ഒമാനിൽ കനത്ത മഴയെത്തുടന്ന് മസ്കറ്റ് ഗവർണറേറ്റിലെ അൽ അമീറത് വിലായത്തിലെ ഒരു റോഡിൽ പാറ ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പ് അറിയിച്ചു. 2023 ഏപ്രിൽ 9-ന് വൈകീട്ടാണ് ഒമാൻ സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ മേഖലയിലെ അൽ അമീറത് – ഖുറയാത് റോഡിലെ അൽ അറ്റാഖിയ സ്ട്രീറ്റിലാണ് ഈ അപകടം സംഭവിച്ചത്. ഇതിനെത്തുടർന്ന് മേഖലയിൽ വലിയ രീതിയിലുള്ള ഗതാഗത തടസം അനുഭവപ്പെട്ടു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. പാറ ഇടിഞ്ഞതിനെത്തുടർന്ന് ഉണ്ടായ ഈ അപകടത്തിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
استجابت فرق الإنقاذ بإدارة الدفاع المدني والإسعاف بمحافظة #مسقط لحادث انهيار صخري على طريق #العامرات / #قريات مع تأثر بعض المركبات ، دون تسجيل إصابات.#هيئة_الدفاع_المدني_والإسعاف pic.twitter.com/qI9TLj1fBj
— الدفاع المدني والإسعاف – عُمان (@CDAA_OMAN) April 9, 2023