ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തുന്നത് ഭയാനകമായ ആക്രമണം, ഉടൻ ഇടപെടൽ വേണമെന്ന് ഖത്തർ

പ്രതിരോധിക്കാൻ പോലും കഴിയാത്ത ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തുന്നത് ഭയാനകമായ ആക്രമണമാണെന്ന് ഖത്തർ. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റവും ആക്രമണങ്ങളും തടയാൻ അന്താരാഷ്ട്ര തലത്തിൽ ഉടൻ ഇടപെടൽ വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

ജെനിൻ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയിലാണ് ഖത്തർ അപലപിച്ചത്. പ്രതിരോധിക്കാനാവാത്ത ജനതയ്ക്കുനേരെ ഭയാനകമായ കടന്നു കയറ്റമാണ് ഇസ്രായേൽ നടത്തുന്നത്. ഫലസ്തീൻ ജനതയ്ക്ക് സുരക്ഷയൊരുക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *