പലസ്തീന് സൗദി സഹായമായി ഒമ്പത് കോടി ഡോളർ കൂടി നൽകി
പലസ്തീൻ ട്രഷറിക്ക് സഹായമായി സൗദി അറേബ്യ ഒമ്പത് കോടി ഡോളർ കൂടി കൈമാറി. ജോർദാനിലെ സൗദി എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ, ജോർദാനിലെ സൗദി അംബാസഡറും പലസ്തീനിലെ നോൺ-റസിഡൻ്റ് അംബാസഡറുമായ അമീർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ ആലു സഊദ്, പലസ്തീൻ ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഇസ്തിഫാൻ സലാമക്ക് സൗദി ഗ്രാൻ്റ് കൈമാറുകയായിരുന്നു. ഈ വർഷം മുമ്പ് നൽകിയ സഹായത്തിൻ്റെ തുടർച്ചയാണിത്. അംബാസഡർ അമീർ മൻസൂർ ബിൻ ഖാലിദ്, പലസ്തീൻ ജനതയെയും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള…

