ഗാസയിലേക്ക് 60ാമത് വിമാനം അയച്ച് ഖത്തർ

ഖത്തറിൽനിന്നും സഹായവുമായി 60ാമത്തെ വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. ഭക്ഷ്യവസ്തുക്കളും, മരുന്നും, കമ്പിളി ഉൾപ്പെടെ ശൈത്യകാല അവശ്യവസ്തുക്കളുമായി 28 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ഖത്തറിന്റെ നേതൃത്വത്തിൽ ഗസ്സയിലേക്കയച്ചത്. ഒക്ടോബർ ഏഴ് മുതൽ തുടരുന്ന നിരന്തര സഹായങ്ങളുടെ തുടർച്ചയാണ് ചൊവ്വാഴ്ച അൽ അരിഷിലെത്തിയ 60ാമത്തെ വിമാനം. ഇതോടെ 1879 ടൺ വസ്തുക്കൾ ഖത്തർ ഗാസയിലേക്ക് അയച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *