മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മനുഷ്യ അവയവങ്ങൾ കൈമാറുന്നതിനുള്ള പരീക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി ഒമാൻ എയർപോർട്ട്സ്. ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, മറ്റ് പ്രസക്തമായ അധികാരികൾ എന്നിവരുമായി സഹകരിച്ച് നടപ്പാക്കുന്ന ദേശീയ അവയവം മാറ്റിവെക്കൽ പദ്ധതിയെ പിന്തുണക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായിരുന്നു ഈ പരീക്ഷണ പ്രവർത്തനം.
മനുഷ്യാവയവങ്ങളുടെയും ടിഷ്യൂകളുടെയും കൈമാറ്റം വേഗത്തിലാക്കുക, ട്രാൻസ് പ്ലാൻറ് നടപടിക്രമങ്ങൾക്കായി അവയുടെ സുരക്ഷിതവും സമയബന്ധിതവുമായ വരവ് ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ഈ സംരംഭത്തിലൂടെ, സുപ്രധാന അവയവങ്ങളുടെ വേഗത്തിലുള്ളതും സുരക്ഷിതവുമായ ഗതാഗതം സുഗമമാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ ഒമാൻ എയർപോർട്ട്സ് നടപ്പാക്കി. ജീവൻ രക്ഷിക്കാനായുള്ള അവയവ കൈമാറ്റം സുഗമമാക്കുന്നതിനായി അതിന്റെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അവ എത്രയും വേഗത്തിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉറപ്പാക്കുകയായിരുന്നു പരീക്ഷണ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിട്ടിരുന്നത്.