ഒമാനിലെ വിവിധയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. സൗത്ത് ബാത്തിന, ദാഹിറ, ദാഖിലിയ, ബുറൈമി എന്നിവിടങ്ങളിലാണ് ഇടിമിന്നലിനും 10- 40 മി.മീ വരെ തീവ്രതയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് എക്‌സിലാണ് സിഎഎ അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 11:00 വരെയാണ് മഴയ്ക്ക് സാധ്യത.
تنبيه أمطار رعدية
فرص نشاط السحب الركامية وهطول أمطار رعدية مصحوبة برياح هابطة نشطة وتساقط حبات البرد وجريان الأودية على جبال الحجر والمناطق المجاورة خلال الظهيرة والمساء pic.twitter.com/7OLBFkU70K
— الأرصاد العمانية (@OmanMeteorology) October 7, 2024
കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച്, ഒക്ടോബർ ഏഴിന് ഉച്ചയ്ക്കും വൈകുന്നേരവും അൽ ഹജർ പർവതങ്ങളിലും സമീപ പ്രദേശങ്ങളിലും ക്യുമുലോനിംബസ് ക്ലൗഡ് പ്രവർത്തനത്തിനും ഇടിമിന്നലിനൊപ്പമുള്ള മഴയ്ക്കും സജീവമായ കാറ്റിനും ആലിപ്പഴ വർഷത്തിനും വാദികൾ നിറഞ്ഞൊഴുകുന്നതിനും സാധ്യതയുണ്ട്.
10-40 മില്ലിമീറ്റർ വരെ തീവ്രതയിൽ മഴ പെയ്‌തേക്കുമെന്നും 15-35 നോട്ട് ഡൗൺഡ്രാഫ്റ്റ് കാറ്റുണ്ടായേക്കുമെന്നും സിഎഎ അറിയിച്ചു. ദൂരക്കാഴ്ച മോശമാകാനും ആലിപ്പഴം വീഴാനും വാദികളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും പ്രവചിച്ചു.