങ്ങി നിരവധി സംഘടനകളിലും അദ്ദേഹം…

Read More

ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; ഖത്തറിൽ ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്

ഖത്തറിൽ ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്.ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റ് രാജ്യത്തുടനീളം വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു കാറ്റിനോടൊപ്പം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയാൻ കാരണമാകുന്നതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നതിനും മീൻപിടുത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും അലർജി പ്രശ്നങ്ങളുള്ളവരും പൊടിയിൽ നിന്നും…

Read More

നോ​മ്പു​തു​റ​ക്കാ​ൻ റോ​ഡി​ൽ ഓ​വ​ർ​സ്പീ​ഡ് വേ​ണ്ട

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​ഫ്താ​റി​ന് ല​ക്ഷ്യ സ്ഥാ​ന​ത്തെ​ത്താ​ൻ റോ​ഡി​ൽ അ​മി​ത വേ​ഗ​ത വേ​ണ്ട​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ​നോ​മ്പ് തു​റ​ക്കാ​നും, പു​ല​ർ​ച്ചെ നോ​മ്പു നോ​ൽ​ക്കാ​നു​മു​ള്ള സ​മ​യ​ത്ത് റോ​ഡു​ക​ളി​ൽ അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഏ​തു സ​മ​യ​വും, പ​രി​ധി​യി​ൽ ക​വി​ഞ്ഞ വേ​ഗ​ത പാ​ടി​ല്ലെ​ന്നും, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. സ്വ​ന്തം ജീ​വ​നൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും ഇ​ത് അ​പാ​യ​മാ​യി മാ​റു​മെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. ഡ്രൈ​വി​ങ്ങി​നി​ട​യി​ൽ നോ​മ്പു…

Read More